• സന്തോഷം കയ്യിലുണ്ടായിട്ടും അതറിയുന്നതിൽ നിന്നും നമ്മെ അകറ്റുന്ന നിഗൂഢമായ വിഷാദങ്ങള്‍. അത്തരം ഗതികേടുകളിൽ നിന്ന് മനുഷ്യരെ സഹായിച്ച് പതുക്കെ അവരുടെ സന്തോഷങ്ങളിലേക്ക് നോക്കിപ്പിക്കുവാനുള്ള സാമൂഹ്യ സാന്നിദ്ധ്യങ്ങളുടെ അഭാവം. ഒരു വീട്ടമ്മയെ പരിചയപ്പെടാം.

 • ഉപഭോക്താവിനെ ദൈവമായി കാണുമ്പോൾ മറ്റു തലങ്ങൾ വളരെ വിപുല സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് ദൈവത്തിനെ അളവിലും തൂക്കത്തിലും കബളിപ്പിക്കരുത്, ദൈവത്തിന് വിഷം കൊടുക്കരുത് എന്നൊക്കെയുള്ള പ്രായോഗികതയിലേക്ക്.

 • apprentice and engineer

  വഴിയാണ് പ്രധാനം. അതു കണ്ടെത്തുകയായിരിക്കണം എന്തും പറഞ്ഞുകൊടുക്കാൻ തുനിയുന്ന ആരും ആദ്യം ശ്രദ്ധിക്കേണ്ടത്. ആ വഴി കണ്ടെത്താൻ കഴിവുണ്ടാകുമ്പോഴാണ് തന്റെ പക്കലുളള അറിവ് ലോക നന്മയ്ക്കായി സർഗ്ഗാത്മകമാം വിധം പ്രയോജനപ്പെടുകയുളളു.

 • mensturation, rotten bud

  എന്താണ് ആര്‍ത്തവം? ഗര്‍ഭപാത്രത്തില്‍ അണ്ഡ ബീജസങ്കലനം നടക്കാതെ വരുമ്പോള്‍ ഒരു കുഞ്ഞിന്റെ രൂപപ്പെടലിനായി സജ്ജീകരിച്ചിരിക്കുന്ന പോഷകങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് ഉപരിയായി പുറം തള്ളപ്പെടുന്ന ഒരു പ്രക്രിയ;  മറ്റേത് വിസര്‍ജ്ജ്യവും പോലെ...മനുഷ്യന് നിയന്ത്രണമില്ല എന്നതുമാത്രമാണ് വ്യത്യാസം

 • സ്നേഹം നിറയുന്ന മനസ് ഒരു ഹെയര്‍ക്ലിപ്പില്‍ പോലും സൃഷ്ടിക്കുന്ന സൗന്ദര്യവും അത് പടര്‍ത്തുന്ന സുഖവും.

 • frida kahlo el venadito

  ഉള്ളില്‍ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവര്‍ വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാല്‍ കിട്ടുന്ന ചെറിയ ആശ്വാസങ്ങള്‍ക്കേ കാത്തിരിക്കൂ. കാരണം മുറിവിനെ സംബന്ധിച്ച് സുഖം എന്നത് മുറിവില്‍ നിന്നുണ്ടാവുന്ന അല്‍പ്പാശ്വാസമാണ്. അത് ശീലമായാല്‍ കുറേക്കഴിയുമ്പോള്‍ ഇത്തരം അല്‍പ്പാശ്വാസങ്ങളെ സുഖമായി തെറ്റിദ്ധരിക്കാന്‍ തുടങ്ങും.

 • insect phobia

  കുഞ്ഞുന്നാളിൽ, കുട്ടികൾ ഭദ്രമായ കാഴ്ചകൾ കാണേണ്ടതിന്റേയും കേൾക്കേണ്ടതിന്റെയും പ്രസക്തിയെ കുറിച്ച്. അഥവാ അഭദ്രമായത് കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സർഗാത്മകമായി കുട്ടികളിൽ നിക്ഷേപിക്കാൻ ശ്രമിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യവുമാണെന്നും.

 • inaction

  മെഡിറ്റേഷൻ, യോഗ എന്നിവയൊക്കെ കുഴപ്പമുള്ളവരുടെ കുഴപ്പങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ളതാണോ അതോ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ആരോഗ്യമാർഗ്ഗങ്ങളോ.

 • ഭാര്യ തന്നെ മനസ്സിലാക്കുന്നില്ലെന്ന് ഭര്‍ത്താവും അതേപോലെ തിരിച്ചും ചിന്തിക്കുമ്പോള്‍ ഭാര്യാഭർതൃബന്ധത്തിലുണ്ടാകുന്ന കശപിശകൾ ഊഹിക്കാവുന്നതേ ഉള്ളു. രണ്ടുകൂട്ടരും കിട്ടുന്ന അവസരങ്ങളെല്ലാമുപയോഗിച്ച് പരസ്പരം മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് ഉള്ളിലെ മുറിവും വലുതാകുന്നു. വേദനയുടെ ഇടവേളകളായി ഇവരുടെ ജീവിതം മാറുന്നു.

 • സൈബര്‍ ലോകം നമ്മുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്ന മുറവിളി ഒരു വശത്തു നടക്കുമ്പോള്‍ തന്നെ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും കുടുംബങ്ങള്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ ഉത്സവമാക്കുന്നതൊരു കൗതുകക്കാഴ്ചയാണ്.

 • തന്റെ അപരാധത്തിൽ നിന്ന് രക്ഷപ്പെടാൻ, തനിക്ക് ശ്രദ്ധ കിട്ടാൻ, അതുവഴി തനിക്ക് ആശ്വസിക്കാൻ, സന്തോഷിക്കാൻ, ആരും കുറ്റപ്പെടുത്താതിരിക്കാൻ രക്ഷകനായോ രക്ഷകയായോ രോഗത്തെ കാണുന്ന ഓരോ ശ്രമത്തിലും പെടുന്നത് കെണിയിലും അപകടത്തിലും.

