demoetisation

ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച്.

കഞ്ചാവ് എങ്ങനെയാണ് വരുന്നതെന്നുള്ള എല്ലാ വഴികളും സ്രോതസ്സുകളും പോലീസിന് നന്നായി അറിയാമെന്നാണ് ഈ നാര്‍ക്കോട്ടിക്സ് ഓഫീസര്‍ പറയുന്നത്. അതു തന്നെയാണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയാത്തതും.

nikesh kumar

പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.

deepika padukone and prannoy roy

മാനസിക രോഗത്തിന് സാമൂഹികമായ മോശപ്പെടുത്തൽ ആരോഗ്യമുള്ള സമൂഹത്തിന് ചേർന്നതല്ല. മറ്റേതു രോഗത്തേയും പോലെ ആരോഗ്യകരമായ ചികിത്സയിലൂടെയും മറ്റു വ്യക്തികളുടെ സമീപനത്തിലൂടെയും മാറ്റപ്പെടേണ്ട അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണ്. അതിനോട് മോശം സമീപനം പുലർത്തുന്നതിനേക്കാൾ അപകടകരമാണ് അതിനെ ബിഹേവിയർ ഫാഷനോ കാൽപ്പനികമായോ കാണുന്ന സമൂഹത്തിന്റെ അവസ്ഥ.

പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍  ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...

lissy and priyadarshan

അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം പിരിയുന്നതിന് കാരണം എന്നു പറയുന്നത് തങ്ങൾ ബന്ധം പിരിയുന്നതിന്റെ യഥാർഥ കാരണം ഇരുകൂട്ടർക്കും കണ്ടെത്താൻ കഴിയാതെ വരുന്നതു കൊണ്ടാണ്.

m mukundan

"എല്ലാ പുരുഷൻമാരും അടിസ്ഥാനപരമായിട്ട് മെയിൽ ഷോവനിസ്റ്റിക്കാണ്. അതേസമയം തങ്ങൾ അങ്ങനെയല്ല എന്ന സ്ഥാപിക്കാനായി അവർ തങ്ങളുടെ കലാസൃഷ്ടികളെ ഉപയോഗിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒന്നാം തരം നാട്യക്കാരൻ തന്നെയാണ് മുകുന്ദൻ."

protest against triple talaq

നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.

lawyer media fight

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

"അതറിയുമ്പോഴേ മരണഭീതിയില്ലാതാകുന്നുള്ളു. അതറിയാത്തിടത്തോളം കാലം നാം മരിച്ചുപോകുമെന്നുള്ള പേടി നമ്മെ പിന്തുടരും. അതുകൊണ്ടാണ് മരണഭീതി അജ്ഞത മൂലമാണുണ്ടാകുന്നതെന്ന് ഉപനിഷത്തുകളൊക്കെ പറയുന്നത്."

മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയമെങ്കിൽ ഈ ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും പുറപ്പെടുന്ന സന്ദേശം വർത്തമാനകാല കേരളത്തിലെ ഏറ്റവും  വലിയ രാഷ്ട്രീയ സന്ദേശവും അതിന്റെ പ്രയോഗവുമാണ്.

 

റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്.

പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.

waste vehicle

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുർഗന്ധം നിമിത്തം ചെകുത്താൻ പോലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയാണ്. വിനോദ സഞ്ചാരം പിന്നീടാകാം. കുറഞ്ഞ പക്ഷം മൂക്കു പിടിക്കാതെയും ദേഹത്ത് മാലിന്യം വീഴാതെയും നാട്ടുകാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാരുകളുടെ പ്രാഥമിക കർത്തവ്യമാണ്.

nikesh kumar

എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും.

"ചിരിയും കളിയും നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്കു നൽകിയ സുഖാനുഭവങ്ങൾക്ക് ഭംഗം വന്നത് അപ്പോഴാണ്‌. ഭാവിയിൽ എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം കേട്ടപ്പോൾ വിഷാദം മൂടിയ കണ്ണുകളോടെ നോക്കി നിന്ന കുട്ടികൾ."

mv nikesh kumar

മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വപൂർണ്ണമായ പ്രവർത്തനത്തിന്റെ പേരിലല്ല നികേഷ് താരമായത്. മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ജനമധ്യത്തിൽ ഉറഞ്ഞുപോയ അബദ്ധ ധാരണയിലൂടെയാണ് അത് സംഭവിച്ചത്. കച്ചവടസിനിമകളും കച്ചവട ലക്ഷ്യത്തിനു വേണ്ടി പത്രപ്രവർത്തനത്തെ രൂപപ്പെടുത്തിയ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളും ഒരുക്കിയെടുത്ത ധാരണയുടെ സന്തതിയാണ് നികേഷ്.

nikesh kumar

മാദ്ധ്യമരംഗം വിടാനും ഇനി അങ്ങോട്ടില്ലെന്നുമുള്ളതിന് കാരണമായി നികേഷ് കുമാർ പറഞ്ഞത്, തനിക്ക് മാദ്ധ്യമപ്രവർത്തനത്തിലുളള ത്രിൽ നഷ്ടമായെന്നാണ്. എന്തായിരുന്നു ആ ത്രിൽ എന്നത് എന്ന് ഒരു പക്ഷേ നികേഷ്‌ കുമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല.

nikesh kumar

നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു.

Pages