aadhaar card

ആധാര്‍ പിന്‍വലിക്കാനുള്ള സൗകര്യം വരുന്നതായി റിപ്പോര്‍ട്ട്

നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പടെ ആധാര്‍ നമ്പര്‍ പിന്‍വലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. ഈ സൗകര്യം സാധ്യമായാല്‍ യുണീക് ഐഡന്റിഫിക്കേഷന്‍.....

2018 ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം

അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള അക്കൗണ്ടുകള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വ്യാജ പാന്‍ കാര്‍ഡുകള്‍ തടയാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യത്ത് വ്യാജ പാന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആധാര്‍ സുരക്ഷിതമാണെന്നും അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ അവകാശപ്പെട്ടു.

 

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും ആദായനികുതി സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. നിയമം മൂലം ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും രോഹ്തഗി വാദിച്ചു.

 

നികുതി വെട്ടിപ്പ് തടയാന്‍ ആധാറാണോ പരിഹാരമെന്ന് സുപ്രീം കോടതി

വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകള്‍ പാന്‍ കാര്‍ഡ് നേടുന്നതിനാലാണ് ഈ നടപടിയെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചപ്പോള്‍ ഇതിന് ആധാര്‍ ആണോ പരിഹാരം എന്ന് കോടതി ആരാഞ്ഞു.

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനോ നികുതി സമര്‍പ്പിക്കാനോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഉച്ചഭക്ഷണ പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമ്മു കശ്മീര്‍, മേഘാലയ, അസ്സം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഇത് ബാധകമായിരിക്കും. ഫെബ്രുവരി 28-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

പദ്ധതിയില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്കും ആധാര്‍ നിര്‍ബന്ധമായിരിക്കും. ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.

 

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. 

സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല: സുപ്രീം കോടതി

ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സംഘം രാജ്യത്ത് സജീവമാകുന്നതായി കോബ്രപോസ്റ്റ് എന്ന വെബ് സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.