ചൂർണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥന് സസ്പെൻഷൻ

GLINT STAFF
Tue, 14-05-2019 12:50:44 AM ;
ALUVA

CHOORNIKKARA CASE,REVENUE,ARREST ആലുവ :ചൂർണിക്കര വ്യാജരേഖ കേസിൽ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ലാൻഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡ് അരുൺകുമാറിനെ ആണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

തൃശൂർ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂർണിക്കര യിലെ 25 സെൻറ് സ്ഥലം ആണ് വ്യാജരേഖകൾ ചമച്ച് നികത്തിയത് .സംഭവത്തിൽ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു ഇയാളിൽ നിന്നാണ് അരുൺകുമാറിനെ പങ്കിനെക്കുറിച്ച് മൊഴി ലഭിച്ചത് .വ്യാജരേഖയിൽ സീൽ പതിപ്പിച്ച നൽകിയെന്നായിരുന്നു നൽകിയതായിരുന്നു അബുവിനെ മൊഴി . ഇതിനുപിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കുകയും തുടർന്ന്  വ്യാജരേഖ ചമയ്ക്കൽ അതിന് കൂട്ടുനിന്നതിന് അരുൺകുമാറിനെ സസ്പെൻഡ് ചെയ്തത്.

Tags: