ബി.ജെ.പിയും ഹിന്ദു സംഘടനകളും ഈ ഹര്‍ത്താലിന് പിന്നിലെ വര്‍ഗീയ ശക്തികളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും എല്ലാം നിശബ്ദരാവുകയാണ്. കാരണം അവര്‍ വസ്തുത തുറന്ന് പറഞ്ഞാല്‍ ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും അനുകൂലിക്കുകയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്ന ഭയത്താല്‍.
സ്ഥിതി-ഗതി
കാശ്മീര്‍ താഴ്വരയില് കാടിന് നടുവില്‍ പേടിയറിയാതെ നിഷ്കളങ്കതയുടെ അശ്വമേധം നടത്തിയ, കഷ്ടിച്ച് കണ്ണും കാതും ഉറയ്ക്കുകമാത്രം ചെയ്ത ആസിഫ ഭാരതത്തിന്റെ പൂജാമുറിയില്‍ അബോധാവസ്ഥയില്‍ കൂട്ടബലാത്സംഗത്തിനിരയായി വിഗ്രഹമൊളിഞ്ഞിരിക്കുന്ന കരിങ്കല്ലുകൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യരാശിയുടെ ആത്മാവ് തന്നെയാണ് കിടുങ്ങിയത്.
ഇരുപത്തിയാറു കാരനായ ഒരു യുവാവ്, ആന്തരിക അവയവങ്ങള്‍ക്ക് കേടു സംഭവിച്ച് മണിക്കൂറുകള്‍ക്കകം കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാകുന്ന ആശുപത്രിയില്‍ വച്ച് മരിക്കണമെങ്കില്‍, ആ ആഘാതം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുമ്പില്‍ വച്ച് അറസ്റ്റിലാക്കപ്പെട്ട ശ്രീജിത്ത് കൊടും മര്‍ദ്ദനത്തിന് ഇരയായി.
തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി . ഭരണപരമായ ഒരു സ്വാഭാവിക നടപടി മാത്രമാണത്. ഭൂമി കൈമാറ്റം സംബന്ധിച്ച് പരാതിക്കാരന് അനുകൂലമായി തീര്‍പ്പാക്കിയത് ദിവ്യയെ ആരോപണത്തിന്റെ നിഴലില്‍ ആക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയുടെ സ്ഥാനമാറ്റം.
തങ്ങളുടെ പ്രധാനാദ്ധ്യാപികയെ കൊന്നു എന്നാണ് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിലൂടെ എസ്.എഫ്.ഐക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. തങ്ങളുടെ, മനസ്സിലെ ഗുരുനാഥയെ കൊല്ലാനുപയോഗിച്ചത് വാളോ കോടാലിയോ ആല്ല ആദരഞ്ജലികള് എന്ന വാക്കാണ്. കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപികയോട് ആദരവുണ്ടായിട്ടല്ല ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.
വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.
ഡിജിറ്റല്‍ യുഗത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത് സുതാര്യതയും (transparency) ശൃംഖലാ (network) സ്വഭാവവുമാണ്. ഇതാണ് ഡിജിറ്റല്‍ ലോകത്തിന്റെ സധ്യത. അത് സംസ്കാരത്തെയും പുനഃര്‍ നിര്‍വചിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റല്‍ യുഗം വരെ കാണാന്‍ കഴിയാതിരുന്ന കാഴ്ചകളെല്ലാം ഇന്റര്‍നെറ്റില്‍ കാണുന്നതും, കാണാന്‍ കഴിയാത്തതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ലാത്തതും.
തന്റെ കവിത പഠിപ്പിക്കരുത് എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പ്രഖ്യാപിക്കുമ്പോള്‍, പണ്ടത്തെ കവിതയുടെ പേരില്‍ ക്ഷോഭത്തിന്റെ പ്രതീകമെന്ന പരിവേഷം കിട്ടിയത് പോലെ ഇന്നും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു. ഇതുവഴി അക്കാദമിക തലത്തിലെ ഭാഷയുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടപ്പെടും എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. അതൊരുപക്ഷേ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കും.
പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ. ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.
