iffi

നാല്‍പത്തി അഞ്ചാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. സ്ഥിരം വേദിയായ ഗോവയില്‍ കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി 11 ദിവസം നീണ്ടുനില്‍ക്കുന്ന മേള ഉദ്ഘാടനം ചെയ്തു.

ranjit sinha

സി.ബി.ഐ മേധാവിയ്ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പ്രഥമദൃഷ്ട്യാ വിശ്വസനീയമാണെന്ന് കോടതി. 

bhavna yadav

ദുരഭിമാന കൊലയെന്ന് സംശയിക്കുന്ന ഒരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതി കൊല്ലപ്പെട്ടു. 

മയക്കുമരുന്ന് കടത്തിയെന്ന ആരോപണത്തില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരായ അഞ്ച് മുക്കുവരെ വ്യാഴാഴ്ച വിട്ടയച്ചു. ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെ ഇവര്‍ക്ക് മാപ്പ് നല്‍കുകയായിരുന്നു.

rampal

കോടതിയലക്ഷ്യ കേസില്‍ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത വിവാദ ആള്‍ദൈവം രാംപാലിനെ വ്യാഴാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹാജരാക്കി. വധക്കേസിലെ ജാമ്യം ഹൈക്കോടതി വ്യാഴാഴ്ച രാവിലെ റദ്ദാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കപ്പുറത്ത് ചൈനയുടെ സൈനികര്‍ പാകിസ്ഥാന്റെ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതായി ബി.എസ്.എഫിന്റെ റിപ്പോര്‍ട്ട്. 

എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്ന പദ്ധതിയ്ക്ക് ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 54 ജില്ലകളില്‍ തുടക്കം കുറിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളും ഇതില്‍ ഉള്‍പ്പെടും.

kunal ghosh

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത രാജ്യസഭാംഗം കുനാല്‍ ഘോഷ് ജയിലില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഘോഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

rohit sharma

ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു. വ്യാഴാഴ്ച കോല്‍ക്കത്തയില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 264 റണ്‍സ് ആണ് രോഹിത് നേടിയത്.

ഭവനരഹിതര്‍ക്ക് രാത്രി തങ്ങാനുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

Pages