oru vathilkotta audio release

മോനി ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ഒരുവാതില്‍കോട്ട'യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.'72 മോഡല്‍', 'രൂപാന്തരങ്ങള്‍' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മിസിസ്സ് ആന്റ് മിസ്റ്റര്‍ ശരത്ചന്ദ്രന്‍ ഓഡിയോ സീഡിയുടെ...

rajinikanth-kaala

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാലയുടെ റിലീസ് തടയണമെന്നാവ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് കെ.എസ്. രാജശേഖരന്‍ എന്നയാളാണ് കാലയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.

 kaala

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം കാലായുടെ ട്രെയിലറെത്തി. പുറത്തിറങ്ങി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 40 ലക്ഷത്തോളം പേരാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യുടൂബില്‍ കണ്ടിരിക്കുന്നത്.

Badai Bungalow

അഞ്ചു വര്‍ഷമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത് വരുന്ന 'ബഡായി ബംഗ്ളാവ്' എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുന്നു. പരിപാടി നിര്‍ത്തുന്ന വിവരം അവതാരകനായ രമേശ് പിഷാരടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്.

irulinte-naalukal, vinayan

മാറുമറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി സ്വന്തം മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ വിപ്ലവകാരി നങ്ങേലിയുടെ ജീവിതകഥ, പ്രശസ്ത സംവിധായന്‍ വിനയന്‍ സിനിമയാക്കുന്നു.' ഇരുളിന്റെ നാളുകള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് വിനയന്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.

nallavishesham pooja

വികസനത്തിന്റെ പേരില്‍ നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന 'നല്ല വിശേഷം' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

kalasala-babu

പ്രമുഖ നടന്‍ കലാശാല ബാബു (63)അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

sridevi

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിങ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

lucifer

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ്  ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

neerali-poster

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം 'നീരാളി'യുടെ ടീസര്‍ പുറത്തിറങ്ങി. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്റെ അകമ്പടിയോടുകൂടിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ee.ma.yau

ആഷിഖ് അബു നിര്‍മ്മിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗവിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. പ്രേക്ഷകര്‍ ആവേശത്തോടെയാണ് രണ്ടാമത്തെ ട്രെയിലറിനെയും സ്വീകരിച്ചിരിക്കുന്നത്.

alia-aamir

തൊഴിലാളി ദിനം  ആഘോഷമാക്കി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ആമിര്‍ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം മണ്ണ് കിളച്ചും ചുമന്നുമാണ് ഇരുവരും തൊഴിലാളി ദിനം ആഘോഷിച്ചത്.

 Meghana Raj, Chiranjeevi Sarja

നടി മേഘ്ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

 

 lelam

വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്‌ ഗോപി ലേലം 2ലൂടെ സിനിമയിലേക്ക് തിരിച്ചു വരുന്നു.  രണ്‍ജി പണിക്കര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കറാണ്.

 ORMA song recording

'കുപ്പിവള' എന്ന ചിത്രത്തിനുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓര്‍മ്മ'. ഓര്‍മ്മയിലെ ഒരു പാട്ടിന്റെ റിക്കോര്‍ഡിംഗ് തിരുവനന്തപുരത്ത് നടന്നു. എം.ജി.ശ്രീകുമാര്‍ ആലപിച്ച മെലഡി ഗാനത്തിന്റെ ഈണമൊരുക്കിയിരിക്കുന്നത് നവാഗതനായ ബാബുകൃഷ്ണയാണ്.

Kammara Sambhavam

ആഖ്യാന ശൈലി ഒന്നുകൂടി നന്നായിരുന്നുവെങ്കില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ സാധിച്ചേക്കാമായിരുന്ന കമ്മാര സംഭവം വളരെ വ്യത്യസ്തമായ ഒരു ശ്രമം എന്ന രീതിയില്‍ പ്രേക്ഷകരുടെ കാഴ്ച ആവശ്യപ്പെടുന്ന ഒന്നുതന്നെയാണ്.

onnumariyathe

പുതുമുഖങ്ങളെ മാത്രം അണിനിരത്തി സജീവ് വ്യാസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒന്നുമറിയാതെ' തിയേറ്ററുകളിലേക്ക്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന കാലിക പ്രസക്തമായ ഒരു വിഷമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

kamuki

ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം യുടൂബില്‍ നാല് ലക്ഷത്തിനടുത്താളുകള്‍ കണ്ടുകഴിഞ്ഞു.

 priya-p-warrier

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇക്കുറി മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

neeravam

മല്‍ഹാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം തിയേറ്ററുകളിലേക്ക്.  ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നീരവം'.

Pages