 • anger management

  ഉള്ളിൽ നിന്ന് ദേഷ്യരൂപത്തിൽ പുറത്തുവരുന്നത് സ്വന്തം കുട്ടിയാണെന്നു കരുതുക. എന്നിട്ട് ശാഠ്യം പിടിക്കുന്ന കുട്ടിയെ തലോടുന്നതുപോലെ ആ ദേഷ്യത്തെ കാണുക. സ്വയം മോശക്കാരനായി കണ്ട് കുറ്റപ്പെടുത്താതിരിക്കുക.  ദേഷ്യപ്പെട്ട് കുറച്ച് കഴിഞ്ഞേ പറ്റുകയുള്ളു തുടക്കത്തിൽ. അതു ധാരാളം. തുടങ്ങിവയ്ക്കുക.

 • ഭാര്യയോടുള്ള സ്നേഹം അവർക്ക് കൊടുക്കാതെ തന്റെ പക്കൽ വച്ചുകൊണ്ടിരിക്കുന്നതും ഒരു വൈകാരിക ഓഡിറ്റിംഗിന്റെ ഭാഷയില്‍ ഒരു ഓഡിറ്റിംഗ് പോരായ്മയാണ്! കുടുംബജീവിതത്തേയും വൈകാരികതയേയുമൊക്കെ ഓഡിറ്റിംഗ് കണ്ണിലൂടെ കാണുമ്പോള്‍ ...

 • ധൈര്യപൂർവ്വം അവരുടെ തോളിൽ തട്ടി വിളിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഏതു പ്രായക്കാർക്കും. പക്ഷേ ഈ മുത്തച്ഛന്റെ കൈ അവരുടെ നേർക്ക് നീണ്ടതിനുശേഷം അവരുടെയടുത്തെത്തി എന്തു ചെയ്യണം എവിടെ തൊടണം എന്നറിയാതെ നന്നായി വിഷമിച്ചു...

 • office politics

  സാറിന്റെയാ തീരുമാനം ഉഗ്രനായിരുന്നു എന്നിങ്ങനെയുള്ള പ്രശംസാ വാചകങ്ങൾ മിക്കപ്പോഴും ബോസ്സുമാർ കേൾക്കാറുണ്ട്. ഇതു സ്ഥിരമായി കേൾക്കുന്നവർ  അൽപ്പം സൂക്ഷിക്കാവുന്നതാണ്. കാരണം അവർ നീതിയുക്തമല്ലാത്ത തീരുമാനമെടുക്കുന്ന സമയം അതിവിദൂരമല്ല.

 • ഇവിടെ, ഒരു ലിഫ്റ്റ് ഓപ്പറേറ്റർ, തന്റെ തൊഴിലിൽ കാണിച്ച ശ്രദ്ധയും, അതെങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയും, ആ ആശുപത്രിയിലെത്തുന്ന എത്ര മനുഷ്യർക്കാണു സമാധാനമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നത്?

 • സ്നേഹം കിട്ടുമ്പോൾ അത് സ്വീകരിക്കാൻ നാം അത് അറിയണം. സ്നേഹമാണ് ലഭിക്കുന്നത് എന്നറിയാത്തതു കൊണ്ടാണ് നിഷേധിക്കുന്നത്. എത്ര അടുപ്പമുള്ളവരായാലും സ്നേഹം ആവർത്തിച്ച് നിരസിച്ചാൽ അവരിലുണ്ടാവുന്ന വിഷമം സ്നേഹം തിരസ്‌ക്കരിക്കുന്നവരേക്കാൾ കൂടുതലാവും. സ്നേഹത്തെ തിരിച്ചറിയാൻ തടസ്സമായി നിൽക്കുന്ന ഒരു വൈറസിനെ കുറിച്ച്.

 • സ്ത്രീകള്‍ ഫീൽഡ് വർക്കിന് നിയോഗിക്കപ്പെടുന്നത് നല്ലതു തന്നെ. എന്നാൽ അവർ സ്ത്രീകളായതു കൊണ്ടാണ് നിയോഗിക്കപ്പെടുന്നതെന്നു വരുന്നത് പരോക്ഷമായ അപമാനിക്കൽ തന്നെയാണ്.

 • മറ്റുള്ളവരുടെ വസ്ത്രം അഴുക്കായാലും തന്റെ മുണ്ട് അഴുക്കു പറ്റാതിരിക്കണം എന്ന ഒരു ഇളം മനസ്സിലെ ചിന്ത ഇന്നും പൂന്തോട്ടവും വീടും വൃത്തിയാക്കിയിട്ടിട്ട് അതിഥികൾ പോലും വന്ന് അവിടം അഴുക്കാക്കാതിരിക്കാനുള്ള ശ്രദ്ധയായി നില്‍ക്കുന്നു.

 • 22fk kottayam scene

  നമ്മുടെ നാട്ടിലെ ഒരുപാട് അപ്പച്ചന്മാരും അമ്മച്ചിമാരും വീഴ്ചകളുടേയും മറവിരോഗത്തിന്റേയുമൊക്കെ ക്ലേശങ്ങൾ താണ്ടുന്നത് ഹോം നേഴ്‌സുമാരുടെ കരം പിടിച്ചാണ്. ഇക്കൂട്ടരൊരു ദിവസം പണിമുടക്കിയാൽ ഈ വൃദ്ധജനങ്ങൾ മുഴുവൻ ആയുസ്സു തീർന്നു കിട്ടാൻ പ്രാർത്ഥിച്ചു പോകും.

Pages