ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കോമയില്‍ തുടരുന്ന സരബ് ജിത്തിന്റെ നിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.

പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ് ജിത് സിങ്ങിനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു.

കടല്‍ക്കൊല കേസ് എന്‍.ഐ.എക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഏപ്രില്‍ 15ന്  മുമ്പുള്ള തത്സ്ഥിതി പാലിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി പദത്തിലേക്കുള്ള പന്തയക്കുതിരകളുടെ ഇടയിലേക്ക് ധനമന്ത്രി ചിദംബരത്തേയും നീക്കി നിര്‍ത്തുകയാണ് യു.എസ്സ്. വാരികയായ ടൈം.

ലഡാക്കില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായ വിഷയത്തില്‍ ഇരു സൈന്യങ്ങളും തിങ്കളാഴ്ച ഫ്ലാഗ് മീറ്റിംഗ് നടത്തി

ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളതെന്നു ടെലികോം വകുപ്പ് മുന്‍ മന്ത്രി എ. രാജ.

ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗിനെ വിചാരണക്കോടതി വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ചു.

Pages