മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറിക്കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ത്താഴം ചാത്തോത്തുകുന്നുമ്മല്‍ തങ്കം (61) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. 

വായുമലിനീകരണം നടത്തിയ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.

സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. 5132 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ്. 42 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാറാത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ബി.ജെ.പി ചൊവ്വാഴ്ച മാര്‍ച്ച് നടത്തി.

കടങ്ങോട് പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളില്‍ പൊറുതിമുട്ടി വീട്ടമ്മമാര്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് ഒന്ന് മുതല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി  ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളം പാടില്ലെന്ന സര്‍ക്കാര്‍ നയം ലംഘിക്കുന്നു എന്ന്പാര്‍ലിമെന്റ് സമിതി.

തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.

ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിനും വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേക്കും സംസ്ഥാനത്ത് തുടക്കമായി.

രജിസ്‌ട്രേഷന്‍ വകുപ്പ് വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലെ വര്‍ധന  മെയ് 1 മുതല്‍ നിലവില്‍വന്നു. പല സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.

ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്ന വര്‍ധന അടുത്ത മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.

Pages