കേരളത്തിൽ മൂന്നിടത്ത് കൂടി റിപ്പോളിംഗ്.

GLINT STAFF
Fri, 17-05-2019 02:44:02 PM ;
DELHI

BOGUS VOTTING RE-POLLING IN 3 MORE BOOTHS IN KERALA  കേരളത്തിൽ മൂന്നിടത്ത് കൂടി റിപ്പോളിംഗ്.കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നാല് ഇടങ്ങളിൽ  റിപ്പോളിംഗ് പ്രഖ്യാപിച്ചിരുന്നു .അതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേരളത്തിൽ മൂന്നിടങ്ങളിൽ കൂടി റിപ്പോളിംഗ് നടത്താൻ തീരുമാനിച്ച വിവരം അറിയിച്ചത്.

 ധർമടത്തെ രണ്ടിടത്തും തൃക്കരിപ്പൂരിലെ ഒരിടത്തും ആണ് റിപ്പോളിംഗ്  തൃക്കരിപ്പൂരിലെ 48 ആം നമ്പർ ബൂത്തിലാണ്  റിപ്പോളിംഗ്, കൂടാതെ ധർമ്മടത്ത് 52, 53 ബൂത്തുകളിലും ആണ് റിപ്പോളിംഗ്  നടക്കുക . കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് ആണ് റിപ്പോളിംഗ്  നടത്തുന്നത് .ലോക്സഭാ തിരഞ്ഞെടുപ്പിനെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പത്തൊമ്പതാം തീയതിയാണ് റിപ്പോളിംഗ്  ബൂത്തുകളിൽ നടക്കുക. സംസ്ഥാനത്ത് ഇതോടെ ഏഴ് ബൂത്തുകളിൽ റിപ്പോളിംഗ്  നടക്കുക.

Tags: