സ്ഥിതി-ഗതി

‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.

ഗവര്‍ണ്ണര്‍ പദവി വഹിക്കുന്ന 33 പേരില്‍ 17പേരും പൊലീസ്/ഭരണ/സൈനിക മേധാവികള്‍. മുമ്പ് ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തിന്റെ, പൊലീസ് പണി ചെയ്തിരുന്ന, പൊളിറ്റിക്കല്‍ എജന്റായിരുന്നു എങ്കില്‍ ഇപ്പോള്‍ അവര്‍ തീര്‍ത്തും പൊലീസ് എജന്റായിരിക്കുന്നു.

ശീമാട്ടിയെ പോലുള്ളവരും സ്പോണ്‍സര്‍ ചെയ്യുന്ന വനിതാദിനം അര്‍ത്ഥരഹിതമായ ഒരു രാഷ്ട്രീയ ബ്രാന്‍ഡ് ആണെന്ന് പറയാതെ വയ്യ.

k b ganesh kumar and p c george

നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. ഗണേഷ് കുമാര്‍ വിഷയത്തിലും മറ്റൊന്നല്ല ദൃശ്യമാകുന്നത്.

hugo chavez

മനുഷ്യന്‍ എന്ന നിലയില്‍ സത്യസന്ധമായി ജീവിച്ചു, ഷാവെസ്. നേതാവ് എന്ന നിലയില്‍, പക്ഷെ, അദ്ദേഹം ആള്‍ക്കൂട്ടമായി മാറി.

ചുമരില്ലാതെ ആകാശത്തു തീ കൊണ്ടു വിരിയിക്കുന്ന ചിത്രങ്ങളും കഥകളും ആശയങ്ങളും കല തന്നെയാണ്. വെടിക്കെട്ട് ശാസ്ത്രീയമായി വികസിപ്പിക്കാനും അതുവഴി സുരക്ഷിതമായി ആ കലയിലേര്‍പ്പെടാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.

രോഗികളെ മുന്‍നിര്‍ത്തി ഗവണ്മെന്റിനെ തങ്ങളുടെ വഴിക്കുകൊണ്ട് വരാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെ ദൗര്‍ബല്യമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. സമരം ഒരു ബ്ലാക്ക്‌മെയില്‍ തന്ത്രമാണ് എന്ന് ചിന്തിക്കുന്ന കെ.ജി.എം.ഒ.എ.യ്ക്ക് ഒരു സംഘടന എന്ന നിലയിലുള്ള വിശ്വാസ്യതയും ഉത്തരവാദിത്വവും നഷ്ടമായിരിക്കുന്നു.

നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?

ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വാരാന്ത്യത്തിനു പറ്റിയ വിഭവവും ‘സെല്ലുലോയിഡി’ന് തുടര്‍ പ്രചാരണവുമായി നമ്മുടെ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘത്തിന്റെ ഈ നിര്‍മ്മിതി പച്ച മലയാളത്തില്‍ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പ്രവര്‍ത്തനം ആണ്. അതിനെ വാര്‍ത്ത എന്ന് വിളിക്കുന്നതാണ് പക്ഷെ, നമ്മുടെ ദുരന്തം.

മുഖ്യമന്ത്രി പ്രശ്നങ്ങളെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, തന്റെ രാഷ്ട്രീയ നയങ്ങളും വികസന ലക്ഷ്യങ്ങളും പരിഹാരത്തിന്റെയാണോ അതോ പ്രശ്നത്തിന്റെ തന്നെ ഭാഗമാണോ എന്ന തുറന്ന ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാകണം.

രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.

development at the cost of environment

ആയിരം കോടി രൂപ മുതല്‍ മുടക്കിയാല്‍ പ്രകൃതി നാശം പ്രസക്തമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

kunjalikkutty, ak antony, oommen chandy

ഭരണം നേര്‍വഴിക്കു നീങ്ങുന്നില്ല എന്ന് കണ്ടാല്‍ കോണ്ഗ്രസ്സിന്റെ സമുന്നത നേതാവായ ആന്റണി ഉടന്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. അതിനു തക്കതായ അധികാരം ആന്റണിയില്‍ ഭരണാധികാരി എന്ന  നിലയിലും  പാര്‍ട്ടി നേതാവ് എന്ന നിലയിലും നിക്ഷിപ്തമാണ്.

തട്ടത്തിലേക്കു വീഴുന്ന കാശു നോക്കി പ്രസാദം കൊടുക്കുന്നവരൊന്നും ബ്രാഹ്മണരോ പൂജാരിമാരോ അല്ല. നായരേയോ ഈഴവനേയോ അതേ നിലയില്‍ പൂജാരിയാക്കി ഉയര്‍ത്താമെന്നു കരുതിയാല്‍ നിലവിലുള്ള ജീര്‍ണതയുടെ അളവു കൂടുമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാവില്ല.

കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷിക്ക് എന്താണ് ഈ പ്രശ്നത്തില്‍ ഇതുവരെ ഒരു പരിഹാരം ഭരണത്തിലൂടെയോ സമരത്തിലൂടെയോ കണ്ടെത്താനാവാത്തത്? ഭൂമി ഉല്‍പ്പാദന ഉപാധി എന്ന നിലയില്‍ നിന്ന് ക്രയവിക്രയ ഉപാധി എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങള്‍ ആലോചനക്കെങ്കിലും വിധേയമാക്കണ്ട ബാധ്യത കഴിഞ്ഞ ആറു  പതിറ്റാണ്ടോളമായി ഭൂമിയെ കേന്ദ്ര വിഷയമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.ഐ.എമ്മിനില്ലേ? സി.പി.ഐ.എമ്മിന്റെ സമരങ്ങള്‍ അതിന്റെ അണികളെ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആയൊടുങ്ങുമ്പോള്‍  പാര്‍ട്ടി തിരിഞ്ഞു നടക്കുന്നത് അതിന്റെ തന്നെ ചരിത്രത്തില്‍ നിന്നാണ്.

മനുഷ്യര്‍ തമ്മില്‍ സ്ഥല-കാലങ്ങളിലുള്ള അകലം ഇല്ലാതാക്കിയ, സാമൂഹ്യ ബന്ധങ്ങളെ പുനര് നിര്‍വചിച്ച വിവര സാങ്കതിക വിദ്യക്ക് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാനും കഴിയും. അങ്ങനെ മാത്രമേ നിലവില്‍ ഭരണകൂടത്തെ ഗ്രസിച്ചിരിക്കുന്ന വ്യാധികളെ ചികിത്സിക്കാന്‍ പറ്റൂ.

mahatma gandhi

ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നവരല്ല ഗുരുവിനേയും ഗാന്ധിജിയേയും പോലുള്ള വ്യക്തിത്ത്വങ്ങള്‍ എന്ന് അദ്വാനി പറയുമ്പോള്‍, സബര്‍മതിയിലെ സംന്യാസിയെന്നു ഗാന്ധിജിയെ വിശേഷിപ്പിക്കുമ്പോള്‍ അതിലെ കാവ്യ നീതിയും അതിന്റെ പിന്നിലെ തിരിച്ചറിവുകളും കാണാതിരുന്നു കൂടാ.

Pages