സ്ഥിതി-ഗതി

KODIYERI BALAKRISHNAN

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഒരു വിഷമവൃത്തത്തിലാണ്. അത് മുതലെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനായി പ്രതിപക്ഷം ആയാലും ബിജെപി ആയാലും ശ്രമിക്കുകയാണെങ്കിൽ അതിൻറെ പ്രത്യാഘാതം ഗുരുതരമായിരിക്കും

palarivattom fly over

പാലാരിവട്ടം എന്ന പേര് ഇപ്പോൾ കേരളത്തിലെവിടെയും പരിചിതമാണ്. പണിതീർത്ത് രണ്ടുവർഷത്തിനകം തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ഓവറിലൂടെ ആണ് പാലാരിവട്ടം ഇവ്വിധം പരിചിതത്വം നേടിയത്

pinaray vijayan,cpi,cpim

ഇടതുപക്ഷ മുന്നണിയും മുന്നണിക്കുള്ളിലെ മറ്റ് പാർട്ടികളുമെല്ലാം തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും കണ്ടെത്തൽ ഒന്നുതന്നെ

sugathakumari teacher

മരണശേഷം ഒരു പൂവും ഏന്റെ ദേഹത്ത് വയ്ക്കരുത്. സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയും വേണ്ട .മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം" സുഗതകുമാരി മാതൃഭൂമി ദിനപത്രത്തിലൂടെ മലയാളികളൊടു പറഞ്ഞതാണ് ഈ കാര്യങ്ങൾ

abdullahkutty,Congress,bjp

മുൻ സിപിഎം നേതാവും എംപിയും പിന്നീട് കോൺഗ്രസ് നേതാവും എംഎൽഎയുമായ ആയിരുന്ന അബ്ദുള്ളക്കുട്ടി നിഷേധിക്കുന്നു താൻ അവസരവാദിയാണെന്നുള്ള കോൺഗ്രസിൻറെ ആരോപണം

cpim lost its faith

രോഗം കൃത്യമായി നിർണയിക്കുക. അതിൻറെ അടിസ്ഥാനത്തിൽ യുക്തമായ മരുന്ന് നൽകുക. ഇതാണ് ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും രോഗബാധിതമാണെങ്കിൽ ചെയ്യേണ്ട അടിയന്തര ആവശ്യം.

KSU,SFI

കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.

 

 

CPIM STATE COMITEE REPORT

ഭീരുത്വത്തിന് രണ്ട് മുഖ്യ ലക്ഷണങ്ങളാണ്. സത്യസന്ധത ഇല്ലായ്മയും അക്രമവാസനയും. സിപിഎം സംസ്ഥാന സെക്രട്ടേട്റിയറ്റിന്റെതായി വെള്ളിയാഴ്ച സംസ്ഥാന സമിതിയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പ്രതിഫലിച്ചത് ഈ രണ്ടു ഘടകങ്ങളാണ് .

CPIM SHOULD REMEMBER

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്നും സിപിഐഎം .കേഡർ ഘടനയുടെ ബലമാണ് സിപിഎമ്മിന്  ശക്തി പകരുന്നത്. ആ ഘടനയുടെ ചേർച്ചകളിൽ പലയിടത്തും തുരുമ്പ് എടുത്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് അകന്ന ഈ കേഡർ പാർട്ടി ഏതാനും ചില നേതാക്കളുടെ സ്വകാര്യ താൽപര്യങ്ങൾക്കും രീതികൾക്കും വിധേയമായി ഏറെക്കാലമായി നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

changing and changing democracy

വലിയ അതിശയോക്തിയില്ലാതെ പറയാവുന്ന ഒന്നാണ് ലോകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി   നിലനിൽക്കുന്ന ഏകരാജ്യം ഇന്ത്യയെന്ന്. അതാകട്ടെ കേരളത്തിലൂടെ. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമതികളെന്ന് കരുതപ്പെടുന്നവരാൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടി.

PALARIVATTOM FLY OVER AND NAGABADAM

കൊച്ചി പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മാണത്തിൽ നേതൃത്വം വഹിച്ച വരും സാങ്കേതികത്വം കൈകാര്യം ചെയ്തവരും പാലം നിർമ്മാണം നിർവ്വഹിച്ചവരും കോട്ടയം നാഗമ്പടം പാലം പൊളിക്കുന്നതിന് നേരിട്ട് സാക്ഷ്യം വഹിക്കേണ്ടതാണ്. അതുപോലെ കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളും രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതാക്കളും സാധാരണ ജനങ്ങളും .

CPIM LOST FAITH IN CHIEF MINISTER

  സംസ്ഥാന മുഖ്യമന്ത്രി ഒരു വസ്തുത പറയുമ്പോൾ  അതിനെ ആധികാരികമായി വേണം കാണാൻ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ദോഷകരമായി .ഇടതുപക്ഷത്തിന്റെ വിജയസാധ്യതയെ സ്വാധീനിക്കില്ല എന്ന് ഫലം അറിയുന്നതിന് മുൻപും  സ്വാധീനിച്ചിട്ടില്ല എന്ന് ഫലം അറിഞ്ഞതിനു ശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ കേരളസമൂഹത്തെ ഔപചാരികമായിത്തന്നെ അറിയിക്കുകയുണ്ടായി .

kannur,violence,murder

 കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .

RAMACHANDRAN,MEDIA,THRISSUR POORAM
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഒരാഴ്ചയ്ക്ക് മുമ്പ്  മാധ്യമങ്ങളുടെ പ്രധാന വിഷയം. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക്.....
yechury,hindu,ramayana,mahabharata,congress,election

വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ഒരു മുഖമാണ് സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .മറുമുഖം ആകട്ടെ തീവ്രഹിന്ദു വര്‍ഗീയതയുടെയും.

 Pinarayi

ബുദ്ധിയുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നില്‍ അനുഭവങ്ങള്‍ പാഠമാണ്. അതുകൊണ്ടാണ് ഉപയോഗിച്ച് പഴകിയതാണെങ്കിലും 'അനുഭവം ഗുരു' എന്ന് പറയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാരണത്താല്‍ മലയാളികള്‍ക്ക് ഗുരുവാണ്. എങ്ങനെ വീട്ടില്‍, പൊതുസ്ഥലത്ത്, മേലധികാരി കീഴ് ജീവനക്കാരോട്, സഹപ്രവര്‍ത്തകരോട് പെരുമാറരുത് ..............

Rahul Gandhi

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം......

modi address

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യയിലെ ചാനലുകാരും   ചേര്‍ന്ന് ഉപഭൂഖണ്ഡത്തെ ഏതാണ്ട് ഒരു മണിക്കൂറോളം അക്ഷരാര്‍ത്ഥത്തില്‍ വിരട്ടിക്കളഞ്ഞു. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. അതും പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളോ നയങ്ങളോ ഒന്നും അവതരിപ്പിക്കാന്‍ ഇടയില്ല............

 farmer

ഒരിടവേളക്ക് ശേഷം വീണ്ടും കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കുന്നു. ഈ അടുത്തിടെ ആറ് പേരാണ് ക്യഷിക്കായെടുത്ത കടം തിരിച്ചടയ്ക്കാനാവാതെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതില്‍ മൂന്ന് പേരും ഇടുക്കിയില്‍ നിന്നുള്ള കര്‍ഷകരാണ്. അത്മഹത്യ ചെയ്യുന്നവരുടെ എണ്ണം  ഉയര്‍ന്നതിനാല്‍ .......

Pages