ഐപിഎൽ കിരീടം ചൂടി മുംബൈ ഇന്ത്യൻസ്

GLINT STAFF
Mon, 13-05-2019 01:04:02 AM ;

IPL 2019,MUMBAI INDIANS WINSBY ONE RUNS AGAINST CHENNAI. സമ്മർദ്ദങ്ങളെ അതിജീവിച്ച് ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ  തോൽപ്പിച്ചു. മുംബൈയുടെ നാലാം ഐപിഎൽ കിരീടമാണിത് . 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസിൽ  ഒതുങ്ങി.

മൂന്നു വീതം ഫോറും സിക്സും സഹിതം 41 റൺസ് നേടിയ കീറോൺ പൊള്ളാർഡ് ആണ് മുംബൈയുടെ ടോപ് സ്കോറർ. ഓപ്പണിംഗ് വിക്കറ്റിൽ  ഡികോക്കും രോഹിത് ശർമയും 45 റൺസ് റൺസ് നേടിയെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു 29 റൺസ് അടിച്ച ഡി കോക്ക് ആണ് ആദ്യം പുറത്തായത് അടുത്ത ഓവറിൽ 15 റൺസെടുത്ത രോഹിത് ശർമയും ക്രീസ് വിട്ടു .സൂര്യ കുമാർ യാദവ് 15 റൺസും ക്രുണാൽ പാണ്ഡ്യ ഏഴു റൺസും എടുക്കാൻ സാധിച്ചുള്ളൂ .ഇഷാൻ കിഷൻ 23 റൺസ് നേടി ഹാർദിക് പാണ്ഡ്യ 10 പന്തിൽ 16 റൺസുo. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത ദീപക് ആണ് ചെന്നൈ കായി മികച്ച ബൗളിംഗ് പുറത്തെടുത്തത്.

കളിയുടെ ഗതി മാറ്റിയത് ആദ്യം രണ്ട് റൺസെടുത്ത എംഎസ് ധോണി മുംബൈ ഫീൽഡർമാരുടെ  മുന്നിൽ വീണു .150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിനെ 59 പന്തിൽ 80 റൺസുമായി ഷെയിൻ വാട്സൺ മുന്നിൽനിന്നും നയിച്ചെങ്കിലും അവസാന ഓവറിൽ റണ്ണൗട്ടായി മടങ്ങി IPL 2019,MUMBAI INDIANS WINSBY ONE RUNS AGAINST CHENNAI.

മലിംഗ എറിഞ്ഞ അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പതു റൺസ് ആദ്യ മൂന്നു പന്തിൽ നാലു റൺസെടുത്തങ്കിലും നാലാം പന്തിൽ ഡബിൾ ഓടുന്നതിനിടയിൽ വാട്സൺ റണ്ണൗട്ടായി. നിർണായകമായ ക്രീസിലെത്തിയ ശർദ്ദിൽ താക്കൂർ അഞ്ചാം പന്തിൽ ഡബിൾ , ആറാം പന്തിൽ പിഴച്ചു .മലിംഗയുടെ മലിംഗയുടെ യോർക്കറിനുമുമ്പിൽ ബാറ്റ് പിഴച്ചപ്പോൾ എൽ ബി യിൽ മടക്കം .നാലാം തവണയും അങ്ങനെ മുംബൈ  കിരീടംചൂടി .