ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍ മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.
ദേശീയ മാധ്യമങ്ങൾ ഇപ്പോൾ മോഡിക്കുള്ള പ്രതിസ്വരമായി പ്രിയങ്ക ഗാന്ധിയിലേക്കാണ് നോക്കുന്നത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ഇന്ത്യൻ രാഷ്ട്രീയവും തമ്മിലുള്ള രസതന്ത്രം വച്ചുനോക്കുമ്പോൾ പ്രിയങ്കയുടെ ഈ രംഗപ്രവേശം യാദൃച്ഛികമാകാൻ വഴിയില്ല.
കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്നേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ 26 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവധി നല്‍കണമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്.