AIADMK

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് പോലീസ്; ശശികലയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി

പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ഹാജരാക്കാന്‍ അനുവാദം തേടി ശശികല

തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ഹാജരാക്കാന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്‌നാട്‌ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ അനുമതി തേടി.

പാര്‍ട്ടിയില്‍ നിയന്ത്രണമുറപ്പിച്ച് ശശികല

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല തന്‍റെ മേല്‍ക്കൈ ഉറപ്പിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ചൊവ്വാഴ്ച രാത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന്‍ വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ 134 പാര്‍ട്ടി എം.എല്‍.എമാരില്‍ 131 പേരും പങ്കെടുത്തു. പന്നീര്‍സെല്‍വം പാര്‍ട്ടിയേയും മുന്‍ മുഖ്യമന്ത്രി ജയലളിതയേയും വഞ്ചിച്ചതായി യോഗത്തില്‍ ശശികല കുറ്റപ്പെടുത്തി.

 

വി.കെ ശശികല തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദീര്‍ഘകാല സുഹൃത്ത് വി.കെ ശശികല തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

ജയലളിതയ്ക്ക് ജയിലില്‍ നിന്ന്‍ മോചനം

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയെ ശനിയാഴ്ച ജയിലില്‍ നിന്ന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എ.ഐ.ഡി.എം.കെയ്ക്ക് നല്‍കിയേക്കും

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി സര്‍ക്കാര്‍ എ.ഐ.എ.ഡി.എം.കെ കക്ഷിനേതാവ് എം. തമ്പിദുരൈയ്ക്ക് നല്‍കിയേക്കുമെന്ന് സൂചന.

തമിഴ്‌നാട്ടില്‍ ജയലളിത ഇടത് സഖ്യം വിട്ടു

ദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു.

പ്രധാനമന്ത്രി പദമോഹം വ്യക്തമാക്കി ജയലളിതയുടെ പ്രകടന പത്രിക

ഇടതുപാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായുള്ള 40 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.

Pages