സ്ഥിതി-ഗതി

law and justice

കോടതിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്ന പരാമർശങ്ങളിൽ നിന്ന് കോടതി പിൻവാങ്ങി നടപടികളിലേക്ക് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ  ഒമ്പതുമണി ചർച്ചയെന്ന മാധ്യമാഘോഷത്തിന് വിഭവമാകുന്ന അവസ്ഥയിലേക്ക് കോടതിയുടെ വിലയിരുത്തലുകൾ പതിക്കും.

കേജ്രിവാളും പ്രശാന്ത് ഭൂഷണും ഒരേ പാര്‍ട്ടിയുടെ ഉന്നത നേതാക്കളാണ്. അതില്‍ ഒരാളുടെ അഭിപ്രായത്തെ പാര്‍ട്ടിയുടേതല്ല എന്നു പറയുമ്പോള്‍ കേജ്രിവാള്‍ ഫലത്തില്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്വം സ്വയം നിശ്ചയിച്ച് ഏറ്റെടുത്ത് മറ്റേ നേതാവിനെ തള്ളിപ്പറയുകയാണ്.

manmohan singh

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും അദ്ദേഹത്തെ ചരിത്രം ഒറ്റവാചകത്തില്‍ വിലയിരുത്തുക. എന്നാല്‍, മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്.

antony cennithala chandy with sonia

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

kerala assembly

മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്ന് ജനായത്തത്തെ വീഴ്ത്തിയത് കാണാന്‍ കഴിയുന്നവര്‍ കണ്ടുകഴിഞ്ഞതിനാല്‍ ജനായത്തം വിജയിക്കുമോ പരാജയപ്പെടുമോ എന്ന സസ്പെന്‍സ് അവരുടെ മുന്നില്‍ ഇപ്പോഴും അവസാനിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നാടകത്തില്‍ ഒരങ്കം ഇനിയും അവശേഷിക്കുന്നതും ആ അവസാന അങ്കം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.

sibi mathews

സമൂഹത്തിലെ അവസ്ഥയുടെ പ്രതിഫലനമാണ് അഴിമതി. നേതൃത്വസ്വഭാവമുള്ളവര്‍ അതിനെ സാമൂഹികമായാണ് കാണേണ്ടത്. രാഷ്ട്രീയക്കാരുടെ മേല്‍ മാത്രം അതിന്റെ കുറ്റം ചുമത്തുന്നത് ശരാശരി ജനങ്ങളെ ഉത്തരവാദിത്തമില്ലായ്മയിലേക്കും ഭീരുത്വത്തിന്റെ ഫലമായുണ്ടാകുന്ന അക്രമങ്ങളിലേക്കും നയിക്കും. 

സ്വയം സ്നേഹിക്കുന്നവനു മാത്രമേ തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കുവാന്‍ കഴിയുകയുള്ളൂ. ആ അനുഭവത്തിന്‍റെ മനുഷ്യരൂപമാണ്‌ തിരുപ്പിറവി. ആ ഉണ്ണി ഏവരിലുമുണ്ട്. അതിനെ രുചിക്കലാവട്ടെ ഈ ക്രിസ്തുമസ്.

aam admi party

രണ്ടുപക്ഷങ്ങളുണ്ടെങ്കില്‍ ഇരുപക്ഷങ്ങളും പരസ്പരം പ്രദര്‍ശിപ്പിക്കേണ്ടതാണ് പ്രതിപക്ഷ ബഹുമാനം. എ.എ.പിയുടെ കാഴ്ചപ്പാടില്‍ ഇല്ലാതെ പോകുന്നതും ഈ പ്രതിപക്ഷ ബഹുമാനമാണ്. തൂത്തുവാരി കളയുക എന്ന ചൂലിന്റെ ദൗത്യത്തില്‍ തൂത്തുവാരുക എന്നതിനെക്കാളേറെ കളയുക എന്നതിനായിരുന്നു എ.എ.പിയുടെ ഊന്നല്‍.

abhaya

21 വർഷം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാതിരുന്നത് കണ്ടെത്താനാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതു ആരെന്നു കണ്ടെത്തുക എന്നാൽ യഥാർഥ കൊലയാളികളെ കണ്ടെത്തുക എന്നാണ്. അതിന്നർഥം ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം അപൂർണ്ണവും തള്ളപ്പെട്ടിരിക്കുന്നുമെന്നാണ്.

