സ്ഥിതി-ഗതി

jayanthi natarajan and rahul

ഭൂമിശാസ്ത്ര ഘടനയ്ക്കും ആവാസ വ്യവസ്ഥിതിയ്ക്കും അതിനെ ആശ്രയിച്ചുള്ള ജീവനുകള്‍ക്കും ജീവിതങ്ങള്‍ക്കും നാശം നേരിടാതെ വ്യവസായം നടപ്പിലാവുന്നതിനു വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ രൂപീകരണം തന്നെ. ആ മന്ത്രാലയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്.

km mani

ധാർമ്മികതയുടെ അൽപ്പമെങ്കിലും കണിക അവശേഷിക്കുന്നുണ്ടായിരുന്നെങ്കിൽ പലകുറി രാജി വെയ്‌ക്കേണ്ടിയിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നഗ്നരായവരുടെ സമൂഹത്തിൽ മാണിയെ വസ്ത്രമുടുപ്പിക്കാനുള്ള ശ്രമം പോലെയാണ് ധാർമ്മികതയുടെ പേരിൽ മാണി രാജി വെയ്ക്കണമെന്ന് പറയുന്നത്.

ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ  അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും.

ek bharat bhushan

രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് തെല്ലും മതിപ്പില്ലാത്ത സംവിധാനമായി സിവിൽ സർവീസ് മാറിയിരിക്കുന്നു. ചീഫ് സെക്രട്ടറി തന്നെ അച്ചടക്ക ലംഘനത്തിൽ ഏർപ്പെടുകയാണെങ്കിൽ ഉദ്യോഗസ്ഥ സംവിധാനത്തിൽ അച്ചടക്കം എങ്ങിനെ നിലനിർത്താൻ കഴിയുമെന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു.

sivagiri mutt

ശിവഗിരി മഠം ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്.

vm sudheeran and oommen chandy

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും രണ്ട് രാഷ്ട്രീയ പ്രതീകങ്ങളോ ചിഹ്നങ്ങളോ ആയി മാറുന്നു. ഇവിടെ സുധീരനെന്ന ചിഹ്നത്തെ സ്വീകരിക്കലാവും കൂടുതൽ അഭികാമ്യമെന്ന് കേരളത്തിലെ മദ്യവിഷയത്തിന്റെ പശ്ചാത്തലത്തിൽ തെളിഞ്ഞുവരുന്നു.

ganesh kumar

അഴിമതിവിരുദ്ധദിനത്തിൽ ആഘോഷപൂർവം നടന്ന ചടങ്ങ് നിയമസഭയിൽ ഭരണമുന്നണിയിലെ അംഗം മന്ത്രിക്കെതിരെ നടത്തിയ ആരോപണമാണ്. ഈ അഴിമതി ആരോപണത്തെ അഴിമതിയുമായി ചേർത്തുവച്ച് കാണാന്‍ മാത്രം അത് ഉന്നയിച്ച ഗണേഷ് കുമാറടക്കം ഉത്തരവാദപ്പെട്ട ആരും തയ്യാറായില്ല എന്ന്‍ മാത്രം.

സരിതയുടെ മദിരാക്ഷീപര്‍വ്വത്തില്‍ നിന്നു പൂര്‍ണ്ണമായും മാദ്ധ്യമങ്ങള്‍ ലഹരിമുക്തമാകുന്നതിനു മുന്‍പാണ് മദ്യപര്‍വ്വ മാദ്ധ്യമലഹരിക്ക് ആരംഭം കുറിച്ചത്. കേരളത്തില്‍ നിലനില്‍ക്കുന്ന മാദ്ധ്യമ ലഹരി ഏതു ദിശയിലേക്ക് മലയാളിയെ കൊണ്ടുപോകുന്നു?

kiss of love

അധിനിവേശ പദ്ധതിയുമായി വരുന്ന പാശ്ചാത്യ സാംസ്കാരികത ഒരുവശത്തും ഭാരതീയ സംസ്കാരത്തിലെ ബഹുസ്വരതകളെ നിരാകരിക്കുന്ന ഹിന്ദുത്വ സാംസ്കാരികത മറുവശത്തും നില്‍ക്കുകകയും തങ്ങളാണ് ശരിയെന്ന് ഇരുവശത്തു നിന്നും മൗലികവാദ സ്വരങ്ങള്‍ ഉയരുകയും ചെയ്യുന്ന ഒരു സാഹചര്യമല്ലേ, ഇവിടെ സംജാതമായിരിക്കുന്നത്.

modi in kochi kpma meeting

മോദിയും അമിത് ഷായും ഹരിയാനയിലും മഹാരാഷ്ട്രയിലും കൽപ്പിച്ചിറങ്ങിയതുപോലെ വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറങ്ങിയാൽ ഇവിടെയും അത്ഭുതങ്ങൾ സംഭവിക്കാം.

tharoor and modi

മോദി പ്രയോഗിച്ച ചീട്ടിന് ഉചിതമായ മറുചീട്ട് കോണ്‍ഗ്രസ്സിന്റെ പിന്തുണയായി ശശി തരൂരിനെ ആ ദൗത്യത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഗൂഢമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബി.ജെ.പി ഇത്തരത്തില്‍ സ്വച്ഛഭാരത് യത്നവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിക്കുമായിരുന്നു.

yesudas and jeans

കമ്പോളം മനുഷ്യന്റെ സൗന്ദര്യസങ്കൽപ്പങ്ങളെ മാധ്യമമാക്കി എത്ര മനോഹരമായാണ് തങ്ങളുടെ അജണ്ടകൾ നിർവഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ യേശുദാസിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള ആക്രമണവും വഴിതുറക്കുന്നു.

online retailers

ഈ പരസ്യങ്ങളെ വെറും പരസ്യങ്ങളായി കാണുമ്പോൾ അതു നാഴികക്കല്ലുകളാവുന്നില്ല. എന്നാല്‍, സ്മാർട്ട്‌ഫോൺ രംഗം വരുത്താൻപോകുന്ന വിസ്മയകരമായ അവസരങ്ങളുടെ സൂചനയായി കണ്ടാല്‍ സംജാതമാകാൻ പോകുന്ന സാമൂഹിക മാറ്റങ്ങളുടെ കാഹളമാണ് ഈ പരസ്യങ്ങൾ.

street dogs

നായകളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകളുടെ ഇറച്ചി കയറ്റി അയയ്ക്കണമെന്ന്‍ സംസ്ഥാന സര്‍ക്കാറിനോടുള്ള മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് ജെ.ബി കോശിയുടെ നിര്‍ദ്ദേശം മിതമായ ഭാഷയില്‍ ക്രൂരമേന്നെ പറയാനാകൂ.

sivagiri madam meeting

മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് ശിവഗരി മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ മഠത്തിന് ബാധ്യസ്ഥതയുണ്ട്.

narendra modi

മോദി അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിലൂടെ പ്രകടമാകുന്ന ഭരണത്തിന്റെ ശരീരഭാഷ ജനായത്തത്തിനു യോജിച്ചതല്ല. ജനായത്ത വ്യവസ്ഥയില്‍ കോർപ്പറേറ്റ് ഭരണശൈലി സ്വീകരിക്കുമ്പോള്‍ ആ ശൈലിയില്‍ ജനായത്ത മൂല്യങ്ങൾ ഉള്‍ക്കൊള്ളിക്കേണ്ടത് ജനായത്ത ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

bar

പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ  മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് കോടതിവിധിക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

chandy and mariyamma

കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. എന്നാല്‍, കൊയ്ത്തിനോടൊപ്പം അദ്ദേഹം പറഞ്ഞത് ഭാര്യ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നും. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയെയാണ് ഈ ഓണക്കാലത്ത് കേരളത്തിനാവശ്യം എന്നുകൂടി തന്റെ ഭർത്താവിനെ മറിയാമ്മ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു.

oommen chandy

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്കും നോക്കുക.

oommen chandy

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ നടക്കാത്ത കാര്യത്തിന് കേരളത്തെ തളർത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് പ്രതിപക്ഷം മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.

Pages