സ്ഥിതി-ഗതി

lalu prasad yadav

ജനനേതാവ്, ഭരണകര്‍ത്താവ് എന്ന നിലകളില്‍ ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു.

gandhi

പൈങ്കിളി ഓർമ്മപ്പെടുത്തലില്‍ ഗാന്ധിനിന്ദ എന്നാൽ ആരെങ്കിലും രാജ്ഘട്ടിൽ ചെരിപ്പിട്ടു കയറുന്നതോ മറ്റോ ആകും. വാക്കുകൾകൊണ്ട് ഹിംസിക്കാൻ പറ്റിയ സംഗതി. ഓർമ്മിപ്പിച്ച് മറവിയിലാഴ്ത്തുക എന്ന പ്രക്രിയയാണിത്‌.

arogyakiranam

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.

null vote

ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്ക് തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.   

Seaplane

കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് കായലിനും മത്സ്യങ്ങള്‍ക്കുമുള്ള അവസാനത്തെ ആണിയാകും.

manmohan singh

പലപ്പോഴും സംഭവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നവര്‍ ഒരു സിറ്റിസന്‍ ജേര്‍ണലിസ്റ്റായി സ്വയം മാറാന്‍ ശ്രമിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തനശൈലി ഇവരെ സ്വാധീനിക്കുന്നതായും കാണാന്‍ കഴിയുന്നു.

narendra modi

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

sree narayana guru

നീര ആരോഗ്യപാനീയമാണെന്നാണ് നാളികേര വികസന ബോര്‍ഡ് പ്രചരിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ സ്‌കൂൾകുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് നീര സർക്കാരിന് സ്‌കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യാം. ശ്രീനാരായണഗുരുവും ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയാണ്. അതുവഴി ഗുരുദർശനം പ്രയോഗത്തിൽ വരുത്തിയെന്ന് സർക്കാരിന് അഭിമാനിക്കുകയും ചെയ്യാം!

Veliyam Bhargavan

സ്വാമി വിവേകാന്ദൻ പറഞ്ഞതുപോലെ സന്യാസിയേക്കാൾ ക്ലേശകരമായ വിധം ലൗകികജീവിതത്തിൽ തുടർന്നുകൊണ്ട് സന്യാസിയെപ്പോലെ ജീവിച്ച വ്യക്തിത്വമായിരുന്നു വെളിയത്തിന്റേത്.

pookkalam

എല്ലാ ആഘോഷങ്ങളും സാമൂഹികമാണ്. ഒന്നിച്ച് സന്തോഷിക്കുന്നതാണ് സാമൂഹ്യജീവിക്ക് കൂടുതൽ സന്തോഷം പകരുന്നതെന്ന ഓർമ്മപ്പെടുത്തൽ. ഇവിടെ ഓർമ്മ ഓർക്കാതെ വരണം. അല്ലെങ്കിൽ ഓർമ്മ പഴയകാലത്തിൽ തളച്ചിട്ടുകളയും.

 Crime and punishment

ശിക്ഷ കുറ്റകൃത്യങ്ങളെ തടയുമെന്ന ന്യായം നിലനില്‍ക്കുന്നതല്ല എന്ന്‍ അനുഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ കാരണമല്ല, മറിച്ച് അതിന്റെ ആദ്യ ഇരയാണ് കുറ്റവാളി. കുറ്റം ചെയ്യുന്ന നിമിഷം മുതല്‍ കുറ്റവാളി ശിക്ഷ അനുഭവിച്ച് തുടങ്ങുന്നു എന്ന്‍ ദസ്തയേവ്സ്കി.

hml plantations

76000 ഏക്കർ ഭൂമി കൈവശമിരിക്കുന്ന കമ്പനിക്ക് അത് നഷ്ടപ്പെടുമോ എന്ന ആശങ്ക ജനിക്കുമ്പോഴുണ്ടാവുന്ന ജാഗ്രത ഊഹിക്കാവുന്നതേയുള്ളു. അങ്ങിനെയുള്ള  അതിജാഗ്രതയുടെ പശ്ചാത്തലവും ജനശ്രദ്ധ തീരെ ലഭിക്കാതിരിക്കുകയും അലസമായ കേസ് നടത്തിപ്പും കൂടിയാവുമ്പോൾ സംഭവിക്കുക സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളായിരിക്കും.