ഭൗതിക മുന്നേറ്റത്തില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാന ലോകത്തിന് എന്താണ് ശക്തി എന്ന് തെളിയിച്ചു കൊടുക്കുന്ന ഉദാഹരണ ജീവിതമായിരുന്നു കാലത്തിന്റെ ലഖു ചരിത്രകാരനായ സ്റ്റീഫന്‍ ഹോക്കിംഗിന്റേത്. ഒരു ജലദോഷം വന്നാല്‍ വിഷാദത്തിലേക്ക് നീങ്ങിപ്പോകുന്ന സര്‍വ വിധ സൗകര്യങ്ങളും ആസ്വദിക്കുന്ന ശരാശരി മനുഷ്യന് സ്റ്റീഫന്‍ ഹോക്കിംഗിനെ ശാസ്ത്രജ്ഞനായി പോലും കാണേണ്ടതില്ല.
തദ്ദേശീയമായ തനത് സംസ്കാരങ്ങളെ അതാതിടത്തെ ജനതയിലൂടെ ഇല്ലായ്മ ചെയ്യാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഐക്യരാഷ്ട്രസഭയുടെ ഓരോ ദിനാചരണങ്ങളും. അതിന്റെ പിന്നിലെ ലക്ഷ്യം വികസിത രാജ്യങ്ങളിലെ ചൂഷണാധിഷ്ഠിത കമ്പോളത്തിന് ചെലവില്ലാതെ വ്യാപ്തി ഉണ്ടാക്കികൊടുക്കുക എന്നതാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ഉടന്‍ തന്നെ വിരല്‍ചൂണ്ടിയ വിഷയമാണ് സഭയിലെ വൈദിക സമൂഹത്തിന്റെ അമിതമായ ആര്‍ഭാട ജീവിതവും, അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഇടപെടലുകളും പെരുമാറ്റദൂഷ്യങ്ങളും. അതിന് മാതൃകയെന്നോണം പോപ്പിന് ലഭിച്ച ആഡംബര കാറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ദാനം ചെയ്യുകയുണ്ടായി.
കാല് നൂറ്റാണ്ടത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് എതിര് പാര്‍ട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നത്. ലെനിന് പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് മുതല്‍ വീടുകയറി സി.പി.എം അനുഭാവികളെ ആക്രമിക്കല്‍ വരെ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം നീണ്ടു.
ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.
ശ്രീദേവിയുടെ മരണം ആദ്യം ലോകം കേട്ടത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്. ആ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചു പ്രത്യേകിച്ച് അവരുടെ ആരാധകരെ. ശ്രീദേവിയുടെ കൃശഗാത്ര രൂപം ആരോഗ്യത്തെ എടുത്ത് കാണിക്കുന്നതായിരുന്നില്ല, മറിച്ച് അനാരോഗ്യത്തിന്റെ ലാഞ്ചനകള്‍ ഉള്ളതായിരുന്നു.
ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം ഇന്ന് രാവിലെ അവസാനിപ്പിക്കുകയുണ്ടായി. ബസ് ഉടമകളള്‍ തമ്മിലുള്ള ഭിന്നിപ്പാണ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.
വെറും പേടിച്ചു തൂറികളാണ് വികാരം വ്രണപ്പെട്ടേ എന്ന് നിലവിളിച്ചു കൊണ്ട് മോങ്ങുന്നതും, വ്രണപ്പെടുത്തിയെന്ന് കരുതപ്പെടുന്നവര്‍ക്ക് നേരെ ആയുധം എടുക്കുന്നതും. മറ്റൊരാളുടെ നിലനില്‍പ്പ് തനിക്ക് ഭീഷണിയാണെന്ന ശങ്കത്വത്തില് നിന്നാണ് വാക്കു കൊണ്ടാണെങ്കിലും ആയുധം കൊണ്ടാണെങ്കിലും മറ്റൊരാളെ ആക്രമിക്കുന്നത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ജ്യേഷ്ഠനെയും കുടുംബത്തെയും ഇല്ലാതാക്കിയ സംഭവമാണ് ഇന്നലെ വൈകുന്നേരം അങ്കമാലിയില്‍ ഉണ്ടായത്. മുപ്പത് വയസ്സ് തികയാത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മുപ്പതിലേറെ തവണ വെട്ടി, ഇല്ലാതാക്കിയ വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ വന്നത്.