മൊബൈൽ ഹാൻഡ്സെറ്റിനു പകരം ആമസോൺ എത്തിച്ചത് ആപ്പിൾ ജ്യൂസ്

GLINT STAFF
Sun, 02-06-2019 12:11:36 PM ;

ORDERED FOR A SMARTPHONE GOT  2 PACKETS APPLE JUICE 

21,000 രൂപയുടെ മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് ഓൺലൈൻ വഴി ഓർഡർ കൊടുത്തപ്പോൾ ഒരാഴ്ചക്ക് ശേഷം ആമസോൺ വീട്ടിലെത്തിച്ചത് 50 ഗ്രാം വീതം വരുന്ന രണ്ട് ആപ്പിൾ ജ്യൂസ്. അപ്പി കമ്പനിയുടെയുടെ ആപ്പിൾ ജ്യൂസ്. ഹാൻഡ്സെറ്റിനു പകരം ആപ്പിൾ ജ്യൂസ് ആണ് ലഭിച്ചതെന്ന വിവരം ആമസോൺ വെബ്സൈറ്റിൽ കുറിച്ചപ്പോൾ അഞ്ചു ദിവസത്തിനു ശേഷം അന്വേഷണം കഴിഞ്ഞു അവർ നടപടി സ്വീകരിക്കുമെന്ന് മറുപടി വന്നു .ഒന്നര ആഴ്ചയോളം ഇനിയും കാത്തിരിക്കേണ്ടിവരും ഹാൻഡ് സെറ്റ് ലഭ്യമാകാൻ .അതും ഹാൻഡ്സെറ്റ് തന്നെയാണ് എത്തുന്നതെങ്കിൽ. ഓൺലൈൻ വ്യാപാരം സർവ്വസാധാരണമായ നിലയ്ക്ക് ഇപ്പോഴും പല നിയമങ്ങളുടെയും പുറത്താണ് ഓൺലൈൻ വ്യാപാര കമ്പനികളുടെ പ്രവർത്തനം. ഉൽപ്പന്നങ്ങൾ മാറിപ്പോകുന്നത് ഒക്കെ അസ്വാഭാവികമല്ല. അതേസമയം അത് ഉപഭോക്താവിന് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമാണ്. ഉൽപ്പന്നത്തിന് ഓർഡർ നൽകുമ്പോൾ തന്നെ ഉൽപ്പന്നത്തിന് മുഴുവൻ തുകയും കമ്പനിക്ക് നൽകുന്നുണ്ട് .ഉൽപ്പന്നം പറഞ്ഞ സമയത്തിനുള്ളിൽ ഉപഭോക്താവിന് എത്തിക്കുക എന്നുള്ളത് ഓൺലൈൻ വ്യാപാര കമ്പനിയുടെ ഉത്തരവാദിത്വമാണ്. അതിൻറെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ടോ നഷ്ടമോ അസൗകര്യമോ ഉപഭോക്താവിന് ഉണ്ടാകുന്നു എങ്കിൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം ഓൺലൈൻ വ്യാപാര കമ്പനിക്കുണ്ട്. എന്നാൽ അവ നടപ്പിലാക്കുന്നതിന പ്രായോഗികവും ശക്തവുമായ നിയമങ്ങൾ ഇപ്പോഴില്ല .ഓൺലൈൻ വ്യാപാര കമ്പനികൾ നിശ്ചയിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കുന്നു .ഉപഭോക്താവിന് തങ്ങളുടെ അവസ്ഥ അറിയിക്കാൻ പറ്റുന്ന പ്രതികരണ സംവിധാനങ്ങളെല്ലാം ഓൺലൈൻ കമ്പനികൾ ഒരുക്കിയിട്ടുണ്ട് എന്നുള്ളത് ശരിയാണ് .തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചുകൊണ്ട് ഒരു മാപ്പ് ചോദിക്കലും പരിഹാര നടപടി സ്വീകരിക്കലും മാത്രമാണ് കമ്പനികൾ ചെയ്യുക . ഉപഭോക്താവിന് ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാൻ കൃത്യമായ നിയമനിർമാണം ആവശ്യമാണ് .ഉപഭോക്ത തർക്ക പരിഹാര ഫോറങ്ങളിൽ സമീപിക്കുന്നത് പലപ്പോഴും ഉപഭോക്താക്കൾക്കും സാധിക്കണമെന്നില്ല. ഓൺലൈൻ കമ്പനികൾ തങ്ങൾക്ക് പറ്റുന്ന പിഴവുകൾ സമ്മതിക്കുന്നപക്ഷം ആ ഘട്ടത്തിൽ തന്നെ ഉപഭോക്താവിന് നഷ്ടപരിഹാരം നിശ്ചയിച്ച് ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമനിർമാണമാണ് ഇവിടെ വേണ്ടത്. അതിസൂക്ഷ്മമായ ഒട്ടേറെ ഘടകങ്ങൾ ഇതുപോലെ ഓൺലൈൻ വ്യാപാര രംഗത്ത് നിലനിൽക്കുന്നുണ്ട് .ജനപ്രതിനിധികളോ കേന്ദ്ര-സംസ്ഥാന സർക്കാരുകളോ സൂക്ഷ്മ സൃഷ്ടിയുടെ ഈ വിഷയത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല .അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Tags: