sridevi

ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ ഒരു രാഗ വിസ്താരമായിരുന്നു അവരുടെ ദേവരാഗം എന്ന മലയാള സിനിമയിലെ തുടക്കം മുതല്‍ അവസാനം വരെയുള്ള നിമിഷങ്ങള്‍. ആ സിനിമയില്‍ നായകന്‍, നായിക പറഞ്ഞ കഥയ്ക്ക് ആവശ്യമായ ഒരു ഘടകം മാത്രമായിരുന്നു.

 s-durga

വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ റിലീസിനൊരുങ്ങുന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. ടൈറ്റില്‍ കാര്‍ഡില്‍ എസ് ദുര്‍ഗ എന്നതിനൊപ്പം മറ്റ് ചിഹ്നങ്ങളൊന്നും പാടില്ലെന്നാണ് പ്രധാന നിര്‍ദേശം.

john jacob, sreedhakrishnan

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ '21 ഡയമണ്ട്‌സ്' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം ചലച്ചിത്രമെന്ന സവിശേഷതയുമായാണ് '21 ഡയമണ്ട്‌സ്' എത്തുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് മാത്യു ജോര്‍ജാണ്.

priya-prakash-varrier

തനിക്കെതിരെ തെലുങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച്, ഹൈദരാബാദിലെഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രിയക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസെടുത്തത്.

viswaguru-trailer

വെറും 50 മണിക്കൂര്‍ കൊണ്ട്, തിരക്കഥ മുതല്‍ റിലീസ് വരെയുള്ള കാര്യങ്ങള്‍ ചെയ്ത 'വിശ്വഗുരു' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അംഗീകാരം നേടിക്കഴിഞ്ഞ വിശ്വഗുരു, ഗിന്നസില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ്.

priya-prakash-varrier

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഒരു അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ മാണിക്യമലരായ പൂവി... എന്ന ഗാനവും, അതിലെ പുരികം കൊണ്ടുള്ള പ്രണയ രംഗങ്ങളും. ദാ അതിന് പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.

 aami-kamal-vidya

വിദ്യാ ബാലന്‍ ആയിരുന്നു ആമിയില്‍ കമലാ സുരയ്യയെ അവതരിപ്പിച്ചതെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ആമി സിനിമ ഒരു മിമിക്രിയല്ലെന്നും കമല്‍ പറഞ്ഞു.

Aami

ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ.

sthree-poster

പോരാട്ടത്തിന്റെ ഉഴവുചാലില്‍ നിന്നും തീജ്വാലയായി ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഏതു സമയത്തും എവിടെയും സഞ്ചരിക്കാനുള്ള കരുത്ത് അവള്‍ക്കുണ്ടാകുന്നു. 'സ്ത്രീ' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം അതിനുവേണ്ടിയുള്ള ആഹ്വാനമാണ്.

 nivin_roopesh

നിവിന്‍ പോളി നായകനായ ഗൗതം രാമചന്ദ്രന്‍ ചിത്രം റിച്ചിയെ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ പേരില്‍ നിവിന്‍ പോളി ആരാധകരില്‍ നിന്ന് കടുത്ത ആക്ഷേപമാണ് രൂപേഷിന് ഏല്‍ക്കേണ്ടി വന്നത്.

vishwaguru-film

കുറഞ്ഞ സമയം കൊണ്ടൊരു സിനിമ ഇനി മലയാളത്തിനു സ്വന്തം. ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപിടിക്കുവാനുമുള്ള ഉദ്ദേശ്യത്തോടെ ഒരു സിനിമ. 'വിശ്വഗുരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം

 aadhi

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ആദി. അതുകൊണ്ട് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വളരെയേറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ മുന്‍ ചിത്രങ്ങളും ഈ സിനിമ  കാണാന്‍ പ്രചോദനമാണ്.

streetlights

മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലര്‍ സിനിമ സ്ട്രീറ്റസ് ലൈറ്റ് ജനുവരി 26ന് തിയേറ്ററുകളിലെത്തും. ഛായാഗ്രഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്.

mayaanadhi

ലളിതമായൊരു കഥയെ വ്യത്യസ്തമായ അവതരണത്തിലൂടെയും ചിത്രീകരണ മികവിലൂടെയും പ്രേക്ഷക മനസ്സില്‍ കുടിയിരുത്തുകയാണ് ആഷിക് അബു മായാനദിയിലൂടെ. 136 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തില്‍ അനാവശ്യമായ സംഭാഷണമോ സംഘട്ടനമോ ഇല്ല, തികച്ചും സ്വാഭാവികമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

vimanam

പ്രദീപ് നായര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം വിമാനം ക്രിസ്തുമസ് ദിവസമായ നാളെ എല്ലാ തിയേറ്ററുകളിലും സൗജന്യമായി പ്രദര്‍ശിപ്പിക്കും.നൂണ്‍ ഷോയും മാറ്റിനിയുമാണ് സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഫസ്റ്റ് ഷോയില്‍ നിന്നും സെക്കന്‍ഡ് ഷോയില്‍ നിന്നും നിര്‍മ്മാതാവിന് ലഭിക്കുന്ന തുക ചിത്രത്തിന്റെ കഥയ്ക്ക് ആധാരമായ സജി തോമസിന് നല്‍കും. 

puli-murugan-song

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

 villain

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

solo malayalam movie

മലയാളിയല്ലാത്ത മുംബൈ സ്വദേശിനി വിശ്വ പട്ടേല്‍ മലയാള സിനിമ 'സോളോ'യെ വിലയിരുത്തുന്നു.

Udaharanam Sujatha

നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം

Ramaleela-movie

പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ. നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.

 

Pages