ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.
ചിരിയും പാട്ടും കളിയുമൊക്കെയായി ചുറ്റുപാടിലും വിശ്വാസത്തോടും ആത്മവിശ്വാസത്തോടും സാമൂഹിക ജീവിയായി പരിണമിക്കേണ്ട കുഞ്ഞുങ്ങളിലാണ് ഉഗ്രഭീതിയുടെ വിത്തുകൾ ബോധപൂർവ്വം പാകുന്നത്.
ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബാംഗങ്ങളും പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എപ്പോഴും കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന്‍ ചിന്തിക്കാനുള്ള ശേഷി നഷ്ടമായ കേരള സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് കാണാം.
അതിപൈങ്കിളിവത്ക്കരിക്കപ്പെട്ട കേരളസമൂഹത്തിൽ പൈങ്കിളി വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ, പത്രങ്ങളും ചാനലുകളും, കിട്ടിയ അവസരത്തെ നന്നായി വിൽക്കുന്നതിലൂടെ വിഷയം മാറിപ്പോയിക്കൊണ്ടിരിക്കുന്നു...
ആ ഓല മേഞ്ഞ കേന്ദ്രങ്ങൾ വെറും കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമല്ല. അവ കാണുന്നവരെയും അതിനുള്ളിൽ നിൽക്കുന്നവരെയും ചിന്തിപ്പിക്കുന്നു. അവരിൽ പരിവർത്തനം വരുത്തുന്നു. പ്രയോഗത്തിലൂടെ പ്രതീകാത്മകതയും പേറുമ്പോഴാണ് ഒരു ഉപയോഗവസ്തുവിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്.
സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലും മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലും എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വേറിട്ട് കാണേണ്ടതുണ്ട്.
മന്ത്രി തോമസ് ഐസക്കിന്റെയും എം.എല്‍.എ പ്രദീപ് കുമാറിന്റെയും ചാനല്‍ ചര്‍ച്ചയ്ക്കിടയിലുള്ള ദേഷ്യം കൊണ്ടുള്ള പിണക്കം ഉത്തരവാദിത്വരഹിതമാണ്. മാനസികമായ പക്വതയില്ലാതെ, വികാരം കീഴടക്കുമ്പോൾ സംഭവിക്കുന്നതാണിത്.
വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
സെക്രട്ടേറിയറ്റിന്റെ പൊതുസ്വഭാവം എന്നത് ജീവിതം നിർണ്ണയിക്കപ്പെടുന്ന ഫയലുകൾ നടപടിക്രമങ്ങളിലിട്ട് പരമാവധി താമസിപ്പിക്കുക എന്നതാണ്. അതാണ് ഗുമസ്ത സംസ്കാരം. ബൃഹത്തായ, ചലനാത്മകമല്ലാത്ത സെക്രട്ടേറിയറ്റിലെ മധ്യനിര ഈ സംസ്കാരത്തിന്റെ പിടിയിലാണ്.
സദാചാര ഗുണ്ടായിസം എന്ന വാക്കിന് വിപരീതം പരസ്യമായ ലൈംഗികതയ്ക്കുള്ള സ്വാതന്ത്ര്യം എന്നൊരു സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ഇത് പരസ്യങ്ങളും മാദ്ധ്യമങ്ങളും സ്ത്രീശരീരത്തെ വെറും ലൈംഗിക ഉപകരണമെന്ന നിലയിലേക്ക് ചിത്രീകരിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ത്രീയെയും പുരുഷനെയും ഒരേപോലെ ലൈംഗികമായി മാത്രം കാണുന്ന ശീലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
അകത്തു നിന്നു കലഹിക്കുമ്പോഴാണ് മലയാളിക്ക് എരിയും പുളിയും അനുഭവപ്പെടുക. അതാണ് അച്യുതാനന്ദൻ കൈയ്യടക്കിയ കലഹസിംഹാസനം. അതു മനസ്സിലാക്കിയാണ് ഇപ്പോൾ സി.പി.ഐ ആ സിംഹാസനത്തിന്റെ അടുത്തെത്തിയിരിക്കുന്നത്.
