gold-cost

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ അവാരക്ക് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം നേട്ടം പതിമൂന്നായി.

 rahul-ragala

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 85 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വെങ്കട് രാഹുല്‍ രഗാലയ്ക്ക് സ്വര്‍ണം. 338 കിലോ ഭാരം ഉയര്‍ത്തിയാണ് വെങ്കട ഒന്നാമതെത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി.

ipl-2018

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പൂരത്തിന് ഇന്ന് മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തില്‍ തിരിതെളിയും. സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സ് വിലക്ക് കഴിഞ്ഞെത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും.

 commonwealth-games

വര്‍ണാഭമായ ചടങ്ങുകളോടെ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ തുടക്കമായി. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന  ഗെയിംസില്‍ ഇക്കുറി 71 രാജ്യങ്ങളില്‍ നിന്ന് 23 ഇനങ്ങളിലായി 45,000 അത്‌ലറ്റുകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.

santhosh-trophy

മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത്  കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരളം ബംഗാളിനെ നേരിടും.

steve-smith

ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്കേറ്റുവാങ്ങി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നുവെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

steve-and-dawid

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കാണ് വിലക്ക്.

P. R. Sreejesh

ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.  മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായ ടീമില്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്  തിരിച്ചെത്തി.

dinesh-karthik

ഇക്കുറി ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് നയിക്കും. കഴിഞ്ഞ സീസണ്‍വരെ ഗൗതം ഗംഭീറായിരുന്നു കൊല്‍ക്കത്ത ടീം നായകന്‍. എന്നാല്‍ ഈ സീസണില്‍ താരത്തെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തിയില്ല.

kerala-blasters-isl

കേരളത്തിന് ഇനി ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ശേഷിക്കുന്ന മൂന്ന് കളികളും വിജയിച്ചാലും പ്ലേ ഓഫീന് യോഗ്യത ലഭിക്കുമെന്നും ഉറപ്പില്ല. അതിന് മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കണം. എന്നാല്‍ തങ്ങളുടെ പാതി പൂര്‍ത്തീകരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡേവിഡ് ജെയിംസും സംഘവും ആഗ്രഹിക്കുന്നില്ല.

Iain Hume, kerala blasters

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരുക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ താരം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്  ട്വിറ്ററിലൂടെ അറിയിച്ചു.

u19-cricket worldcup

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ, ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കൗമാരക്കാര്‍ കപ്പടിച്ചത്.

 Kerala Blasters-FC Pune-ck-vineeth

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണപോരാട്ടമാണ് .പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ മതിയാകൂ. പൂണെ സിറ്റിയെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും കളിക്കാരും ആഗ്രഹിക്കുന്നില്ല.  വൈകിട്ട് 8 മണിക്ക് പൂണെ ബാലേവാടി സ്റ്റേഡിയത്തിലാണ് മത്സരം.

mark-sifneos

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്‌നിയോസ് ടീം വിട്ടു.  സിഫ്‌നിയോസ് ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Virat-Kohli

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2017 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി്ക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള അവാര്‍ഡും കോഹ്‌ലിക്കാണ്.

Iain Hume, kerala blasters

ഈ കളിയാണ് ആരാധകര്‍ കാത്തിരുന്നത്,മലയാളികള്‍ കാത്തിരുന്നത്,കളിക്കാര്‍ കാത്തിരുന്നത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുതിച്ച് കൊമ്പന്മാര്‍.

Yusuf-Pathan

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്.

Viswanathan Anand

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്. സൗദി അറേബ്യയില്‍ നടന്ന മത്സരത്തില്‍ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അടക്കമുള്ളവരെ പരാജയെപ്പെടുത്തിയാണ് ആനന്ദിന്റെ നേട്ടം.

kerala blasters

ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം മത്സരം നാളെ ഗോവ എഫ്.സിയുമായിട്ടാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് നാളത്തേത്.കളിച്ച മൂന്ന് കളികളില്‍ മൂന്ന് സമനിലയുമായി മൂന്ന് പോയിന്റ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവക്ക് എതിരെ ഇറങ്ങുന്നത്.

isl, blasters 2nd match

ആര്‍ത്തിരമ്പുന്ന ആരാധകരുടെ ഊര്‍ജ്ജം കളിക്കാരിലേക്ക് പകര്‍ന്ന് കൊടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാനായില്ല.ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 37000 കാണികളുടെ പിന്തുണ ഉണ്ടായിട്ടും ജംഷെഡ്പൂരിനെതിര സമനിലയില്‍ കൂടുതല്‍ ഒന്നും നേടാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.

Pages