2014 General Elections

ഉദ്യോഗസ്ഥരെ മാറ്റണമെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; പറ്റില്ലെന്ന് മമത

പക്ഷപാതപരമായി പെരുമാറുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണ്‌ അഞ്ച് പോലീസ് സൂപ്രണ്ടുമാരും ഒരു ജില്ലാ മജിസ്ട്രേട്ടും അടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിങ്കളാഴ്ച കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കാം: തെര. കമ്മീഷന്‍

പ്രവാസി വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം സാധ്യമാവുക പ്രയാസമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിയെ അറിയിച്ചു.

ധാർമ്മികത അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം

Glint Staff

പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?

കനത്ത സുരക്ഷയില്‍, മന്ദഗതിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം

രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസ്സമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.

ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി; ഹിന്ദുത്വ അജണ്ടകള്‍ക്ക് മാറ്റമില്ല

പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച വികസന നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് പ്രകടന പത്രിക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്‍മോഹന്‍ സിംഗ് കേരളത്തില്‍

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തി.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തിങ്കളാഴ്ച വടക്കുകിഴക്ക്‌ നിന്ന്‍ തുടക്കം

രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച രണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ തുടക്കം. അസ്സമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുര പടിഞ്ഞാറ് മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം.അതിനാല്‍ തല്‍ക്കാലം ഇത് നടപ്പാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.

ആന്ധ്രയില്‍ ബി.ജെ.പി-ടി.ഡി.പി സഖ്യത്തിന് ധാരണയായി

തെലുങ്കാന മേഖലയില്‍ ബി.ജെ.പിക്ക് 47 നിയമസഭാസീറ്റും ഏഴ് ലോക്‌സഭാസീറ്റും സീമാന്ധ്രയില്‍ 15 നിയമസഭാസീറ്റും അഞ്ച് ലോക്‌സഭാ സീറ്റും ലഭിക്കും.

ഷായുടെ വിവാദ പ്രസംഗം: ടേപ്പ് ഹാജരാകാന്‍ തെര. കമ്മീഷന്റെ നിര്‍ദ്ദേശം

ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസഫര്‍ നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഷാ ആവശ്യപ്പെടുകയായിരുന്നു.

Pages