ജൂലൈ ഒന്ന് മുതല്‍ റോമിംഗ് നിരക്കുകള്‍ കുറക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) തീരുമാനിച്ചു.
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേന്ദ്രമന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടക്കും.
ഗവര്‍ണ്ണര്‍ ഡി.വൈ. പാട്ടീലിനെ കണ്ട നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് അനുമതി തേടി.
രണ്ട് ദിവസത്തിനകം കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് സൂചന.
തമിഴ് നടനും സംവിധായകനുമായ മണിവര്‍ണന്‍(59) അന്തരിച്ചു. നാനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന് ബി.ജെ.പി ഉറപ്പു നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.
ബീഹാറില്‍ ട്രെയിനിനു നേരെ നടന്ന മാവോവാദി ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
250 കോടി ഡോളറിനാണ് (14500 കോടി രൂപ) യു.എസ്സിലെ കൂപ്പര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനിയെ അപ്പോളോ ഏറ്റെടുക്കുന്നത്.