70,000 കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് നൽകും. ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം. വാഹന വിപണിയിലെ മാന്ദ്യം മറികടക്കാനും ധനമന്ത്രി സഹായം പ്രഖ്യാപിച്ചു. ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന്ധനമന്ത്രി നിര്‍മല സീതാരാമാന്‍ പറഞ്ഞു.

കശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്ന സന്ദര്‍ഭത്തില്‍ ഇടപ്പെടലുമായി യു.എന്‍. താഴ്‍വരയിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.എന്‍ ഇപ്പോള്‍ രംഗത്തുവന്നത്.

ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. നാല് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടാനും കോടതി തീരുമാനിച്ചു

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉത്പാദന കമ്പനിയായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടും. ബിസ്കറ്റ് വില്‍പന ഗണ്യമായി കുറഞ്ഞതാണ് കാരണം.

ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു.

കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു.

രാഹുലിന്റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു.

Pages