indefinite strike by bus owners

സമൂഹത്തിന്റെ പൊതുസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഡ്രൈവിംഗിലും പ്രകടമാകുന്നത്. നിരത്തുകളിലെ ഡ്രൈവിംഗ് സംസ്‌കാരത്തിന്റെ സൃഷ്ടിക്ക് അധികാരികളുടെ വാഹനങ്ങളുടെ നിയമബഹുമാനം ഏറ്റവും നിർണ്ണായകമാണ്.

queue before beverages outlet

യാഥാർഥ്യത്തെ മറച്ച് മദ്യത്തിന്റെ ഉപഭോഗവ്യാപനത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സർക്കാർ സമർപ്പിച്ചത്. തെളിച്ചുപറയുകയാണെങ്കിൽ മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സത്യവാങ്മൂലം.

oommen chandy

സർക്കാറിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. അതേസമയം, മാധ്യമങ്ങളോടും സമരങ്ങളോടും കോടതിയോടുമെല്ലാം സർക്കാറിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. ഇവിടെ നാശവും നഷ്ടവും സംഭവിക്കുന്നത് ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.

D Subbarao

പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാരും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ പ്രതിസന്ധിയെ നേരിടേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.

rupee depreciation and opportunities

കഴിഞ്ഞ ഉത്സവകാലത്ത് എല്ലാ ഉത്സവപ്പറമ്പിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരിനമായിരുന്നു പാത്രം കഴുകാനുള്ള ചൈനീസ് ചകിരി. ഇന്ത്യയുടെ വൈവിധ്യങ്ങളെ സാമ്പത്തികമായി എങ്ങനെ മനസ്സിലാക്കാമെന്ന പാഠത്തിന് ചൈന ഇന്ത്യയെ മനസ്സിലാക്കുന്ന രീതി ശ്രദ്ധിച്ചാല്‍ മാത്രം മതി.

food safety bill passed

സമ്പത്തിനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും മനുഷ്യനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും വ്യത്യസ്തമാണ്. വിശക്കുന്നവന്റെ മുന്നില്‍ ശാസ്ത്രവും ദൈവവും എല്ലാം ഭക്ഷണം തന്നെയാണ്. മനുഷ്യസമൂഹത്തിന് ചേർന്നതല്ല, തങ്ങളില്‍ ഒരു വിഭാഗം വിശന്ന വയറുമായി ഉറങ്ങുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന അവസ്ഥ.

nr narayana murthy

ഇന്ന്‍ ഉണ്ടാവുന്ന വൻ കുറ്റകൃത്യങ്ങളിലേക്കും അഴിമതി ആരോപണങ്ങളിലേക്കും  നോക്കിയാല്‍ അതിലുൾപ്പെട്ടവരെല്ലാം ഉന്നതവിദ്യാഭ്യാസം നേടിയവരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുമാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തീരുമാനങ്ങളും നടത്തിപ്പുമാണ് വെറും അരനൂറ്റാണ്ടുകൊണ്ട് മനുഷ്യനും മറ്റ് ജീവജീലങ്ങൾക്കും ജീവിക്കാൻ പറ്റാത്തവണ്ണം ഭൂമിയെ വിഷലിപ്തമാക്കിയതും പൊള്ളിച്ചുകൊണ്ടിരിക്കുന്നതും.

km mani

മാണിക്ക് ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫില്‍ നിന്ന്‍ അനങ്ങാൻ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചിട്ടാണ് ജോർജിനെ തെരുവില്‍ നേരിട്ടുകൊണ്ട് പരമാവധി പ്രകോപനം കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്.

Pages