സ്ഥിതി-ഗതി

swetha menon and peethaambara kurup

സ്ത്രീകളുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ താരപദവിയുള്ള സ്ത്രീകൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിയമം പരാജയപ്പെടുകയും സാധാരണ സ്ത്രീകളുടെ നില കൂടുതൽ അസുരക്ഷിതമാവുകയും ചെയ്യുന്നു.

ommen chandy shows wound

സ്മാരകം കത്തിക്കുന്നവരും ഓഫീസ് കത്തിക്കുന്നവരും ഏതു പ്രസ്ഥാനത്തിൽ പെട്ടവരാണെങ്കിലും സാമൂഹ്യവിരുദ്ധർ എന്നതിനേക്കാളുപരി മാനസിക രോഗികളാണ്. മുറിവേറ്റിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താനായി മാധ്യമപ്രവർത്തകരുടെ മുന്നിൽ പരസ്യമായി നെഞ്ചത്തൊട്ടിച്ചിരുന്ന പ്ലാസ്റ്റർ ഇളക്കികാണിച്ച മുഖ്യമന്ത്രിയും ആരോഗ്യകരമായ ഒരു  പ്രവൃത്തിയിലല്ല ഏർപ്പെട്ടത്.

sdpi poster against senkumar

സെൻകുമാറിനെതിരെ ആസൂത്രിതമായ നീക്കം എസ്ഡിപിഐ നടത്തുന്നുവെന്ന സംശയത്തിന് ഇട നല്‍കുന്നതാണ് അദ്ദേഹത്തിനെതിരെ വന്ന തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

rss abkm

ഇസ്ലാമിക ഭീകരവാദത്തിന്റെ നഴ്‌സറിയായി കേരളം മാറിയിരിക്കുന്നു എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയാവണം കേരളത്തെ കാര്യകാരി മണ്ഡലിനുള്ള വേദിയാക്കിയതിലൂടെ ആർ.എസ്.എസ്സ് ഉദ്ദേശിക്കുന്നത്. ഇത് മതാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനിടയുള്ളത് മുൻകൂട്ടികണ്ട് മുസ്ലീം ലീഗും മുന്നണി രാഷ്ട്രീയവും പക്വമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചില്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില വലുതാകും.

surveillance state

പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് മറ്റ് പൂച്ചകളാണ് എന്നതാണ് ഈ കഥയിലെ വൈരുധ്യം. അതുകൊണ്ടുതന്നെയാണ് പൊതുസഭാ പ്രമേയം പോലെ വേദനിക്കാത്ത മയിപ്പീലിത്തല്ലിലൂടെ യു.എസ്സിന് ഒരു താക്കീത് നല്‍കാന്‍ മാത്രം ഈ രാഷ്ട്രങ്ങള്‍ മുതിരുന്നത്.

sailm raj

ഒടുവിൽ ഹൈക്കോടതി ചോദിക്കുന്നു സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോ എന്ന്. ഈ ചോദ്യം നേരേ തറയുന്നത് മുഖ്യമന്ത്രിയുടെ നേർക്കാണ്. നീതിന്യായ വ്യവസ്ഥയ്ക്കും കേരളത്തിനും ഇതിന്റെ ഉത്തരം കിട്ടാൻ അവകാശമുണ്ട്.

22fk movie poster

സൂപ്പർഹീറോകളാണ് വൃത്തികേടുകൾ കാണിക്കുന്നതെങ്കിൽ അത്  ഹീറോയിസമാക്കി  വാഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് പഴയ ജനറേഷൻ സിനിമ മലയാള സിനിമയെ കൊണ്ടെത്തിച്ചു. ആ കാലഘട്ടത്തിലാണ് യഥാർഥത്തിൽ മലയാള സിനിമയിലെ മൂല്യങ്ങളുടെ പൊളിച്ചടുക്കല്‍ നടന്നത്.

the hindu

ഒരു സഹപ്രസിദ്ധീകരണത്തെ ശത്രുവായി കാണുന്ന, അതിന്റെ പരാജയമാണ് തങ്ങളുടെ വിജയം എന്നു വിശ്വസിക്കുന്ന മാധ്യമത്തിന് എന്തു എഡിറ്റോറിയല്‍ ഗുണനിലവാരം അവകാശപ്പെടാനാകും. മാറാന്‍ പാടില്ലാത്തത് മാറുന്നതു കണ്ടപ്പോഴാകണം ഹിന്ദു ഇപ്പോഴത്തെ മാറ്റത്തിന് തയ്യാറായത്.

manmohan singh

അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി  ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ്‌ പി.എം.ഒ ചെയ്തത്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം, കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം എന്നതാണ് സി.ബി.ഐയുടെ അവസ്ഥ. ആരു കുടുങ്ങും?

