"എല്ലാ പുരുഷൻമാരും അടിസ്ഥാനപരമായിട്ട് മെയിൽ ഷോവനിസ്റ്റിക്കാണ്. അതേസമയം തങ്ങൾ അങ്ങനെയല്ല എന്ന സ്ഥാപിക്കാനായി അവർ തങ്ങളുടെ കലാസൃഷ്ടികളെ ഉപയോഗിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒന്നാം തരം നാട്യക്കാരൻ തന്നെയാണ് മുകുന്ദൻ."
നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.
തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.
"അതറിയുമ്പോഴേ മരണഭീതിയില്ലാതാകുന്നുള്ളു. അതറിയാത്തിടത്തോളം കാലം നാം മരിച്ചുപോകുമെന്നുള്ള പേടി നമ്മെ പിന്തുടരും. അതുകൊണ്ടാണ് മരണഭീതി അജ്ഞത മൂലമാണുണ്ടാകുന്നതെന്ന് ഉപനിഷത്തുകളൊക്കെ പറയുന്നത്."
മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് രാഷ്ട്രീയമെങ്കിൽ ഈ ഹോട്ടലിൽ നിന്നും ബേക്കറിയിൽ നിന്നും പുറപ്പെടുന്ന സന്ദേശം വർത്തമാനകാല കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശവും അതിന്റെ പ്രയോഗവുമാണ്.
റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്.
പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദുർഗന്ധം നിമിത്തം ചെകുത്താൻ പോലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയാണ്. വിനോദ സഞ്ചാരം പിന്നീടാകാം. കുറഞ്ഞ പക്ഷം മൂക്കു പിടിക്കാതെയും ദേഹത്ത് മാലിന്യം വീഴാതെയും നാട്ടുകാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാരുകളുടെ പ്രാഥമിക കർത്തവ്യമാണ്.
എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും.
"ചിരിയും കളിയും നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്കു നൽകിയ സുഖാനുഭവങ്ങൾക്ക് ഭംഗം വന്നത് അപ്പോഴാണ്. ഭാവിയിൽ എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം കേട്ടപ്പോൾ വിഷാദം മൂടിയ കണ്ണുകളോടെ നോക്കി നിന്ന കുട്ടികൾ."
മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വപൂർണ്ണമായ പ്രവർത്തനത്തിന്റെ പേരിലല്ല നികേഷ് താരമായത്. മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ജനമധ്യത്തിൽ ഉറഞ്ഞുപോയ അബദ്ധ ധാരണയിലൂടെയാണ് അത് സംഭവിച്ചത്. കച്ചവടസിനിമകളും കച്ചവട ലക്ഷ്യത്തിനു വേണ്ടി പത്രപ്രവർത്തനത്തെ രൂപപ്പെടുത്തിയ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളും ഒരുക്കിയെടുത്ത ധാരണയുടെ സന്തതിയാണ് നികേഷ്.
മാദ്ധ്യമരംഗം വിടാനും ഇനി അങ്ങോട്ടില്ലെന്നുമുള്ളതിന് കാരണമായി നികേഷ് കുമാർ പറഞ്ഞത്, തനിക്ക് മാദ്ധ്യമപ്രവർത്തനത്തിലുളള ത്രിൽ നഷ്ടമായെന്നാണ്. എന്തായിരുന്നു ആ ത്രിൽ എന്നത് എന്ന് ഒരു പക്ഷേ നികേഷ് കുമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല.
നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു.
അനീതികളും അനാചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെങ്കിൽ അവയെ മാറ്റുക തന്നെ വേണം. എന്നാല്‍, ക്ഷേത്ര സംസ്കാരത്തിന്റെ പൊരുള്‍ ആയിരിക്കണ്ടേ ഈ മാറ്റത്തിന്റെ അടിസ്ഥാനം? നിയമത്തിന്റെ വഴിയ്ക്ക് അനാചാരത്തിന്റെ കാരണങ്ങളെ മാറ്റാന്‍ കഴിയുമോ?
വെളിച്ചണ്ണയിൽ ചേർക്കുന്ന മായവസ്തുവിനേക്കാൾ വിലക്കുറവാണ് തേങ്ങയ്ക്ക്. എന്നിട്ടും എന്തുകൊണ്ട് തേങ്ങയാട്ടി വെളിച്ചണ്ണയെടുത്ത് മായമില്ലാത്ത വെളിച്ചണ്ണ വിപണിയിലെത്തുന്നില്ല!
പരസ്പരമായ ഇടപഴകലിലൂടെ ഭാഷയുമായി അടുക്കുന്നതു പോലെ ഭാഷാ പ്രയോഗത്തിലൂടെ വസ്തുവകകളെ പരിചയമാകുന്നത്, പരിസരവുമായി ബന്ധപ്പെടാനുള്ള അനായാസ തൃഷ്ണയും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കും. മുതിർന്നവരിൽ പോലും.
അള്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച് വന്‍ വിജയമായ സിനിമ പ്രേമം എങ്ങിനെ വന്‍ വിജയമായി എന്നുള്ള അന്വേഷണം തുടരുന്നത് നല്ലതാണെന്നു തോന്നുന്നു. ഉഗ്രന്‍ എന്റര്‍ടെയിനര്‍ എന്നാണ് അവര്‍ ഈ സിനിമയെ വിശേഷിപ്പിക്കുക. ഇതൊരു മാസ്സ് മൂവിയാ.
സ്വന്തം രുചിക്കുവേണ്ടി മറ്റൊരു ജീവിയെ കൊല്ലുക എന്നത് ക്രൂരതയുടെ ഭാഗം തന്നെയാണ്. അതിൽ തന്നെ ഓമനിക്കാൻ തോന്നുന്ന ഒരു ജന്തുവിനെ കൊല്ലുകയും തിന്നുകയും ചെയ്യാൻ പാകമായ മനസ്സുണ്ടാകുന്നത് മനുഷ്യനെ ഏറ്റവും വലിയ ഭീകര ജന്തുവാക്കുന്നു.