All are rescued

ഗുഹയ്ക്കുള്ളില്‍ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി

Glint Staff

തായ്‌ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ എല്ലാ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തി. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിലുണ്ടായിരുന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പിന്നീട് അവശേഷിച്ചത് പരിശീലകനും നാല് കുട്ടികളുമായിരുന്നു.