മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പി.ഡി.പി. നേതാവ് മദനിയ്ക്ക് വിചാരണ കോടതി അഞ്ചു ദിവസത്തേയ്ക്ക് ജാമ്യം അനുവദിച്ചു.
ചിത്രമെടുക്കാന്‍ ചാക്ക് മാറ്റിയപ്പോള്‍ ആണ് പ്രതിമയുടെ മുഖം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്
കായംകുളം താപനിലയം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ശുദ്ധജലം മൂന്നു ദിവസത്തേക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ എന്ന് എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ സി.വി. സുബ്രഹ്മണ്യം
കെ.എസ്.ആര്.ടി.സി.ക്ക് ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് പുന:പരിശോധിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഇന്ധന പ്രതിസന്ധി മറികടക്കാന്‍ കോര്പ്പറേഷന് കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.) ഉപയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 67-ാമതു സന്തോഷ്ട്രോഫി ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സര്‍വീസസ് വിജയിച്ചു.
വി. ദക്ഷിണാമൂര്‍ത്തിക്ക് സംസ്ഥാന സര്‍ക്കാറിന്റെ 2012ലെ സ്വാതിതിരുനാള്‍ സംഗീത പുരസ്കാരം. എസ്.എല്‍ .പുരം നാടക പുരസ്കാരത്തിനു പ്രശസ്ത നാടക നടന് ടി.കെ. ജോണ്‍ മാളവികയും അര്‍ഹനായി.
പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി സര്‍വീസസ് സന്തോഷ് ട്രോഫി ഫൈനലിലേക്ക്. കിരീട പോരാട്ടത്തില്‍ ആതിഥേയരായ കേരളത്തെ ഏഴു മലയാളികള്‍ നിരക്കുന്ന പട്ടാളനിര ഞായറാഴ്ച നേരിടും.
കെ.എസ്.ആര്.ടി.സിക്ക് നല്കുന്ന ഡീസലിന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വീണ്ടും വില വര്‍ധിപ്പിച്ചു. ദിവസം ഏഴ് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയായിരിക്കും കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുക.
ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു മഹാരാഷ്ട്രയെ കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍.