actor

വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും; വെളിപ്പെടുത്തലുമായി പിതാവ്

ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റിയ അന്തരീക്ഷമല്ല. സമയവും സാഹചര്യവും ഒത്തുവരുന്ന അവസരത്തില്‍വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍ കൊല്ലം അജിത് അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ കൊല്ലം അജിത് (56)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ജയസൂര്യയുടെ കായല്‍ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു; ബോട്ടുജെട്ടി പൊളിച്ചു

നടന്‍ ജയസൂര്യയുടെ കൊച്ചി ചെലവന്നൂരിലെ ഭൂമിയിലെ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു. കായല്‍ കൈയേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയാണ് പൊളിക്കുന്നത്. ബോട്ടുജെട്ടിയോട് ചേര്‍ന്ന ചുറ്റുമതിലും കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണം ഉണ്ടായിരുന്നു.

ഇന്നസെന്റ് 'അമ്മ' അധ്യക്ഷ പദവി ഒഴിയുന്നു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഒഴിയുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്.

കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു; ഇനി മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനം അന്തിമമാണ്, അതുകൊണ്ട് തന്നെ മുഴുവന്‍സമയവും അതിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും നാളെ ആശുപത്രി വിടാനാകുമെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ചലച്ചിത്ര താരം സൗബിന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍.ഒക്ടോബറിലായിരുന്നു ഇരുവരുടെയും  വിവാഹ നിശ്ചയം.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  ജനായത്തത്തോടുള്ള അവഹേളനമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍  പ്രതികരിച്ചു.