AIADMK

എ.ഐ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്............

കാവേരി പ്രശ്‌നം: എ.ഐ.എ.ഡി.എം.കെ എം.പി എസ്.മുത്തുകറുപ്പന്‍ രാജിവെച്ചു

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എം.പി എസ്.മുത്തുകറുപ്പന്‍ രാജിവെച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് താന്‍ രാജിവെക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടി.ടി.വി ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു

എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.

രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു

Glint staff

ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല.

ആര്‍.കെ നഗര്‍: ടി.ടി.വി ദിനകരന് 40707 വോട്ടിന്റെ വിജയം

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.ടി.വി ദിനകരന്‍ 40707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ രണ്ടാം സ്ഥാനത്തും ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമതുമാണ്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ദിനകരന്‍ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ  മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില,  പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ്
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കി

വിശ്വാസ വോട്ടെടുപ്പിലൂടെ എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ടി.ടി.വി ദിനകരന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ദിനകരപക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി.

ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ജയലളിതയുടെ ഓര്‍മ്മയ്ക്കായി ജനറല്‍ സെക്രട്ടറി പദം ഒഴിച്ചിടും

അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെയും നേതൃത്തില്‍ ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്  തീരുമാനം ഉണ്ടായത്.

Pages