പൊടിക്കഥ:മുതലാളിക്കും ഡ്രൈവർക്കും കാറപകടത്തിൽ ഗുരുതര പരിക്ക്

GLINTON
Sun, 02-06-2019 04:21:07 PM ;

SHORT STORY "ഷിബു നീ ഇങ്ങനെ വണ്ടി ഓടിക്കരുത്. മുൻപിൽ  പോകുന്ന വാഹനം എപ്പോ വേണമെങ്കിലും  പെട്ടെന്ന് നിർത്താം. അപ്പൊ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വാഹനത്തിൻറെ പിന്നിൽ ഇടിച്ചെന്നാ ഞാൻ കരുതിയെ .ഭാഗ്യത്തിന് രക്ഷപെട്ടു . ഷിബുവിനെ ഞാനെപ്പോഴും ഇത് ഓർമിപ്പിക്കാറുള്ളതാണ് .ഇന്നാള് നീ ഇതുപോലെ ബ്രേക്ക് ചവിട്ടി മൂന്നുമാസം കഴുത്തിൽ കോളർ ഇട്ടുകൊണ്ട് നടന്നത് ഓർമ്മയില്ലേ".  ഷിബു ഒരു ചെറുചിരിയോടെ  രമേശൻ മുതലാളിയുടെ പതിവ് ഓർമ്മപ്പെടുത്തൽ കേട്ട് പതിവുപോലെ വണ്ടിയോടിച്ചു .വർഷങ്ങളായി ഷിബു കേൾക്കുന്നതാണ് ഈ വാചകം. അംബാസഡറായിരുന്നപ്പോൾ ഇത്ര വ്യക്തമായി കേൾക്കാറില്ലായിരുന്നു. ന്യൂജൻ ആയതോടുകൂടി പലപ്പോഴും കാറിൻറെ ശബ്ദം ഷിബു അറിയാറില്ല .മുതലാളിയുടെ ശബ്ദം മാത്രമേ കേൾക്കാറുള്ളൂ .മാസങ്ങൾ കഴിഞ്ഞു. ഒരിക്കൽ ഹൈവേയിൽ ക്യാമറകളെ കളിയാക്കിക്കൊണ്ട് ഷിബു പറന്നു .കാറിൽ കയറിയാൽ മുതലാളിക്ക് പറക്കണം. അപ്പോൾ മുതലാളി പറയും മുൻപിലത്തെ വാഹനത്തെ നോക്കി പോകാൻ. ഹൈവേയിൽ വച്ച് ഒരിക്കൽ ഷിബുവിന് ബ്രേക്ക് ചെയ്യേണ്ടിവന്നു .മുമ്പിലത്തെ വാഹനം അതിവേഗത്തിൽ കടന്നുപോയി .ഷിബുവും മുതലാളിയും താഴെ ചെറിയ കൊക്ക പോലെ തോന്നിക്കുന്ന താഴ്ചയിൽ. നാട്ടുകാർ കാർ തല്ലിപ്പൊളിച്ചു  രണ്ടുപേരെയും പുറത്തെടുത്തു. രണ്ടു പേരുടെയും ജീവൻ പോയില്ല .ശരീരം മുഴുവൻ ഒടിഞ്ഞു വാരി. SHORT STORY മുതലാളിയും ഡ്രൈവറും ആശുപത്രിയിലായി. ശസ്ത്രക്രിയയ്ക്കും മറ്റും ദിവസങ്ങൾക്കുശേഷം രണ്ടുപേരും ഐസിയുവിൽ നിന്ന് പുറത്തെത്തി. നട്ടെല്ലിനും ക്ഷതമേറ്റ അച്ഛൻറെ സമീപത്തുനിന്ന് രമേശൻ മുതലാളിയുടെ മകൻ വിങ്ങിപ്പൊട്ടി. ശേഷം അയാൾ ഷിബുവിന്റെ കിടക്കയ്ക്കരികിൽ എത്തി."എന്താ  ഷിബു ഇങ്ങനെ. അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നില്ലേ അങ്ങനെ വണ്ടി ഓടിക്കരുതെന്ന് " . "എന്ത് ചെയ്യാനാ കൊച്ചുമുതലാളി, എൻറെ ശൈലി അങ്ങനെ ആയിപ്പോയി. അത് മാറ്റാൻ പറ്റുന്നില്ല.