സ്ഥിതി-ഗതി

 rape-drug

പീഡന വാര്‍ത്തകളും മദ്യ-ലഹരി വാര്‍ത്തകളും മലയാളി പ്രേക്ഷകരിലേക്ക് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാതെ ഒരു ബുള്ളറ്റിനും ഒരു പത്രവും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസാണ് മാധ്യമങ്ങളുടെ പ്രധാന ആയുധം.

Extramarital affair

പുരോഗമനത്തിന്റെ പേരില്‍ പടിഞ്ഞാറ് നിന്ന് വരുന്ന എന്തും അത് വിപരീത ഫലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വൈരുദ്ധ്യാത്മകതയാകട്ടെ സ്വതന്ത്ര ഇന്ത്യക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. ഇപ്പോഴും അത്  ശക്തിയോടെ തുടരുന്നു. സ്ത്രീ വിമോചനം ഇവ്വിധം ഇറക്കുമതി ചെയ്യപ്പെട്ട ഒന്നാണ്. 

 thai-cave-rescue

തായ്‌ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ എല്ലാ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തി. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിലുണ്ടായിരുന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പിന്നീട് അവശേഷിച്ചത് പരിശീലകനും നാല് കുട്ടികളുമായിരുന്നു.

mohanlal

ദിലീപ് വിഷത്തില്‍ ഡബ്ല്യു.സി.സി.യുമായി ചര്‍ച്ചയ്ക്കു തയാറാണ്. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട് ആ വഷയങ്ങളെല്ലാം പരിഗണിച്ചുള്ള ചര്‍ച്ച നടത്താം, ഇനിയും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അതിനെയും സ്വാഗതം ചെയ്യുന്നു.അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും.....

abhimanyu

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം യാദൃശ്ചികമോ പെട്ടെന്നുണ്ടായ ഒരു സംഭവത്തിന്റെ പരിണിത ഫലമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട വ്രണത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണത്. ആ വ്രണവികാസത്തിന് അനുകൂലമായ സാഹചര്യമായിരുന്നു....

gavaskar

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പത്യേക പരിഗണന നല്‍കാനാകില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമേ എ.ഡി.ജി.പിയുടെ മകള്‍ക്കും ഉള്ളൂ എന്നും കോടതി വ്യക്തമാക്കി.

dileep

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍....

nipah-Bat

സംസ്ഥാനത്ത് ഭീതിപരത്തിയ നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാല്‍ തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം വ്യക്തമായത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.

 mohanlal

കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും പ്രകടമാകുന്നത്‌. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്.

mohanlal, innocent, idavela babu, media

സിനിമാ അഭിനേതാക്കള്‍ക്ക് താരപരിവേഷം നല്‍കി ആരാധനാപാത്രങ്ങളാക്കിയതില്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പങ്ക് ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പല മാധ്യമങ്ങളും താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഷോകള്‍ വരെ സംഘടിപ്പിക്കുന്നു. എത്ര നല്ല പ്രകടനം മറ്റ് നടീനടന്മാരില്‍ നിന്നുണ്ടായാലും ചാനല്‍ അവാര്‍ഡ് നിശകളില്‍ ആവര്‍ത്തിക്കപ്പെടുക...

Woman_going_to_confession

കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍.

saudi-women-driving

സൗദി അറേബ്യയില്‍ വനിതകള്‍ കാറോടിച്ച് തുടങ്ങിയത് ഒരു സൂചനയാണ്. മത മേധാവിത്വത്തിന്റെ കീഴില്‍ ശ്വാസം മുട്ടിയിരുന്ന വനിതകള്‍ക്ക് ചെറിയൊരു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സൂചന. ഈ സൂചനയും സൗദി അറേബ്യയുടെ മാറ്റവും, ആ രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല. മതമേധാവിത്വം എവിടെയെല്ലാം കാര്‍ക്കശ്യങ്ങളുടെ....

sudesh-kumar-ips, Gavaskar

ഐ.പി.എസ്സ് നേടിക്കഴിഞ്ഞാല്‍ ഈ വ്യക്തികളുടെ കഴിവ് എവിടെപ്പോകുന്നു? അതാണ് ഗഹനമായി ആലോചിക്കേണ്ട കാര്യം. സംസ്ഥാന പോലീസ് മേധാവി പത്രക്കുറിപ്പിറക്കിയിരിക്കുന്നു, 'മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന്' ഇത്രയും ദുര്‍ബലരോ ഈ ഐ.പി.എസ്സുകാര്‍

 stop rape

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ...

ADGP sudesh kumar, Gavaskar

മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരിക്കേറ്റത് എന്നാണ് പരാതിയില്‍ പറയുന്നത്. ഗവാസ്‌കറിന് മര്‍ദ്ദനത്തില്‍....

colonialism

ദാസ്യപ്പണി ചെയ്യിക്കുന്നതും ചെയ്യുന്നതും ഒരേ മാനുഷിക ഘടനയുടെ ഫലമാണ്. വിവേകമില്ലായ്മയാണ് അതിന് കാരണം. സമൂഹത്തിലെ ഏറ്റവും സമര്‍ത്ഥരായവരില്‍ ഒരു വിഭാഗം തന്നെയാണ് സിവില്‍ സര്‍വീസിലേക്ക് മത്സരപ്പരീക്ഷയിലൂടെ നേരിട്ട് പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനം കഴിഞ്ഞ് അവര്‍ ഓരോ...

Mehabooba Mufti, Amit Shah

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

 ksrtc-electric-bus

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി...

mazhakkuruthi-mathrubhumi

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...

Neymar, Lionel Messi, Cristiano Ronaldo

വരുന്ന ഒരു മാസക്കാലം ലോകം ഫുട്ബാള്‍ ലഹരിയിലാണ്. ലഹരിയെന്നാല്‍ ഒരേ തരംഗവീചിയില്‍ എത്തുന്ന അവസ്ഥയാണ്. ലോകത്ത് ഇത്രയധികം ജനതയെ ഒരേ സമയം  രസത്തിന്റെ തരംഗവീചിയില്‍  എത്തിക്കുന്ന മറ്റൊരു സംഭവുമില്ല. ഫുട്ബാള്‍ സുന്ദരമായ കളിയുമാണ്. കളത്തിനുള്ളില്‍ അണുവിട തെറ്റാതെയുള്ള നിയമങ്ങളാല്‍ കളിക്കുന്ന കളി

Pages