യാഥാർത്ഥ്യത്തെ സ്വപ്നം കൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് സിപിഐ. ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയത്തിലെ മുഖ്യ നിർദ്ദേശമാണ്

 

കേരളത്തിൽ നടന്ന രണ്ടു ദിവസത്തെ ദേശീയപണിമുടക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേകിച്ച് സി.പി.എമ്മിൻ്റെയും തൊഴിലാളി സംഘടനകളുടെയും ദൗർബല്യത്തെ പ്രകടമാക്കി.

സി.പി.എം. സമ്മേളനാനന്തരം ആലപ്പുഴ
 
 
 
പട കഴിഞ്ഞ പടക്കളം പോലെ എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് സി.പി.എം. സമ്മേളനം കഴിഞ്ഞതിനു ശേഷമുള്ള ആലപ്പുഴ എന്ന്  ഒരലങ്കാരത്തിന് വേണമെങ്കിൽ പറയാം. എന്നു കരുതി യുദ്ധാനന്തരമുണ്ടാവുന്ന യുക്രെയിനുമായി സമാനതകൾ കാണേണ്ടതുമില്ല. അത്ര വലിയ യുദ്ധമൊന്നും ഇല്ലാതെ തന്നെ ലക്ഷ്യം സാധിച്ച സ്ഥിതിക്ക് പിന്നെ എന്തു പട , ആര് പടനായകൻ എന്നൊക്കെ ചോദ്യമുയരാം.
സി.പി.എം നേതൃത്വത്തിൽ 50%  വനിതകളെത്തിയാൽ പാർട്ടി നശിക്കില്ല; കേരളത്തിന് സമാധാനവും

സിപിഎം സംസ്ഥാന സമിതിയിൽ 50 ശതമാനം  സ്ത്രീകളെ ഉൾപ്പെടുത്തിയാൽ പാർട്ടി നശിച്ചു പോകുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ന് കേരളത്തിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിലേക്ക് 50 ശതമാനം വനിതകളെത്തിയാൽ യഥാർത്ഥത്തിൽ അത് പാർട്ടിയുടെ വളർച്ചയ്ക്ക് കാരണമാകും എന്ന് മാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടനവധി ജീവനുകൾ രക്ഷപ്പെടുകയും ചെയ്യും.

ടി.പി. ശ്രീനിവാസനോട് ഒരു മാപ്പ് പറഞ്ഞിട്ട് പോരെ സ്വകാര്യ നിക്ഷേപം?

.ആറു വർഷം മുമ്പ് , കൃത്യമായി പറഞ്ഞാൽ 2016 ജനുവരി 29 ന് കോവളത്ത് ഒരു ആഗോള വിദ്യാഭ്യാസ സംഗമം നടന്നത് ആര് മറന്നാലും എസ്.എഫ്.ഐ.ക്കാരും നമ്മുടെ മുൻ അംബാസഡർ ടി.പി. ശ്രീനിവാസനും മറക്കുകയില്ല. ഉന്നത വിദ്യാഭ്യാസക്കമ്മീഷൻ അധ്യക്ഷനായി യോഗം സംഘടിപ്പിച്ചതിന്റെ പേരിൽ അന്ന് കരണത്തേറ്റ അടിയുടെ പാട് ശ്രീനിവാസന്റെ മുഖത്തു നിന്ന് മാഞ്ഞു കാണില്

കണ്ണൂർ കേരളത്തെ അസ്വസ്ഥമാക്കുന്നു, ഒപ്പം അപമാനകരവും.

കണ്ണൂർ കേരളത്തെ അസ്വസ്ഥമാക്കുന്നു. ഒപ്പം അപമാനകരവും. കാരണം അപരിഷ്കൃത സമൂഹത്തിൻറെ ചിത്രമാണ് ഇപ്പോൾ കണ്ണൂർ ഓരോ മലയാളിയുടെയും മനസ്സിൽ ഉണർത്തുന്നത്. ഒരിക്കൽ പാരമ്പര്യത്തിൻ്റെയും കലകളുടേയും  സ്നേഹസമ്പന്നരായ മനുഷ്യരുടെ സമൃദ്ധിയിലൂടെയും അറിയപ്പെട്ടിരുന്ന വടക്കേ മലബാർ പ്രദേശമായിരുന്നു കണ്ണൂർ.

മുസ്ലീം സമുദായ വിദ്യാർത്ഥിനികളെ ദോഷമായി ബാധിക്കുന്ന വിവാദം

ഹിജാബ് വിവാദത്തിലൂടെ അതിൻറെ ഏറ്റവും വലിയ ദൂഷ്യഫലങ്ങൾ അനുഭവിക്കാൻ പോകുന്നത് മുസ്ലിം സമുദായം മൊത്തത്തിലാണ്.

ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വെച്ച കവറിംഗ് ലെറ്ററാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്.

Drug abuse

കേരളം മയക്കുമരുന്നിൻ്റെ പിടിയിലമർന്നു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും എവിടെ നിന്നും യഥേഷ്ടം ഏതു രീതിയിലുള്ള മയക്കുമരുന്നും ലഭ്യമാകുന്ന അവസ്ഥ. കൊച്ചി കേന്ദ്രീകൃതമായി ഇപ്പോൾ പോലീസ് വൻ  മയക്കുമരുന്ന്  വേട്ടയിലാണ്.

ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താന്‍ സി.പി.എം തീരുമാനം. പാര്‍ട്ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എന്തെല്ലാമാണ് പാര്‍ട്ടിയില്‍............

Pages