protest against section 377

സാംസ്‌കാരികമായി അപഭ്രംശങ്ങൾ ഉണ്ടാകാതെ എങ്ങനെ നിയമത്തിനകത്തു നിന്നുകൊണ്ട് സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാമെന്നുള്ളതാണ് സമൂഹം ചിന്തിക്കേണ്ടത്.

consumer ministry ad on wasting food

സന്തോഷത്തോടെ കഴിക്കേണ്ട ഭക്ഷണം സന്തോഷത്തിനായി കഴിച്ചാൽ കൂടുതൽ സന്തോഷത്തിന് കൂടുതൽ കഴിച്ചുപോകുന്നത് സ്വാഭാവികം. ഇന്നിപ്പോൾ വിനോദത്തിനായുള്ള ഉപാധിയായി ഭക്ഷണം മാറിയപ്പോള്‍, ഒരു തലത്തിൽ ഭക്ഷണവിപണി അമിതലാഭം കൊയ്യുകയും മറുതലയ്ക്കൽ ആരോഗ്യവിപണി വൻകൊയ്ത്തു നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

arvind kejriwal

മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.

Alexander Jacob

വര്‍ത്തമാന കേരളീയ സമൂഹത്തില്‍ അപ്രത്യക്ഷമായ ചില മര്യാദകളും കാണപ്പെടുന്ന ചില അനഭിലഷണീയ പ്രവണതകളോടുള്ള വിമര്‍ശനവും അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണത്തില്‍ ഉണ്ട്. കോണ്‍ഗ്രസ്-സി.പി.ഐ.എം രാഷ്ട്രീയ തര്‍ക്കത്തിന്റെ കണ്ണടയിലൂടെ കാണേണ്ട ഒന്നല്ല, ഈ പ്രതികരണത്തിലെ മൂല്യബോധവും സാമൂഹ്യവിമര്‍ശനവും.  

tp case accused facebook photo

ഒരു സമൂഹത്തിലെ നാഗരികതയുടെ അളവ് അറിയാന്‍ അവിടത്തെ ജയിലുകളില്‍ പ്രവേശിച്ചാല്‍ മതി എന്ന് ദസ്തയേവ്സ്കി. നിയമത്തിന് മുകളില്‍ നില്‍ക്കുന്നവരും നിയമത്താല്‍ ജീവിതം നഷ്ടപ്പെടുന്നവരും നിറയുന്ന നമ്മുടെ ജയിലുകള്‍ നീതിയില്‍ നിന്ന്‍ അകന്നുനില്‍ക്കുന്നു.

തേജ്പാൽ തന്റെ സഹപ്രവർത്തകയോട് കാട്ടിയ അതേ ആക്രമണത്തിന്റെ വർധിതമായ ആക്രമണ സ്വഭാവമാണ് ആംഗലേയ മാധ്യമങ്ങൾ പ്രകടമാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലുള്ള ആംഗലേയ മാധ്യമങ്ങളുടെ ആർജ്ജവമല്ല ആ വാർത്ത കൈകാര്യം ചെയ്യുന്നതിലൂടെ കണ്ടത്

cpim state plenum

പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

tarun tejpal

ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ ശവമടക്കിനുശേഷം തൂങ്ങിമരിച്ചു. തന്റെ മകളുടെ പ്രായത്തിലുമുള്ള പെൺകുട്ടിയെ തരുണ്‍ തേജ്പാല്‍ മാനഭംഗപ്പടുത്തി. ഇവ തമ്മിലുള്ള ബന്ധമെന്ത്?

Mar Remegiose Inchananiyil

ഐ.പി.സി  505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിഷേധത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതിലൂടെ മെത്രാന്‍ ചെയ്തിരിക്കുന്നത്.

ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.

chogm srilanka

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയിലെ സാംസ്കാരികമായ ബഹുസ്വരതയുടെ മറ്റൊരാവിഷ്കാരം ഇന്ത്യന്‍ സംസ്ഥാനങ്ങളും അതിര്‍ത്തി രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സമാനതകള്‍ കൂടിയാണ്. ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന ഈ സവിശേഷതയിലൂടെയാണ് ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇന്ത്യ നിര്‍വചിക്കേണ്ടത്.

Pages