ലോക്സഭാ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്

GLINT STAFF
Sat, 11-05-2019 07:56:21 PM ;
DELHI

loksabha  2019,6th phase election. ന്യൂഡൽഹി : ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഇതുകഴിഞ്ഞാൽ മെയ് 19ന് അവസാനഘട്ടം .ഇതോടെ രാജ്യത്തെ പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാപനമാകും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങൾക്ക് പുറമേ ഹരിയാന 10 മധ്യപ്രദേശ് ബിഹാർ പശ്ചിമബംഗാൾ എട്ടു വീതം ഡൽഹി 7 ഝാർഖണ്ഡ്4 എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.ആറാംഘട്ട തെരഞ്ഞെടുപ്പിൽ 10.17 കോടി വോട്ടർമാർ വിധിയെഴുതും.

979 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് . ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 മണ്ഡലങ്ങളിലേക്കുള്ള റീപോളിംഗ് ഇന്ന്നടക്കും ബിജെപി വ്യാപകമായി ക്രമക്കേട് നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയ സ്ഥലങ്ങളിലാണ്  റീപോളിംഗ് നടക്കുക

 ദിഗ് വിജയ് സിംങ്,പ്രജ്ഞാ സിങ് ഠാക്കൂർ (ഭോപ്പാൽ) ഗൗതം ഗംഭീർ (ഡൽഹി) മീനാക്ഷി  ലേഖി (ന്യൂഡൽഹി) , ഷീല ദീക്ഷിത് (നോർത്ത് ഈസ്റ്റ് ഡൽഹി), വിജേന്ദർ സിംഗ് (സൗത്ത് ഡൽഹി) ,തുടങ്ങിയവർ ആറാം കെട്ടിടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖരാണ്.

 

 

Tags: