സ്ഥിതി-ഗതി

saritha.abhullakutty

സ്ത്രീ പരിരക്ഷക്കായി കൊണ്ടുവന്നിട്ടുള്ള അതിശക്തമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ക്രമേണ ഇത്തരം ശക്തമായ പരിരക്ഷകള്‍ ഇല്ലാതാകും. അത് അശരണരും ദുര്‍ബലരും സാധാരണക്കാരുമായ സ്ത്രീകളുടെ ദുരിതത്തിലും ചൂഷണം ചെയ്യപ്പെടലിലും കലാശിക്കും. അതിന്റെ സൂചനകളാണ് ഇപ്പോള്‍ ഇവിടെ അരങ്ങേരിക്കൊണ്ടിരിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണിയും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്ക് നീങ്ങുന്നു.

മസാല ആവോളം രുചിക്കുകയും അതു കഴിച്ചാൽ ഉണ്ടാകുന്ന ദോഷഫലം അറിയുകയും ചെയ്യാമായിരുന്നിട്ടും ശീലമായതിന്റെ പേരിൽ അതൊഴിവാക്കാൻ പറ്റായ്കയും മറ്റ് നല്ല ഭക്ഷണത്തിന്റെ ലഭ്യതയില്ലായ്മയും എന്നപോലെ ഒരവസ്ഥയാണ് കേരളത്തിലെ നിർണ്ണായക വോട്ടർമാർ നേരിടുന്നത്.

oommen chandy and neera

ശ്രീ നാരായണ ഗുരു വളരെ ഉച്ചത്തിൽ പറഞ്ഞതാണ്: ചെത്തരുത് കുടിക്കരുത്. നീര വിപണനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രിയും  മറ്റ് മന്ത്രിമാരും നിശബ്ദമായി എന്നാൽ അതിശക്തമായി പ്രഖ്യാപിച്ചിരിക്കുന്നു: ചെത്തുക കുടിക്കുക.

vm sudheeran and ak antony

ആന്റണിയുടെ താത്പര്യങ്ങള്‍ സുധീരന്‍ നിറവേറ്റുമ്പോള്‍ ഉണ്ടാകുന്ന ധര്‍മ്മ സങ്കടങ്ങളാണ് സുധീരന്റെ ചില വാക്കുകളും പ്രവൃത്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൂചിപ്പിക്കുന്നത്. എ.കെ.ആന്റണിയും വി.എം സുധീരനും ചേര്‍ന്നല്ല, വി.എം സുധീരന്‍ മാത്രമാണ് കെ.പി.സി.സി അധ്യക്ഷനെന്ന്‍ എത്രയും പെട്ടെന്ന് സുധീരന് തിരിച്ചറിയണം.

saritha nair

മനുഷ്യന്റെ അധമവികാരങ്ങളെ ഉണര്‍ത്തുന്ന വൈകാരികതകളാണ് ആസ്വാദനത്തിന്റെ ആധാരമെന്ന് ഉറച്ചുപോയ മനശ്ശാസ്ത്രമാണ് സരിതയ്ക്ക് പ്രേക്ഷകരെ ഉണ്ടാക്കിക്കൊടുക്കുന്നതും മാധ്യമങ്ങളെ അവരുടെ പിന്നാലെ ഭിക്ഷ യാചിക്കുന്നതുപോലെ ഓടാന്‍ പ്രേരിപ്പിക്കുന്നതും.

aap mlas

ഒരു മാസത്തിനുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ടായ ദില്ലിയിലെ ആം ആദ്മി എം.എല്‍.എമാരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

arvind kejriwal

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.

നിംഹാൻസ് നടത്തിയ പഠനത്തിൽ കൊച്ചിക്ക് ഇന്ത്യയിൽ ദേഷ്യത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം. ചിന്തയിലും വികാരങ്ങളിലും അക്രമവാസന കടന്നുകൂടിയതാണ് മലയാളിയുടെ ദേഷ്യത്തിന്റെ അടിസ്ഥാന കാരണം. മറ്റൊരാളെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത അവസ്ഥ. ഈ അവസ്ഥയുടെ ഉറവിടം കേരളീയ ഭവനങ്ങൾ തന്നെയാണ്.

vm sudheeran

ഹൈക്കമാന്‍ഡിനോളം ശക്തമായ കെ.പി.സി.സി അധ്യക്ഷ പദവിയാണ്‌ സുധീരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ലഭ്യമായിരിക്കുന്ന ഈ ചരിത്ര നിയോഗത്തെ സുധീരന്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അറിയാന്‍ കഴിയും.

vs and kk rema

കേരളീയ സമൂഹത്തോട് ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യരുതെന്നു പറയുന്നതിനു തുല്യമാണ് രമയുടെ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

mn karassery

തെരുവിലെ കൂട്ടത്തിൽനിന്ന്‍ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ കാരശ്ശേരി മൂർത്തമായ വ്യക്തതയിൽ നിന്ന്‍ ഒരു പ്രസ്ഥാനം ആരംഭിച്ച് വിജയിപ്പിച്ച ഗാന്ധിജിയെ കൂട്ടുപിടിക്കുമ്പോള്‍ അത് ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പൊതു സമൂഹത്തിനും ഗാന്ധിസത്തിനും ദോഷകരമായ വ്യതിയാനമാണ് വരുത്തിവയ്ക്കുന്നത്.

ak antony

"എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!"

jamaat head quarters

തെളിഞ്ഞുള്ള പ്രവർത്തനത്തെക്കാളും അപകടകരമാണ് ഒളിഞ്ഞുള്ള പ്രവർത്തനം. കാരണം തെളിഞ്ഞുള്ള പ്രവർത്തനത്തിൽ പ്രതിരോധത്തിനുള്ള അവസരമുണ്ട്. എന്നാൽ ഒളിഞ്ഞുള്ളതിൽ മരണത്തെ നേരിടുമ്പോൾ മാത്രമേ മരിക്കുന്നയാൾ താൻ ആക്രമിക്കപ്പെടുകയാണെന്ന് അറിയുക.

drishyam malayalam movie

ഇപ്പോഴും സൈബർ ലോകത്തെ സ്വീകരിക്കുന്നതിൽ ഒരു ഭാഗത്ത് വിമുഖത കാട്ടുകയും മറുവശത്ത് സൈബർ ലോകത്തെ ബാധിക്കുന്ന നിയമത്തെ കൂട്ടുപിടിച്ച് ചിലരുടെ വാണിജ്യ താത്പര്യം സംരക്ഷിക്കാനെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകാത്തവിധം കുട്ടികളെ ഇരയാക്കുന്നതും ദയാരഹിതമായ നടപടിയാണ്.

polyhouse

ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.

tp chandrasekharan

കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ടി.പി വധം എന്നതാണ് സമൂഹത്തിന് മുന്നിലുള്ള യാഥാര്‍ഥ്യം. കുറ്റവാളികളായി നിലവില്‍ കണ്ടെത്തിയിരിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തകരെയാണെന്ന യാഥാര്‍ഥ്യം സി.പി.ഐ.എമ്മിന് മുന്നിലുണ്ട്. വധ ഗൂഡാലോചന സംബന്ധിച്ച് തങ്ങളുടെ വാദം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം പ്രോസിക്യൂഷനും അംഗീകരിക്കേണ്ടിയിരിക്കുന്നു.

kejriwal dharna

അഴിമതിക്കെതിരെ ചൂലുമായി എല്ലാവരേയും അടിച്ചു പുറത്താക്കാനിറങ്ങിയിട്ടുള്ള ആം ആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിലേറിയതും അധികാരം ഇപ്പോൾ ഉപയോഗിക്കുന്നതും പാർട്ടിയുടെ പ്രചാരം വർധിപ്പിച്ച് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്.

beverages corporation outlet

കൂടുതൽ മദ്യം വിൽക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാവുന്നു എന്ന്‍ കാട്ടി പ്രദേശം തിരിച്ചുള്ള വില്‍പ്പനക്കണക്ക് ഇറക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന്‍ ബെവറിജസ് കോർപ്പറേഷൻ. നാട്ടുകാർക്ക് ചീത്തപ്പേര് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രവൃത്തിയിൽ സർക്കാർ ഏർപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ.

kejriwal janata darbar

കാക്കകളുടെ കൂടെ കൊത്തിപ്പറക്കി അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. എന്നാല്‍, കാക്കക്കൂട്ട കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നത്.

Pages