തുടക്കത്തില്‍ പിണറായി വിജയന്റെ പ്രസ്താവനകളും നീക്കങ്ങളും ജീവനക്കാരിലും ചില ചലനങ്ങളുണ്ടാക്കി എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പു തന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ അവരുടെ ലോകത്തിന് കോട്ടം തട്ടാത്ത വിധം കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിജയിച്ചു.
അധികാരത്തോട് കലഹിച്ചതിനെ തുടര്‍ന്ന്‍ കണ്ടുകെട്ടിയ ഭൂമിയിലാണ് ലോ അക്കാദമി നിലനില്‍ക്കുന്നതെന്ന വിരോധാഭാസം, ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതം തന്നെ നേരിടുന്ന വിരോധാഭാസമാണ്. ഇന്ന്‍ ലോ അക്കാദമി മാനേജ്മെന്‍റ് നേരിടുന്ന സമരത്തില്‍ അതുകൊണ്ടുതന്നെ ഒരു കാവ്യനീതിയുണ്ട്.
കേരള രാഷ്ട്രീയത്തില്‍ ജീർണ്ണത ഒരു കുരുപോലെ രൂപം പ്രാപിച്ച് വളർന്ന് വലുതായി ശരീരത്തെ നശിപ്പിക്കുന്നതുപോലെയായതിന്റെ ഉത്തമ ഉദാഹരണമാണ് ലാ അക്കാദമി. ബി.ജെ.പി ഈ സന്ദർഭം മുതലെടുത്തുകൊണ്ട് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു തയ്യാറെടുക്കുമ്പോൾ ജീർണ്ണതയിലകപ്പെട്ട രാഷ്ട്രീയത്തെ അതിൽ നിന്നു മുക്തമാക്കുക എന്നതല്ല അവരുടെയും ലക്ഷ്യം.
ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച്.
കഞ്ചാവ് എങ്ങനെയാണ് വരുന്നതെന്നുള്ള എല്ലാ വഴികളും സ്രോതസ്സുകളും പോലീസിന് നന്നായി അറിയാമെന്നാണ് ഈ നാര്‍ക്കോട്ടിക്സ് ഓഫീസര്‍ പറയുന്നത്. അതു തന്നെയാണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയാത്തതും.
പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.
മാനസിക രോഗത്തിന് സാമൂഹികമായ മോശപ്പെടുത്തൽ ആരോഗ്യമുള്ള സമൂഹത്തിന് ചേർന്നതല്ല. മറ്റേതു രോഗത്തേയും പോലെ ആരോഗ്യകരമായ ചികിത്സയിലൂടെയും മറ്റു വ്യക്തികളുടെ സമീപനത്തിലൂടെയും മാറ്റപ്പെടേണ്ട അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണ്. അതിനോട് മോശം സമീപനം പുലർത്തുന്നതിനേക്കാൾ അപകടകരമാണ് അതിനെ ബിഹേവിയർ ഫാഷനോ കാൽപ്പനികമായോ കാണുന്ന സമൂഹത്തിന്റെ അവസ്ഥ.
പല കളികൾക്കുമിടയില് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ “ഭയം” എന്താണെന്ന് കുറിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പരീക്ഷാപ്പേടിയും ഇരുട്ടിനോടുള്ള ഭയവും ഒക്കെ പ്രതീക്ഷിച്ച എനിക്ക്, മറിച്ചു ആ പതിനഞ്ചു വയസ്സുകാരില്‍ നിന്നു കിട്ടിയത് ഒരുപാട് ആഴത്തിലുള്ള ചില വാക്കുകളായിരുന്നു...
അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം പിരിയുന്നതിന് കാരണം എന്നു പറയുന്നത് തങ്ങൾ ബന്ധം പിരിയുന്നതിന്റെ യഥാർഥ കാരണം ഇരുകൂട്ടർക്കും കണ്ടെത്താൻ കഴിയാതെ വരുന്നതു കൊണ്ടാണ്.