 

vaidyamadam narayanan and K Raghavan Master

കണ്‍മുന്നില്‍ കാണുന്നതല്ല, അതിന്റെ ഉള്ളു കാണുന്നതാണ് അറിവിന്റെ സാരമെന്ന് ഈ രണ്ട് പേരും തന്റെ ജീവിതങ്ങളിലൂടെ നിരന്തരം നമുക്ക് വ്യക്തമാക്കി. സങ്കീര്‍ണ്ണമെന്ന് തോന്നുന്ന ഈ തിരിച്ചറിവ് തന്നെയാണ് അവരുടെ ജീവിതങ്ങളെ ലളിതമാക്കിയതും.

western ghats

ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്.

തിരക്കുണ്ടാവുന്ന ആരാധനാലയങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നതിനാല്‍ അവിടേക്കെത്തുന്ന ജനങ്ങളെ വരിവരിയായി നീങ്ങുന്നതിന് സഹായകമായ രീതിയിലുള്ള സൗകര്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് സേന വേണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം

മൂല്യങ്ങള്‍, സത്യാവസ്ഥ, അധികാരം, മാധ്യമം എന്നിവയുടെ ശക്തിയാണ് സോളാര്‍ കേസില്‍ പരീക്ഷിക്കപ്പെട്ടത്. ഇവയില്‍ ഏതു ശക്തിയാണ് വിജയിച്ചതെന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ഉത്തരം അധികാരത്തിന്റെ ശക്തിയാണ്.

കേരളത്തിലെ ബാറുകളിൽ അഞ്ഞൂറു രൂപയുടെ മദ്യം വിൽക്കുമ്പോൾ നൂറു രൂപയിൽ താഴെയുള്ളതിന്റെ നികുതി മാത്രമാണ് ഖജനാവിലേക്കെത്തുന്നത്. മദ്യവിൽപ്പനയിലുണ്ടായിരിക്കുന്ന ഔദ്യോഗിക കുറവ്, ഇക്കുറി കേരളത്തിലേക്കു കടത്തപ്പെട്ട വ്യാജമദ്യത്തിന്റെ തോതും നികുതി വരുമാനത്തില്‍ വന്ന കുറവിന്റെ ഒരു കാരണവും വ്യക്തമാക്കുന്നു.

telangana

തലസ്ഥാനനഗരമായ ഹൈദരാബാദ് തെലുങ്കാനയിലായതിനാൽ സീമാന്ധ്രക്കാരുടെ സമരത്തിന്റേയും അവിടെ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയുടേയും അരാജകത്വത്തിന്റേയും ഗുരുതരസ്വഭാവം പുറംലോകം അതിന്റെ വ്യാപ്തിയിൽ അറിയുന്നില്ല.

lalu prasad yadav

ജനനേതാവ്, ഭരണകര്‍ത്താവ് എന്ന നിലകളില്‍ ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു.

gandhi

പൈങ്കിളി ഓർമ്മപ്പെടുത്തലില്‍ ഗാന്ധിനിന്ദ എന്നാൽ ആരെങ്കിലും രാജ്ഘട്ടിൽ ചെരിപ്പിട്ടു കയറുന്നതോ മറ്റോ ആകും. വാക്കുകൾകൊണ്ട് ഹിംസിക്കാൻ പറ്റിയ സംഗതി. ഓർമ്മിപ്പിച്ച് മറവിയിലാഴ്ത്തുക എന്ന പ്രക്രിയയാണിത്‌.

arogyakiranam

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.

null vote

ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്ക് തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.   

Seaplane

കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് കായലിനും മത്സ്യങ്ങള്‍ക്കുമുള്ള അവസാനത്തെ ആണിയാകും.

Pages