രണ്ടാം യു.പി.എ സര്‍ക്കാര്‍ ബുധനാഴ്ച നാല് വര്‍ഷം പൂര്‍ത്തിയാക്കി.

ഇന്ത്യ ബുധനാഴ്ച നടത്തിയ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം.

ഭരണസഖ്യമായ യു.പി.എ പ്രധാനമന്ത്രി സ്ഥാനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതായി ബി.ജെ.പി

സ്ഥാനമൊഴിയുന്ന വിനോദ് റായിക്ക് പകരം ഇന്ത്യയുടെ പുതിയ സി.എ.ജി ആയി പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ നിയമിതനാവും.

ഐപിഎല്‍ ആറാം സീസണിലെ പ്ലേ ഓഫ്‌ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം.

ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്.

ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു.

നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം അനിവാര്യമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെ ചിയാങ് വ്യക്തമാക്കി.

ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്ത് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല.

Pages