ബോക്‌സാപ്പീസ്സിൽ വൻ വിജയത്തിന്റെ കാര്യത്തിൽ പുലിയായ പുലിമുരുകൻ അൽപ്പം വ്യത്യസ്തത പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം എലിമുരുകനായിപ്പോയി.

ആകര്‍ഷകമായ കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ സുന്ദര്‍ ദാസ് പുലര്‍ത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും കാണാം. എന്നാല്‍, അതിന്റെ വികാസവും തിരശീലയിലെ നിര്‍വ്വഹണവും പാളുന്ന പ്രശ്നവും അദ്ദേഹത്തെ പിന്തുടരുന്നു.

oppam movie poster

മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.

pinneyum

കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.

leela poster

സമൂഹമെന്നു പറയുന്നത് അദൃശ്യവും ലോലവും എന്നാൽ ശക്തവുമായ ചില ഘടകങ്ങളുടെ മേലാണ് നെയ്തെടുക്കുന്നത്. ആ നൂലുകള്‍ ക്ഷയിക്കുമ്പോൾ അത് പൊട്ടിക്കാനല്ല ശ്രമിക്കേണ്ടത്. രഞ്ജിത് ആ ശ്രമത്തിലേക്ക് അറിഞ്ഞോ അറിയാതെയോ വീണുപോയി.

jacobinte swargarajyam poster

കുടുംബത്തിന്റെ മർമ്മത്തെ മൃദുലവും എന്നാൽ ശക്തവുമായി കാണികളിലേക്ക് സിനിമ സന്നിവേശിപ്പിക്കുന്നു. മുഴച്ചു നിൽക്കാത്തതിനാല്‍ അത് ഭംഗിയുമാകുന്നു.

kali movie poster

പറയാനുള്ളതും പറയാൻ ഉദ്ദേശിച്ചതുമായ കാര്യം പറയാതെ പോയപ്പോൾ ഉണ്ടായ അവസ്ഥയില്‍ സിനിമ പ്രേക്ഷകനുമായി സംവദിക്കാതെ പോയി.

Malayalam feature film

  ഒരു സബ് ഇന്‍സ്‌പെക്ടര്‍ കൊച്ചിയിലെ ടൗണ്‍ സബ് ഇന്‍സ്‌പെക്ടറായി വിവിധ കേസുകള്‍ കൈകാര്യം ചെയ്യുന്നതു മാത്രമാണ് സിനിമ. കഥ ഒരു സിനിമയ്ക്ക തീര്‍ന്നേ മതിയാവു എന്നൊന്നുമില്ല. ആ നിലയക്ക് ആ സംരഭം ശ്ലാഘനീയം തന്നെ

Malayalam Movie, puthiyaniyamam

പുതിയ നിയമത്തെപോലെയുള്ള സിനിമകള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടതാണ്. കാരണം അത്രയ്ക്കും നികൃഷ്ടമായിട്ടാണ് ഈ സിനിമയിലെ ഇതിവൃത്തം. പരസ്യമായിപ്പോലും ഭരണഘടനയെ തള്ളിപ്പറയുന്നു , വക്കീല്‍ പരീക്ഷ പാസ്സായിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി .

Pavata

പാവാടയുടെ വിജയം പ്രമേയത്തെ നന്നായി പാവാടയും ദാവണിയുമുടുപ്പിച്ച് പറയുന്നതില്‍ വിജയിച്ചുവെന്നതാണ്. അതൊരു പ്രത്യക്ഷ സോദ്ദേശചിത്രമായില്ല. മദ്യപാനത്തില്‍ ബോധം നശിച്ച് ജീവിതം തള്ളിനീക്കുന്ന ഒരു വ്യക്തിയുടെ ഒരു നിമിഷത്തെ കൈയ്യബദ്ധം ഒരു കുടുംബത്തിന്റെ ജീവിതത്തെ താറുമാറാക്കി കുട്ടിച്ചോറാക്കുന്നതാണ് മുഖ്യ ഇതിവൃത്തം. ആ ഇതിവൃത്തം പറയുന്നതില്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ എന്തുകൊണ്ട് എന്നുള്ളത് പശ്ചാത്തലത്തില്‍ നിശബ്ദവും എന്നാല്‍ അതിശക്തവൂമായി നിലകൊണ്ടിരിക്കുന്നു പാവാടയില്‍. 

