നായകൻ പരമ്പരാഗത നായികയെപ്പോലെയും നായിക പരമ്പരാഗത നായകനേപ്പോലെയും പെരുമാറുന്ന ചിത്രത്തില്‍ നായകനെ നായകസ്വഭാവത്തിലേക്ക് ഉണർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിലെ നായികയുടെ റോൾ.
മൂന്നാം നാൾ ഞായറാഴ്ച എന്നു പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥാകൃത്ത് ടി. എ റസാഖിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാകും.
സലിം ബാബ ഒരുക്കുന്ന ഗുണ്ട എന്ന ചിത്രത്തിലൂടെ താരപുത്രനിരയിലേക്ക് ഒരു പറ്റം പുതുമുഖങ്ങൾ കൂടി.
മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.
പൃഥ്വിരാജ് എന്ന നടന്റെ അംഗീകാരത്തൊപ്പിയിലെ ഏറ്റവും തിളക്കമാര്‍ന്ന തൂവലുകളില്‍ ഒന്നാവും ഈ വേഷം.
തിർക്ക് മാസി വീഥി എന്ന സിനിമയിൽ കഠാരി എന്ന വില്ലനായാണ് വിജയന്‍ തമിഴ് സിനിമയിലേക്ക് വീണ്ടും കടക്കുന്നത്.
എല്ലാ താരങ്ങളും ഇപ്പോള്‍ പിന്നണിപ്പാട്ടിന്റെ പിറകിലാണ്. ധനുഷ് കൊലവെറി പാടി സൂപ്പർഹിറ്റായതോടെ അതൊന്ന് കൂടിയിട്ടുണ്ട്.
അല്ലെങ്കിലും ലാൽജോസ് ഇങ്ങനെയാണ്. മീശമാധവൻ കഴിഞ്ഞാൽ ഒരു പട്ടാളമിറക്കാതെ പുള്ളിക്കാരന് സമാധാനമുണ്ടാവില്ല.
മലയാളികളുടെ മനസിൽ ഇടം പിടിച്ച മജീദും സുഹറയുമാവുന്നത് മമ്മൂട്ടിയും ഇഷാ ഷെർവാണിയുമാണ്.
നായക വേഷത്തോടൊപ്പം ഗായക വേഷവും അണിയുന്നവരുടെ നിരയിലേക്ക് ജയറാമും. ജോഷി സംവിധാനം ചെയ്യുന്ന 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജയറാം പിന്നണി പാടുന്നത്.
രഞ്ജിത്ത്, സിബിമലയിൽ, ഗീതുമോഹൻദാസ് എന്നിവരുടെ ചിത്രങ്ങളാണ് മഞ്ജു കഥകേട്ട് സമ്മതം പറഞ്ഞിരിക്കുന്നത്. അധികം വൈകാതെ ഈ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
മലാളത്തിലെ ആദ്യത്തെ ട്രാവൽ മൂവിയെന്ന വിശേഷണവുമായി സമീർ താഹിറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനും സണ്ണിവെയിനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്ക് യാത്രചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഡോ.സണ്ണി എന്ന കഥാപാത്രം പുനരവതരിക്കുന്നത്.
വിനീത് ശ്രീനിവാസൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജ്യൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'ഓം ശാന്തി ഓശാന'യിൽ ലാൽജോസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കഥ വളരെ ചടുലമായാണ് നീങ്ങുന്നത്. ദൃശ്യങ്ങൾ ഒട്ടും അരോചകമല്ല, സംഭാഷണങ്ങൾ കേട്ടാൽ മനസിൽ തറയ്ക്കും. പക്ഷെ ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്‍ പാർട്ടി അനുഭാവികളല്ലാത്തവർക്കു പോലും തോന്നിപ്പോകും.
ഷട്ടറിന് പിന്നാലെ നക്‌സലുകളുടെ കഥ പറയുന്നൊരു ചിത്രമെടുക്കാൻ പ്ലാനുണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ച് സിനിമാഭിനയലഹരിയിൽ ഹരം കൊണ്ടിരിക്കുകയാണ് ജോയ് മാത്യു.