mohanlal

മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.

Sachin Farewell Test

സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.

K Raghavan Master

മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.

chemical attack victims in syria

മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം.

ആസ്വാദകനെ അറിഞ്ഞ, ആസ്വാദകന് അറിയാൻ കഴിയാത്ത സംഗീതജ്ഞനായി സ്വാമി നമ്മോട് വിട പറഞ്ഞിരിക്കുന്നു. പാകമെത്തിയ ഫലം ഞെട്ടില്‍ നിന്ന്‍ വേർപെടുന്നതുപോലെ.

ഭൂഘടന ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനും ഭാഗികമായി കാരണമാവുന്നു. കേരളത്തിലെ ഭൂവിനിയോഗ രീതിയിലെ മാറ്റം പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളിലുള്ള ചോർച്ച കൂടി അങ്ങനെ സൃഷ്ടിക്കുന്നു.  

രാഷ്ട്രീയ പ്രവര്‍ത്തകരെ അടുത്തും അകന്നും കാണുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഇവിടെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവര്‍ത്തകയെ കുറിച്ച് എഴുതുന്നു. തെളിഞ്ഞുവരുന്നത് അവരിലെ മാനവികാംശങ്ങള്‍.

സ്ത്രീപുരുഷ ചേർച്ചയൊഴികെ ഒട്ടുമിക്ക സംഗതികളും കല്യാണത്തിനു മുൻപ് നോക്കുന്നു. കല്യാണം കഴിയുന്ന നാൾ മുതല്‍ ഭാര്യ തന്റെ പുരുഷനേയും ഭർത്താവ് തന്റെ സ്ത്രീയേയും തേടുന്നു.

അഴിമതിക്കേസ്സില്‍ രാജ്യത്തെ പരമോന്നത കോടതി ശിക്ഷിച്ച്, ആ ശിക്ഷ അനുഭവിക്കാതെ, ശിക്ഷിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ധാര്‍ഷ്ട്യത്തോടെ നിലകൊള്ളുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തി.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവവിശ്വാസത്തിന്റെ പ്രതിനിധാനം കൂടിയാണ് ഗണേഷ് കുമാര്‍

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുനില്‍ക്കുന്ന മകന്റെ മുഖത്തോടൊപ്പം തന്നെയാണ് അതേ അസുരക്ഷിതബാല്യം നേരിടേണ്ടിവന്ന ഗണേഷിന്റെ മുഖവും തെളിയുന്നത്. ഇവരുടേത് പോലെ തന്നെ അസുരക്ഷിതവും വിഭ്രാമകവുമായ കൗമാര കാലത്തിലൂടെയാണ്‌ കേരളത്തിലെ വാര്‍ത്താചാനലുകളും കടന്നു പോകുന്നത്. ഗണേഷിന്റെ പാഠങ്ങള്‍ മറ്റാരേക്കാളും ഉപകാരപ്രദമാകേണ്ടത് ചാനലുകള്‍ക്ക് തന്നെയാണ്.

തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സ്ഥലമാണ് പെരുന്ന എന്ന്‍ ഗണേഷ്‌കുമാര്‍. വളര്‍ന്ന ഗണേഷാണോ അതോ തകര്‍ന്ന ഗണേഷാണോ അവിടെ കാണപ്പെട്ടതെന്ന വ്യക്തത ഇന്ന്‍ ഓരോ മലയാളിയുടേയും വ്യക്തിപരവും അതേസമയം സാമൂഹികവുമായ ആവശ്യമാണ്. വളര്‍ച്ചയുടെ പൊരുളിനെക്കുറിച്ച്. 

ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.

Pages