mammootty-madhu

വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം.

fish-market

രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന്   സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്.

opticals

ഒരു കണ്ണട വാങ്ങണം എന്ന മോഹവുമായി ചെന്ന് കയറിയത് തിരുവനന്തപുരത്തെ ഏറ്റവും വല്യ ഒരു കണ്ണട കടയില്‍ ആയിരുന്നു.പുതിയ കണ്ണട വാങ്ങാന്‍ പോകുന്നതിന്റെ ആവേശത്തില്‍ 'കാശ് ഒരു പ്രശ്‌നമല്ല,കണ്ണിന്റെ ആരോഗ്യം ആണ് പ്രധാനം'' എന്ന് കടയിലെ പയ്യനോട് വച്ച് കാച്ചി.

 

beware-of-dog

'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്.

Sreejith-strike

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

rahul-modi

കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി  നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു.

cyclone-ockhi

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

 minor boy and girl

വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.

kannur well old lady

കണ്ണൂരിലെ അമ്മൂമ്മയുടെ കിണറ്റിലിറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പതിവ് പോലെ തന്നെ കൗതുകമായിരിക്കും ഈ വീഡിയോക്ക് ഇത്ര സ്വീകാര്യതലഭിക്കാന്‍ കാരണമായത്. എന്നാല്‍ കൗതുകത്തിനൊപ്പം അല്ലെങ്കില്‍ കൗതുകത്തിനെക്കാള്‍ ഈ കാഴ്ച്ച പലതും നമ്മോട് പറയുന്നുണ്ട്.

poem

സമകാലിക സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയോടു കാലാവര്‍ത്തിയായി പ്രതികരിക്കുമ്പോഴെ ഒരു എഴുത്തുകാരനെ ആധുനികന്‍ എന്ന് വിളിക്കാനാവൂ. അത് ആന്തരികമായ ഒരു മുറവിളിയാകം..തികഞ്ഞ പൊട്ടിത്തെറിയാകാം...

male domination in amma

         
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത്  വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.

cpm prakash karat

ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.

nivin pauly video on child abuse

ചിരിയും പാട്ടും കളിയുമൊക്കെയായി ചുറ്റുപാടിലും വിശ്വാസത്തോടും ആത്മവിശ്വാസത്തോടും സാമൂഹിക ജീവിയായി പരിണമിക്കേണ്ട കുഞ്ഞുങ്ങളിലാണ് ഉഗ്രഭീതിയുടെ വിത്തുകൾ ബോധപൂർവ്വം പാകുന്നത്.

manoj abraham

ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എപ്പോഴും കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന്‍ ചിന്തിക്കാനുള്ള ശേഷി നഷ്ടമായ കേരള സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് കാണാം.

അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു...

waiting shed kakkanad

ആ ഓല മേഞ്ഞ കേന്ദ്രങ്ങൾ വെറും കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമല്ല. അവ കാണുന്നവരെയും അതിനുള്ളിൽ നിൽക്കുന്നവരെയും ചിന്തിപ്പിക്കുന്നു. അവരിൽ  പരിവർത്തനം വരുത്തുന്നു. പ്രയോഗത്തിലൂടെ പ്രതീകാത്മകതയും പേറുമ്പോഴാണ് ഒരു ഉപയോഗവസ്തുവിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്.

sfi

സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലും മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലും എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വേറിട്ട്‌ കാണേണ്ടതുണ്ട്.

thomas issac

മന്ത്രി തോമസ്‌ ഐസക്കിന്റെയും എം.എല്‍.എ പ്രദീപ്‌ കുമാറിന്റെയും ചാനല്‍ ചര്‍ച്ചയ്ക്കിടയിലുള്ള ദേഷ്യം കൊണ്ടുള്ള പിണക്കം ഉത്തരവാദിത്വരഹിതമാണ്. മാനസികമായ പക്വതയില്ലാതെ, വികാരം കീഴടക്കുമ്പോൾ സംഭവിക്കുന്നതാണിത്.

prithviraj

വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.

സെക്രട്ടേറിയറ്റിന്റെ പൊതുസ്വഭാവം എന്നത് ജീവിതം നിർണ്ണയിക്കപ്പെടുന്ന ഫയലുകൾ നടപടിക്രമങ്ങളിലിട്ട് പരമാവധി താമസിപ്പിക്കുക എന്നതാണ്. അതാണ് ഗുമസ്ത സംസ്കാരം. ബൃഹത്തായ, ചലനാത്മകമല്ലാത്ത സെക്രട്ടേറിയറ്റിലെ മധ്യനിര ഈ സംസ്കാരത്തിന്റെ പിടിയിലാണ്.

Pages