സ്ഥിതി-ഗതി

ഗുജറാത്ത് കലാപത്തിന്റെ പേരിലും സ്വേച്ഛാധികാര പ്രവണതകളുടെ പേരിലും മോഡിക്കെതിരെ നടന്ന പ്രചാരണങ്ങളില്‍ ആദ്യത്തേത് ബി.ജെ.പി. എന്ന പാര്‍ട്ടിയെ മോഡിയുടെ കൈവെള്ളയില്‍ വെച്ചു കൊടുത്തപ്പോള്‍ രണ്ടാമത്തേത് ഇന്ത്യ നേരിടുന്ന ജനാധിപത്യത്തിലുള്ള വിശ്വാസ ശോഷണത്തെ അഭിസംബോധന ചെയ്യാതെ, അതിനെ ഉപയോഗിക്കാനുള്ള അവസരം മോഡിക്ക് തുറന്നു കൊടുത്തു.

ഇവിടെ ഇറങ്ങുന്ന ആരോഗ്യമാസികകളുടെ കവര്‍ ചിത്രം ഓര്‍ത്തു നോക്കൂ. പ്രമേയം പ്രമേഹമാണെങ്കിലും അഴകളവുകള്‍ കൃത്യമായ ഒരു സ്ത്രീയായിരിക്കും കവറില്‍. ഉല്‍പ്പന്നം ഏതുമാകട്ടെ, സ്ത്രീയുടെ ശരീരമാണ് വില്‍പ്പന നടത്തേണ്ടതും വില്‍ക്കപ്പെടുന്നതും. ഇവയിലെല്ലാം സ്ത്രീയുടെ ശരീരം ഉല്‍പ്പന്നത്തെ പോലെതന്നെ ഒരു ചരക്കാണ് എന്ന ആശയം പരോക്ഷമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ ഭോഗവസ്തുവായി രൂപാന്തരപ്പെട്ട സ്ത്രീശരീരമാണ്, പ്രായഭേദമന്യേ, സമകാലീന സമൂഹത്തില്‍ ആക്രമിക്കപ്പെടുന്നത്.

sukumari

ബാല്യം മുതല്‍ വാര്‍ധക്യം വരെ മലയാള സിനിമക്കൊപ്പം ജീവിതയാത്രയും അഭിനയജീവിതവും നയിച്ച സുകുമാരി അന്തരിച്ചു.

AK Antony, chopper deal,12 AW-101 helicopters, AgustaWestland

ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.

sanjay dutt

ഏ.കെ.47നും ഗ്രനേഡുകളും  അനധികൃതമായി കൈവശം വെച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നതകോടതി ശിക്ഷിച്ച സഞ്ജയ് ദത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍, നാടന്‍തോക്കും  നാടന്‍ബോംബുമായി അറസ്റ്റുചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണമെന്നത് ആലോചനീയമാണ്; നിയമത്തിന്റെ മുന്നില്‍ വലിയവനും ചെറിയവനുമൊക്കെ ഒരുപോലെയെന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍.

election campaign

കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ പ്രദേശികത്വമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇക്കുറി പരോക്ഷമായ രീതിയില്‍ വിഘടനവാദ വിത്തുകള്‍ വിതച്ചുകൊണ്ടാണ് പ്രാദേശികപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പുറപ്പാടുകള്‍.

spirit malayalam movie poster

സ്പിരിറ്റിന്  ഫീച്ചര്‍ ചലച്ചിത്രം എന്ന നിലയിലുള്ള പ്രഥമിക യോഗ്യത തന്നെ ഇല്ല. എന്നാല്‍ ഡോക്കുമെന്റെഷന്‍ സ്വഭാവമുണ്ടോ, അതുമില്ല. സാമൂഹ്യ പ്രസക്തി തീരെയുമില്ലെന്ന് ഒന്നു ഇമ വെട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും. കണ്ണടച്ചാലോചിച്ചുനോക്കിയാല്‍ സാമൂഹികമായി വളരെ ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ചലച്ചിത്രമാണ് സ്പിരിറ്റ്.

വാര്‍ത്തയെ നിശ്ചയിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകനാക്കുന്നത്. അല്ലാതെ കാണുന്നതെല്ലാം പകര്‍ത്തിക്കാണിക്കുന്നതല്ല. വൃത്തികേടുകള്‍ പറഞ്ഞാല്‍ കേള്‍ക്കപ്പെടുകയില്ല എന്നൊരു സ്ഥിതിവിശേഷമുണ്ടായാല്‍ ജോര്‍ജ് സ്വാഭാവികമായും മാറും. മാറിയേ പറ്റൂ. മാധ്യമസ്വഭാവത്തെക്കുറിച്ചുളള പ്രായോഗിക ധാരണയാണ് ജോര്‍ജിനെ ഇവ്വിധം പെരുമാറുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നത്.