ആദ്ധ്യാത്മികതയുടെ ആത്യന്തിക സ്വഭാവം മനുഷ്യനെ മനുഷ്യനാക്കുക എന്നതാണ്. ആ മനുഷ്യത്വം എന്നത് എന്താവണമെന്നതിലാണ് മനുഷ്യന്‍ ആദ്ധ്യാമത്മികതയുടെ പാതയിലേക്ക് നീങ്ങുകയാണോ അതോ മനുഷ്യകോലത്തില്‍ മൃഗത്തിന്റെ പാതയിലൂടെ നീങ്ങുകയാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. 

Malayalam Movie Kanal Mohanlal

‘കനൽ’ പോലുള്ള ചിത്രങ്ങളിലൂടെ ലാൽ സ്വന്തം ഉള്ളിലെ കനൽ ഊതിക്കെടുത്തുന്നു.

ജനക്കൂട്ടത്തിന്റെ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകൃത്യമാണ്.

Malayalam feature film

എന്ന് നിന്റെ മൊയ്തീന്‍ വളരെ കാലത്തിനുശേഷം മലയാളത്തിലിറങ്ങിയ നല്ലൊരു സിനിമ. പഴകിയിട്ടും ഇപ്പോഴും പുതുമയോടെ കോഴിക്കോട്ടെ മുക്കം ഭാഗത്ത് ജീവിക്കുന്ന കഥയായ മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ 

Malayalam Film, Premam

യുവത്വത്തിന്‍റെയും കൂട്ടായ്മയുടെയും ആഘോഷമാണ്‘പ്രേമം’- സിനിമയിലും, പുറത്തും. പുതുമകള്‍ ഒന്നും അവകാശപെടനില്ലാത്ത ഒരുകഥാംശത്തെ അടര്‍ത്തിയെടുത്ത് അത്യധികം ആസ്വാദ്യകരമായ ഒരു സിനിമ ആക്കുവാന്‍ നിവിന്‍/അല്ഫോന്‍സ് കൂടുകെട്ടിനു കഴിഞ്ഞു. 

ലൈല ഒ ലൈല

ഹിറ്റ് മേക്കര്‍ എന്ന് സിനിമാ ലോകം വിശേഷിപ്പിക്കുന്ന ഡയറക്ടര്‍ ജോഷി, മലയാള സിനിമയിലെ എക്കാലത്തേയും സര്‍ഗധനനായ അഭിനേതാവ് മോഹന്‍ലാല്‍, വെള്ളിത്തിര സാന്നിദ്ധ്യമുള്ള ചടുല നടി അമലാ പോള്‍ , വാരിക്കോരി പണം ചെലവഴിച്ച് നിര്‍മ്മിച്ച പടം. 

ain malayalm movie

ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു നാല് പുരസ്കാരങ്ങള്‍ മാത്രം. ജയരാജിന്റെ ഒറ്റാല്‍ പാരിസ്ഥിതിക സംരക്ഷണം വിഷയമായ ചിത്രങ്ങളില്‍ മികച്ച പുരസ്കാരം നേടിയപ്പോള്‍ സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

ഒന്നുകിൽ ലോജിക്ക് വേണം. അല്ലെങ്കിൽ മാജിക്ക് വേണം. ഫയർമാൻ കണ്ടിറങ്ങുമ്പോൾ എന്തൊരു മണ്ടത്തരം എന്നു തോന്നിപ്പോവുന്നത് ലോജിക്കും മാജിക്കും ഇല്ലാതെ പോയതുകൊണ്ടാണ്.

a vincent

മലയാള ചലച്ചിത്ര രംഗത്ത് വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രങ്ങളായ നീലക്കുയിലിന്റെ ഛായാഗ്രാഹകനും ഭാര്‍ഗ്ഗവീനിലയത്തിന്റെ സംവിധായകനുമാണ്.

inarittu

അലെജാണ്ട്രോ ജി. ഇനാരിത്തുവിന്റെ ബേര്‍ഡ്മാന് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍. മികച്ച സംവിധായകനും മികച്ച മൗലിക തിരക്കഥയ്ക്കും ഉള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ മെക്സിക്കന്‍ സ്വദേശിയായ ഇനാരിത്തു കരസ്ഥമാക്കി.

Pages