സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന 10,000 ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണം നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച ലോകസഭയെ അറിയിച്ചു.

അസം മുതല്‍ തമിഴ്‌നാട്‌ വരെ വിവിധയിടങ്ങളില്‍ നഗര-ഗ്രാമ ഭേദമന്യേ മഴ കെടുതിയായി മാറുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.

വിഖ്യാത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി അന്തരിച്ചു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞു മൂന്ന്‍ മണിയോടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 90-കാരിയായ അവരുടെ അന്ത്യം.

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. 

മനുഷ്യാവകാശ പ്രവർത്തകൻ ബെസ്വാദ വിൽസണും ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം കൃഷ്ണയ്ക്കും 2016-ലെ റമോൺ മാഗ്സാസെ അവാർഡ്.

മണിപ്പുരിന്റെ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനു16 വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നു.

കുട്ടികൾ കുടുംബ വ്യവസായങ്ങളിൽ തൊഴിലെടുക്കുന്നത് അനുവദിക്കുന്നതടക്കമുള്ള വ്യവസ്ഥകളാൽ വിവാദമായ ബാലവേല നിരോധന നിയന്ത്രണ ദേദഗതി ബിൽ ലോകസഭ ചൊവ്വാഴ്ച പാസാക്കി.

ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായി. 29 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ നാല് കപ്പലുകളും വിമാനങ്ങളും തിരച്ചിലിനായി അയച്ചിട്ടുണ്ട്.

പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി ലോക്സഭാംഗം ഭഗവന്ത് മന്‍ പാര്‍ലിമെന്റിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു.

ലക്നൌവില്‍ പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ്ണ 36 മണിക്കൂറിനുള്ളില്‍ ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുമെന്ന അധികാരികളുടെ ഉറപ്പിനെ തുടര്‍ന്ന്‍ മാറ്റിവെച്ചിട്ടുണ്ട്.

Pages