adv C.P Udayabhanu

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ജാമ്യം

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

ചാലക്കുടി രാജീവ് വധം: സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 

ചാലക്കുടി രാജിവ് വധം: ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് പി ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി. രാജീവിന്റെ അമ്മയായണ് പരാതി നല്‍കിയിരിക്കുന്നത്

ചാലക്കുടി രാജീവ് വധം: അഡ്വ സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

ചാലക്കുടി രാജിവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അഡ്വ സി.പി. ഉദയഭാനുവിന്റെ വീട്ടിലും ഓഫിസിലും പോലീസ് റെയ്ഡ്. ഇന്ന് രാവിലെയാണ് തൃപ്പൂണിത്തുറയിലെ ഉദയഭാനുവിന്റെ വീട്ടിലും മഹാരാജാസ് കോളെജിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസിലും  പോലീസ് പരിശോധന തുടങ്ങിയത്

മലയാളി നേരിടുന്ന വിശ്വാസ നഷ്ടം

Glint staff

ആര്‍ക്ക് ആരെ വിശ്വസിക്കാന്‍ കഴിയും എന്നുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ മലയാളിയുടെ മുന്നില്‍ ഉയരുന്നത്. ഇത് വ്യക്തിബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും  വിനാശകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംശയരോഗം എന്നത് വലിയ മാനസികരോഗമായി മലയാളിയില്‍ മാറിയിരിക്കുന്നതിന്റെ തെളിവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.