AIADMK

തമിഴ്‌നാട്ടില്‍ വെല്ലുവിളി ഏറ്റെടുത്ത് കമലഹാസന്‍

'എനിക്ക് രാഷ്ട്രീയമറിയില്ലെന്നാണ് എന്റെ അനുജനായ ധനകാര്യ മന്ത്രി ജയകുമാര്‍ പറയുന്നത്. ഞാന്‍ അഴിമതിക്കെതിരെ സംസാരിച്ച നിമിഷം മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരിക്കുകയാണെ'ന്ന് കമലഹാസ്സന്‍ പറഞ്ഞു.

ശശികലക്ക് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡി.ഐ.ജിക്ക് സ്ഥലംമാറ്റം

എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരപ്പന അഗ്രഹാര ജയിലില്‍സുഖവാസമെണെന്ന് റഇപ്പോര്‍ട്ട്‌ചെയ്ത ഡി.ഐ.ജിയ്ക്ക് സ്ഥലംമാറ്റം. ഡിഐജി ഡി രൂപയെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്.  

ചിഹ്നത്തിന് കോഴ: ദിനകരനെ അറസ്റ്റ് ചെയ്തു

എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തു.

എ.ഐ.എ.ഡി.എം.കെ ചിഹ്നതര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടിനല്‍കി

എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലയനച്ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ രണ്ടില ചിഹ്നത്തില്‍ രണ്ടു കൂട്ടരും ഉന്നയിച്ച തര്‍ക്കത്തില്‍ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 16 വരെ കമ്മീഷന്‍ നീട്ടിക്കൊടുത്തിട്ടുണ്ട്.

 

പന്നീര്‍സെല്‍വം വിഭാഗവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, പന്നീര്‍സെല്‍വം വിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങളോട് മറുവിഭാഗം പരസ്യമായി പ്രതികരിച്ചിട്ടില്ല.

 

ശശികല കുടുംബത്തെ ഒഴിവാക്കുന്നതായി എ.ഐ.എ.ഡി.എം.കെ; ദിനകരനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

ഒ. പന്നീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗവുമായി ലയിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ച് ശശികല കുടുംബത്തെ പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന്‍ ഒഴിവാക്കിയതായി എ.ഐ.എ.ഡി.എം.കെ അമ്മ വിഭാഗം.

എ.ഐ.എ.ഡി.എം.കെയില്‍ ലയന ചര്‍ച്ചകള്‍ സജീവം

ശശികല വിഭാഗത്തിലെ നേതാക്കള്‍ ലയന ചര്‍ച്ചയ്ക്ക് സമീപിക്കുമെന്ന് പന്നീര്‍സെല്‍വം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും ശശികല വിഭാഗത്തിലെ പ്രധാനിയുമായ എം. തമ്പിദുരൈ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമം; എ.ഐ.എ.ഡി.എം.കെ നേതാവ് ദിനകരനെതിരെ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈം വിഭാഗം കേസെടുത്തു. പാര്‍ട്ടി ചിഹ്നമായിരുന്ന രണ്ടില തങ്ങളുടെ വിഭാഗത്തിന് ലഭിക്കാന്‍ വേണ്ടിയാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരന്‍ ആര്‍.കെ നഗറില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി

ശശികല അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ ആയതിനു ശേഷം ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

ശശികല ജയിലില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ കീഴടങ്ങി. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയായിരുന്നു കോടതി കൂടിയത്. നാല് വര്‍ഷം തടവുശിക്ഷയില്‍ അവശേഷിക്കുന്ന മൂന്നര വര്‍ഷം കൂടി ശശികല അനുഭവിക്കണം.

 

ശശികല കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി; നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസ്വാമി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയെന്ന്‍ കണ്ടെത്തിയ വിചാരണക്കോടതിയുടെ കണ്ടെത്തലും ശിക്ഷയും സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു. ഇതോടെ, ഏകദേശം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികലയ്ക്ക് സാധിക്കില്ല.

Pages