സ്ഥിതി-ഗതി

narendra modi

മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

bar

പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ  മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് കോടതിവിധിക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

chandy and mariyamma

കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. എന്നാല്‍, കൊയ്ത്തിനോടൊപ്പം അദ്ദേഹം പറഞ്ഞത് ഭാര്യ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നും. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയെയാണ് ഈ ഓണക്കാലത്ത് കേരളത്തിനാവശ്യം എന്നുകൂടി തന്റെ ഭർത്താവിനെ മറിയാമ്മ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു.

oommen chandy

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്കും നോക്കുക.

oommen chandy

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ നടക്കാത്ത കാര്യത്തിന് കേരളത്തെ തളർത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് പ്രതിപക്ഷം മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.

oommen chandy

ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. എന്നാല്‍, കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്.

modi speaks at red fort

നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ്‌ കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട്‌ തന്നെ.          

cpi

അവർ ഈ രീതിയിലായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഇതിലുമപ്പുറമാകാമെന്ന മാനസികാവസ്ഥ ഉണ്ടാകുന്നതിന് ഇത് സഹായകമാകുന്നു എന്നുള്ളതാണ് ദോഷകരമായ വസ്തുത.

lal jose and team in bangalore

അഭിലാഷ് ടോമി ഒറ്റയ്ക്ക് കടലിലൂടെ 151 ദിവസം കൊണ്ട് ഭൂമിയെ ചുറ്റിയത് അത്യാവശ്യം വെല്ലുവിളിയെ നേരിട്ടുതന്നെയാണ്. എന്നാൽ ഒന്നിച്ച് രണ്ടോ മൂന്നോ പേർ കുറച്ചുദിവസത്തേക്ക് യാത്ര ചെയ്യുക എന്നതിലെ വെല്ലുവിളിയോ?

cs sathyabhama

വിചാരിക്കുന്ന കാര്യം സാധിച്ചില്ലെങ്കിൽ ആത്മഹത്യ എന്നുള്ള സന്ദേശം സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച സത്യഭാമ പൊതുപ്രവർത്തനരംഗത്ത് തുടരാൻ അർഹതയുള്ള വ്യക്തിയല്ല. അവർ പൊതുരംഗത്തുനിന്ന് പിൻവലിഞ്ഞ് മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നീങ്ങാൻ സഹായകരമായ രീതിയിൽ ജീവിച്ച് സ്വയം നോക്കുകയാണ് വേണ്ടത്.

oommen chandy

ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്.

mobile phone ban

മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.

madani

2012-ല്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ 66.2 ശതമാനവും വിചാരണത്തടവുകാരാണ്. 1972-ല്‍ കേസുകളില്‍ 62.7 ശതമാനത്തില്‍ ശിക്ഷാവിധി ഉണ്ടായെങ്കില്‍ 2012-ല്‍ അത് 38.5 ശതമാനമായി കുറഞ്ഞു. നിരപരാധികള്‍ക്ക് സാങ്കേതികമായി ശിക്ഷ ലഭിക്കാതെ തന്നെ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയാണ് നമ്മുടെ രാജ്യത്തെ വിചാരണത്തടവ് ഉണ്ടാക്കുന്നത്.

arun jaitley presents budget 2014

ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പ്രസംഗിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോള്‍ മാറുന്ന വിപത്താണ് വര്‍ഗ്ഗീയതയും വിനാശകരമായ കച്ചവടമനസ്ഥിതിയും അതുപോലുള്ള ദൂഷ്യവശങ്ങളെല്ലാം. അതു മനസ്സിലാക്കാതെ അതിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ ശക്തിയ്ക്കനുസരിച്ച് അത്തരം പ്രവണതകളും ശക്തി പ്രാപിച്ചുവരും.

maria sharapoa

ഷറപ്പോവയെ തെറിവിളിക്കുന്നതിൽ മലയാളികൾ കാണിച്ചിരിക്കുന്ന വിരുത് മലയാളിയുടെ പൊതു സ്വഭാവത്തിന്റെ സൂചകമാകുന്നു. ആരെയെങ്കിലും ആക്രമിക്കാനായി വിശന്നുവലഞ്ഞിരിക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനം.

tapas pal

മുദ്രാവാക്യങ്ങൾ ആശയപരമായി സ്വാധീനിച്ചതിന്റെ പരിഭാഷയാണ് തപസ് പാലിന്റെ ഭീഷണിയിലൂടെ പുറത്തു വന്നത്. ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോളൂ എന്ന മുദ്രാവാക്യത്തിലെ ഞങ്ങളിൽ ഒരാളെ തൊട്ടുകളിച്ചാൽ നിങ്ങളെ കൊന്നൊടുക്കി നശിപ്പിച്ചുകളയും എന്ന ഭീഷണി.

google malayalam

പ്രകൃതിയേയും മനുഷ്യനേയും ഇണക്കുന്ന കണ്ണിയാണ് ഒരു വ്യക്തിയുടെ മാതൃഭാഷ. ഒരു പ്രദേശത്തിന്റെ നിലനിൽപ്പും സാമ്പത്തിക-സാംസ്കാരിക വികസനവും ഈ കണ്ണിയെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയേയും സ്നേഹത്തോടും കൗതുകത്തോടും സ്വീകരിക്കാനും കഴിയുന്നതിന് ആധാരം സ്വന്തം മാതൃഭാഷയുമായുള്ള ഹൃദയബന്ധമാണ്.

urmila devi

സദുദ്ദേശ്യത്താലാണ് താൻ കാര്യം പറഞ്ഞതെന്നും മന്ത്രിയെ ആക്ഷേപിക്കലല്ല ഉദ്ദേശ്യമെന്നും ഊര്‍മ്മിളാദേവി പറയുന്നു. സദുദ്ദേശ്യത്തിൽ ചെയ്യുന്നതൊന്നും മോശമാകില്ല. സദുദ്ദേശ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാല്‍ അങ്ങനെ ന്യായീകരണങ്ങള്‍ നല്‍കേണ്ടി വരുന്നതുമൊന്നും സദുദ്ദേശ്യത്താൽ നിർവഹിക്കപ്പെടുന്നതല്ല.

IAS infighting in kerala

പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ, അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. മുഖ്യമന്ത്രി ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല.

Pages