tesla-spacex

എലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്കെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.

florida-shooting

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് ആക്രമണം നടത്തിയത്.

hafiz_saeed

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു.  തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി.

Maldives_ emergency

അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിന് രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 modi-abbas

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. ചരിത്രത്തില്‍  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

 Abdulla-Yameen

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാനാണ് യമീന്റെ തീരുമാനം.

 taiwan-erath-quake

തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. അപകട വിവരം പ്രധാനമന്ത്രി സായ് ഇങ് വെന്‍ ആണ് പുറത്തുവിട്ടത്.

spacex-falcon-heavy-liftoff

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് ആണ് റോക്കറ്റ് പരീക്ഷിച്ചത്.

 earthquake

ഡല്‍ഹിയിലും ശ്രീനഗറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.40നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയിലാണ് ഭൂമികുലുക്കം ഉണ്ടായത്.

 

kabul-attack

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

Pages