കൃഷി ചെയ്യാനാവാത്ത ഒരവസ്ഥ കേരളത്തില്‍ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. പക്ഷെ, കൃഷി ഇല്ലാതാകുക എന്നത് അനുവദിക്കാനാകുന്ന ഒന്നല്ല. ഒരു കാരണവശാലും. കൃഷിയുടെ തകര്‍ച്ച സാമൂഹ്യപ്രശ്നമായി തന്നെ തിരിച്ചറിയണം.

‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.

ഗവര്‍ണ്ണര്‍ പദവി വഹിക്കുന്ന 33 പേരില്‍ 17പേരും പൊലീസ്/ഭരണ/സൈനിക മേധാവികള്‍. മുമ്പ് ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തിന്റെ, പൊലീസ് പണി ചെയ്തിരുന്ന, പൊളിറ്റിക്കല്‍ എജന്റായിരുന്നു എങ്കില്‍ ഇപ്പോള്‍ അവര്‍ തീര്‍ത്തും പൊലീസ് എജന്റായിരിക്കുന്നു.

ശീമാട്ടിയെ പോലുള്ളവരും സ്പോണ്‍സര്‍ ചെയ്യുന്ന വനിതാദിനം അര്‍ത്ഥരഹിതമായ ഒരു രാഷ്ട്രീയ ബ്രാന്‍ഡ് ആണെന്ന് പറയാതെ വയ്യ.

k b ganesh kumar and p c george

നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. ഗണേഷ് കുമാര്‍ വിഷയത്തിലും മറ്റൊന്നല്ല ദൃശ്യമാകുന്നത്.

hugo chavez

മനുഷ്യന്‍ എന്ന നിലയില്‍ സത്യസന്ധമായി ജീവിച്ചു, ഷാവെസ്. നേതാവ് എന്ന നിലയില്‍, പക്ഷെ, അദ്ദേഹം ആള്‍ക്കൂട്ടമായി മാറി.

ചുമരില്ലാതെ ആകാശത്തു തീ കൊണ്ടു വിരിയിക്കുന്ന ചിത്രങ്ങളും കഥകളും ആശയങ്ങളും കല തന്നെയാണ്. വെടിക്കെട്ട് ശാസ്ത്രീയമായി വികസിപ്പിക്കാനും അതുവഴി സുരക്ഷിതമായി ആ കലയിലേര്‍പ്പെടാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.

രോഗികളെ മുന്‍നിര്‍ത്തി ഗവണ്മെന്റിനെ തങ്ങളുടെ വഴിക്കുകൊണ്ട് വരാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെ ദൗര്‍ബല്യമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. സമരം ഒരു ബ്ലാക്ക്‌മെയില്‍ തന്ത്രമാണ് എന്ന് ചിന്തിക്കുന്ന കെ.ജി.എം.ഒ.എ.യ്ക്ക് ഒരു സംഘടന എന്ന നിലയിലുള്ള വിശ്വാസ്യതയും ഉത്തരവാദിത്വവും നഷ്ടമായിരിക്കുന്നു.

നിര്‍ഭയയെ അടുത്ത തെരഞ്ഞെടുപ്പ് സാധ്യതയ്ക്കുള്ള മൂലധനമായി യു.പി.എ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ദേശീയമാധ്യമങ്ങള്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാവുന്ന ഒന്നുണ്ട്. രാഷ്ട്രീയത്തെ ഇല്ലായ്മചെയ്ത് ആക്ടിവിസത്തെ പകരം വെക്കുന്നതിനേക്കാള്‍ അഴിമതി ഒരു ജനാധിപത്യസംവിധാനത്തില്‍ എന്താണ്?

ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വാരാന്ത്യത്തിനു പറ്റിയ വിഭവവും ‘സെല്ലുലോയിഡി’ന് തുടര്‍ പ്രചാരണവുമായി നമ്മുടെ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സംഘത്തിന്റെ ഈ നിര്‍മ്മിതി പച്ച മലയാളത്തില്‍ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പ്രവര്‍ത്തനം ആണ്. അതിനെ വാര്‍ത്ത എന്ന് വിളിക്കുന്നതാണ് പക്ഷെ, നമ്മുടെ ദുരന്തം.

മുഖ്യമന്ത്രി പ്രശ്നങ്ങളെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, തന്റെ രാഷ്ട്രീയ നയങ്ങളും വികസന ലക്ഷ്യങ്ങളും പരിഹാരത്തിന്റെയാണോ അതോ പ്രശ്നത്തിന്റെ തന്നെ ഭാഗമാണോ എന്ന തുറന്ന ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാകണം.

രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.

Pages