alia-aamir

തൊഴിലാളി ദിനം  ആഘോഷമാക്കി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ആമിര്‍ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം മണ്ണ് കിളച്ചും ചുമന്നുമാണ് ഇരുവരും തൊഴിലാളി ദിനം ആഘോഷിച്ചത്.

 Meghana Raj, Chiranjeevi Sarja

നടി മേഘ്ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

 

 lelam

വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്‌ ഗോപി ലേലം 2ലൂടെ സിനിമയിലേക്ക് തിരിച്ചു വരുന്നു.  രണ്‍ജി പണിക്കര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കറാണ്.

 ORMA song recording

'കുപ്പിവള' എന്ന ചിത്രത്തിനുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓര്‍മ്മ'. ഓര്‍മ്മയിലെ ഒരു പാട്ടിന്റെ റിക്കോര്‍ഡിംഗ് തിരുവനന്തപുരത്ത് നടന്നു. എം.ജി.ശ്രീകുമാര്‍ ആലപിച്ച മെലഡി ഗാനത്തിന്റെ ഈണമൊരുക്കിയിരിക്കുന്നത് നവാഗതനായ ബാബുകൃഷ്ണയാണ്.

Kammara Sambhavam

ആഖ്യാന ശൈലി ഒന്നുകൂടി നന്നായിരുന്നുവെങ്കില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ സാധിച്ചേക്കാമായിരുന്ന കമ്മാര സംഭവം വളരെ വ്യത്യസ്തമായ ഒരു ശ്രമം എന്ന രീതിയില്‍ പ്രേക്ഷകരുടെ കാഴ്ച ആവശ്യപ്പെടുന്ന ഒന്നുതന്നെയാണ്.

onnumariyathe

പുതുമുഖങ്ങളെ മാത്രം അണിനിരത്തി സജീവ് വ്യാസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒന്നുമറിയാതെ' തിയേറ്ററുകളിലേക്ക്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന കാലിക പ്രസക്തമായ ഒരു വിഷമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

kamuki

ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം യുടൂബില്‍ നാല് ലക്ഷത്തിനടുത്താളുകള്‍ കണ്ടുകഴിഞ്ഞു.

 priya-p-warrier

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇക്കുറി മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

neeravam

മല്‍ഹാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം തിയേറ്ററുകളിലേക്ക്.  ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നീരവം'.

mohanlal-movie-release

മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍'ന്റെ റിലീസിംഗ് തീയതിക്ക് മാറ്റമുണ്ടാകില്ല. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

Mohanlal-manju-warrier-film

മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

rs-vimal-karnan

കര്‍ണന്റെ തിരക്കഥയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ ശബരിമലെത്തി പ്രത്യേക പൂജ നടത്തി. ബിഗ് ബജറ്റ് ച്ത്രമായ കര്‍ണന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനം.തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

kalipp

ചൂളക്കോളനിയിലെ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് 'കലിപ്പ്'. കലിപ്പന്മാര്‍ എന്നു വിളിപ്പേരുള്ള ഇവര്‍ക്ക് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കലാണ് ജോലി. തങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടിവരുന്ന ഈ ചെറുപ്പക്കാരുടെ കലിയാട്ടമാണ് 'കലിപ്പില്‍'.

niraj-wedding

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ  നീരവ് പങ്കുവച്ചിട്ടുണ്ട്.

odiyan-mammootty

ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് വേഷമിടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

 Mohanlal, Prithviraj Sukumaran

പ്രിഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തെകുറിച്ച് കുറേ നാളായി പല അഭ്യൂഹങ്ങളും കേട്ടിരുന്നു. എന്നാല്‍ അതിനൊക്കെ വിരാമമിട്ടുകൊണ്ട് സിനിമയെക്കുറിച്ച് മോഹന്‍ലാലും കൂട്ടരും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

sudani-from-nigeria

ഫുട്‌ബോളിന്റെ ആവേശവും, സ്‌നേഹവും സാഹോദര്യവുമൊക്കെയായി   മലയാളിയുടെ   മനസിലേക്ക് എന്നെന്നേക്കുമായി ചേര്‍ത്തുവയ്ക്കാന്‍, നന്മയുടെ കുറേ കാഴ്ചകള്‍.അതാണ് സുഡാനി ഫ്രം നൈജീരിയ.മനസ് നിറഞ്ഞ സന്തോഷത്തോടെ,  കണ്ണീരോടെ കൈയടിക്കാന്‍ പറ്റിയ ഒരു നല്ല ചലച്ചിത്രം.

 anusree-autorsha

അനുശ്രീയെ കണ്ടുപഠിക്കണമെന്ന് സംവിധായകന്‍ സുജിത്ത് വാസുദേവ്. ഷൂട്ടിംഗിനിടെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ  വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് താരത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരിക്കുന്നത്.

mohanlal-odiyan

ഷൂട്ടിംഗ് പുരോഗമിക്കുന്ന ത്രില്ലര്‍ ചിത്രം ഒടിയനിലെ തന്റെ മാസ് ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് 'എ സ്‌നാപ്പ് ഫ്രം ഒടിയന്‍' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.

 nidradanam

മറിമായം, എം.80 മൂസ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകലിലൂടെ മലയാളി പ്രക്ഷകരുടെ പ്രിയ താരമായി മാറിയ വിനോദ് കോവൂര്‍ ആലാപന രംഗത്തേക്കും കാല്‍ വെക്കുകയാണ്. പ്രൊഫ.എ.കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നിദ്രാടനം'എന്ന ചിത്രത്തിനുവേണ്ടിയാണ് വിനോദ് കോവൂര്‍ പിന്നണി ഗായകനാകുന്നത്.

Pages