സുഗതകുമാരിയുടെ ചിരി

GLINT STAFF
Fri, 14-06-2019 09:33:20 AM ;

sugathakumari teacher  മരണശേഷം ഒരു പൂവും ഏന്റെ ദേഹത്ത് വയ്ക്കരുത്. സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയും വേണ്ട .മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം" സുഗതകുമാരി മാതൃഭൂമി ദിനപത്രത്തിലൂടെ മലയാളികളൊടു പറഞ്ഞതാണ് ഈ കാര്യങ്ങൾ. സമയം അടുത്തിരിക്കുന്നു എന്ന തോന്നലിൽനിന്നാണ് കവയത്രി ഇങ്ങനെ പറഞ്ഞത് .രണ്ടാമത് വന്ന ഹൃദയാഘാതമാണ് സുഗതകുമാരിയെക്കൊണ്ട് ഇവ്വിധം പറയിച്ചത് .

       സുഗതകുമാരിയുടെ ഈ ആഗ്രഹ പ്രഖ്യാപനത്തിൽ വർത്തമാനകാല കേരളത്തിന്റെ പൊതു മനോനില കണ്ണാടിയിലെന്നപോലെ കാണാൻ കഴിയുന്നു.  ഒരു അസംബന്ധ നാടകം പോലെ മാറിയിരിക്കുകയാണ് മരണവും റീത്ത് വെക്കൽ മത്സരവും ഔദ്യോഗിക വെടിവെപ്പും ഒക്കെ. ചിലർ തങ്ങൾക്ക് സംസ്കാര ചടങ്ങിൽ വെടിവെപ്പ് മൻകൂട്ടി സർക്കാരുമായി അടുപ്പമുള്ളവരിലൂടെ ചട്ടം കെട്ടാറുണ്ടെന്നും സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളുണ്ട്. ചാനൽ സംസ്കാരത്തിൽ കേരള സമൂഹത്തിൽ വന്ന ദൃശ്യകൊഴുപ്പാണ് മരണത്തെയും അനന്തര ചടങ്ങുകളെയും ഒരു മാർക്കറ്റിംഗ് മേളയാക്കി മാറ്റിയത് .കേരളസമൂഹത്തിൽ വല്ലാതെ വേരോടിയ പൈങ്കിളി നമസ്കാരമാണ് ചാനലുകാരെ മരണത്തെ മാർക്കറ്റ് ചെയ്യാമെന്ന് ബോധ്യപ്പെടുത്തിയത്.  പൈങ്കിളി സംസ്കാരം നട്ടുവളർത്തി സമൃദ്ധമാക്കിയത് കേരളത്തിലെ മുഖ്യധാരാ അച്ചടി മാധ്യമങ്ങളാണ്. ചാനലുകാർ കൊയ്ത്തു നടത്തുന്നു.

        മൃതശരീരത്തിന് പോലും അലോസരമുണ്ടാക്കുന്ന വിധമുള്ള ചാനൽ റിപ്പോർട്ടിങ്ങും ,റീത്ത് വയ്ക്കലും ആചാരവെടിയും സൃഷ്ടിക്കുന്ന അരോചകത്വത്തിൽ നിന്നാകാം സുഗതകുമാരിയുടെ ആഗ്രഹ പ്രഖ്യാപനം ഗദ്യകവിതയായി വന്നത്. മരണ മാർക്കറ്റിങ്ങിലും റീത്ത് വയ്ക്കലിലും ആചാരവെടിയിലും മുറ്റിനിൽക്കുന്ന കാപട്യവും സുഗതകുമാരിയുടെ വാക്കുകളിലൂടെ  ഉടഞ്ഞു വീഴുന്നുണ്ട്. "മഹാകവിയെ കൊണ്ട് കിടത്തി. ചുറ്റും പോലീസ് നിരന്നുനിന്നു. ആകാശത്തേക്ക് വെടിവെച്ചു .ആകാശം താഴെ വീണു ."ആചാരവെടി യെക്കുറിച്ചുള്ള വികെ എൻറെ എഴുത്തിനെ ഓർത്തുകൊണ്ട് അവർ ഒരേസമയം ആചാരവെടിയിലെ  അർത്ഥശൂന്യതയും തമാശയും ഉയർത്തിക്കാട്ടുകയും അതേ സമയം മരണത്തെ ചിരിച്ചുകൊണ്ട് സമീപിക്കുന്ന ധൈര്യത്തെക്കും പ്രകടമാക്കുന്നു. ഭാവിയിൽ പ്രമുഖരുടെ ശവസംസ്കാര ചടങ്ങിൽ ആചാരവെടി മുഴങ്ങുമ്പോൾ സുഗതകുമാരി യിലൂടെ മുഴങ്ങിയ വികെ എൻറെ വാക്കുകൾ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കുന്നവരിൽ ചിരിയുണർത്തും. പലരും ഉള്ളിലെ ചിരിയൊതുക്കി മുഖത്ത് ദുഖഭാരം വരുത്തുമ്പോൾ ആ ദൃശ്യം ചാനലിലൂടെ കാണുന്ന മലയാളികളിൽ സുഗതകുമാരിയുടെ ചിരി ഒരു കവിതാ ശകലം പോലെ അനുഭവപ്പെടുമെന്നുള്ളതിൽ സംശയമില്ല. സുഗതകുമാരിയുടെ ഈ ചിരി വിഷാദ രോഗം പിടിപെട്ട മലയാളിമനസ്സിന് നല്ലൊരൗഷധവുമാണ്. മരണത്തെ നന്ദിയോടും ചിരിയോടും കാത്തിരിക്കുന്ന കവയത്രിയിൽ പ്രകടമാകുന്നത് ആരോഗ്യലക്ഷണമാണ്. ആരോഗ്യം ജീവിതവും ദൗർബല്യം മരണവുമാണ്. അതിനാൽ അവർ കരുതുന്നതു പോലെ മരണം ഉടനെ അടുത്തെത്താൻ വഴിയില്ല. വളരെ അകലെയാകാനാണിട

Tags: