എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുണ്ടായെന്ന റിപ്പാർട്ട് ചോർന്നതിൻ്റെ പേരിലാണ് വിജയന് സസ്പെൻഷൻ. ആ സംഭവം മൊത്തത്തിൽ സുരക്ഷാ വീഴ്ചയാണെന്നിരിക്കെ എന്താണ് ചോരാനെന്നള്ളത്. കേരളാ പോലീസ് മലയാളിയെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ശരിയാണ് ഐ.ജി.വിജയന് കേരളാ പോലീസിൽ തുടരാനുള്ള 'യോഗ്യത 'യില്ല.
ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു. നേതാവ് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി കുട്ടികളിലും യുവാക്കളിലും പതിഞ്ഞിരിക്കുന്നു ഇതാണ് സാമൂഹികമായ വിപത്ത്
ഡോക്ടർമാരും സമൂഹത്തിൻ്റെ ഭാഗമാണെന്നും ,തങ്ങൾക്കു സമൂഹത്തിനോടുള്ള ഉത്തരവാദിത്വം അവിതർക്കിതമായ രീതിയിൽ ബോധ്യപ്പെടുന്ന വിധം പ്രവർത്തിക്കേണ്ടതിൻ്റെയും ചുമതലയിലേക്ക് സംഘടന ഉയരണം ഡോക്ടർ വന്ദനയുടെ കൊലപാതകത്തിനുശേഷം വേദനയും രോഷവും പൂണ്ട ജൂനിയർ ഡോക്ടർമാരെ ഉപദേശിച്ച് അവരെ സമരത്തിൽ നിന്ന് പിന്മാറ്റി സമൂഹത്തിനൊപ്പം നിൽക്കാൻ നേതൃത്വം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അകൽച്ച കുറയ്ക്കുന്നതിൽ ഒരു നാഴികക്കല്ല് തീർക്കാമായിരുന്നു.
അനീതിക്കെതിരെ പരസ്യമായി ധാർമിക രോഷം കൊള്ളുന്നവരും നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുമായ മലയാള സിനിമയിലെ നിർമ്മാതാക്കൾ കൂടിയായ പ്രമുഖ താരങ്ങളുടെ വസതിയിലും ഓഫീസുകളിലും നടന്ന ആദായ നികുതി റെയ്ഡുകളിൽ വൻ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ എന്നാൽ ഇത് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ അപ്രധാന വാർത്ത പോലും ആയി ഈ വാർത്ത സ്ഥാനം പിടിക്കുന്നില്ല. സിനിമാതാരങ്ങളുടെ താരമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ മാധ്യമങ്ങൾക്കും ഉണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനദാസ് ഒരു സൂചന മാത്രം. ഒരു സംഭവം ഉണ്ടാകുമ്പോൾ ആരെയെങ്കിലും പ്രതിസ്ഥാനത്ത് നിർത്തുക എന്നുള്ള കേരളത്തിൽ മാധ്യമ ശീലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളും സർക്കാരും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അങ്ങിനെ അതിൻ്റെ പിന്നിലെ യഥാർത്ഥ കാരണം കാണാതെ പോകുന്നു..
യാഥാർത്ഥ്യത്തെ സ്വപ്നം കൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് സിപിഐ. ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയത്തിലെ മുഖ്യ നിർദ്ദേശമാണ്
കേരളത്തിൽ നടന്ന രണ്ടു ദിവസത്തെ ദേശീയപണിമുടക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെയും തൊഴിലാളി സംഘടനകളുടെയും ദൗർബല്യത്തെ പ്രകടമാക്കി.